മ​ഴ​ക്കെ​ടു​തി: 7.9 ല​ക്ഷം ന​ഷ്ടം
Monday, August 10, 2020 10:14 PM IST
കൊല്ലം: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ ക​ന​ത്ത മ​ഴ​യി​ല്‍ 20 വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യും ഒ​രെ​ണ്ണം പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. ര​ണ്ട് കി​ണ​റു​ക​ള്‍​ക്കും നാ​ശ​മു​ണ്ടാ​യ​തി​ല്‍ ആ​കെ 7.9 ല​ക്ഷ​ത്തി​ന്റെ ന​ഷ്ടം ക​ണ​ക്കാ​ക്കി. കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കി​ല്‍ ഇ​ന്ന​ലെ മാ​ത്രം ഏ​ഴ് വീ​ടു​ക​ളാ​ണ് ഭാ​ഗി​ക​മാ​യും ഒ​രെ​ണ്ണം പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്ന​ത്. ഇ​വി​ടെ ഒ​രു കി​ണ​റി​നും നാ​ശ​മു​ണ്ട്. 5.3 ല​ക്ഷ​ത്തി​ന്റെ നാ​ശ​ന​ഷ്ടം ക​ണ​ക്കാ​ക്കി.
കൊ​ല്ല​ത്ത് നാ​ലു വീ​ടു​ക​ള്‍​ക്ക് നാ​ശ​മു​ണ്ടാ​യ​തി​ല്‍ 80,000 രൂ​പ​യാ​ണ് ന​ഷ്ടം. പ​ത്ത​നാ​പു​ര​ത്ത് നാ​ലു വീ​ടു​ക​ള്‍​ക്കാ​ണ് നാ​ശം. ന​ഷ്ടം 77,000 രൂ​പ. ക​രു​നാ​ഗ​പ്പ​ള്ളി​യി​ല്‍ മൂ​ന്ന് വീ​ടി​നും ഒ​രു കി​ണ​റി​നും നാ​ശ​മു​ണ്ടാ​യ​തി​ല്‍ 73,000 രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കി. കു​ന്ന​ത്തൂ​രി​ലും പു​ന​ലൂ​രി​ലും ഓ​രോ വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്ന​തി​ല്‍ ന​ഷ്ടം യ​ഥാ​ക്ര​മം 20,000, 10,000 രൂ​പ​യാ​യി ക​ണ​ക്കാ​ക്കി.

കിണർ ഇടിഞ്ഞുതാണു

കുണ്ടറ: ശക്തമായ മഴയെതുടർന്ന് വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു താണു. മുളവന കോട്ടപ്പുറം ക്രിസ്തുരാജ ദേവാലയത്തിന് സമീപം അമൃതാ നിവാസിൽ ജയന്‍റെ വീട്ടുമുറ്റത്തെ കിണറാണ് ഇടിഞ്ഞ് താണത്. 40 തൊടികളുള്ള കിണറ്റിൽ ഘടിപ്പിച്ചിരുന്ന മോട്ടറും കിണറിന്‍റെ ചുറ്റുകെട്ടും നശിച്ചു.

ദു​ര​ന്ത സാ​ധ്യ​ത ക​ണ്ടാ​ല്‍ വി​വ​രം ന​ല്‍​ക​ണം

കൊല്ലം: ജി​ല്ല​യി​ല്‍ മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വെ​ള്ളം ക​യ​റു​ന്ന​തും മ​ണ്ണി​ടി​ച്ചി​ല്‍ സാ​ധ്യ​ത​ക​ള്‍ ഉ​ള്‍​പ്പ​ടെ ദു​ര​ന്ത സാ​ധ്യ​ത ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ ഉ​ട​ന്‍ ക​ണ്‍​ട്രോ​ള്‍ റൂ​മു​ക​ളി​ല്‍ വി​വ​രം ന​ല്‍​ക​ണ​മെ​ന്ന് ജി​ല്ലാ ക​ളക്ട​ര്‍ അ​റി​യി​ച്ചു. സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍, ത​ദ്ദേ​ശ സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ള്‍, സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ര്‍ കൂ​ടാ​തെ പൊ​തു​ജ​ന​ങ്ങ​ളും ദു​ര​ന്ത സാ​ധ്യ​ത​ക​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ അ​റി​യി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. ഫോ​ണ്‍ ന​മ്പ​ര്‍: ക​ല​ക്ട്രേ​റ്റ് - 0474-2794002, 2794004, കൊ​ല്ലം താ​ലൂ​ക്ക് ഓ​ഫീ​സ്-0474-2742116, ക​രു​നാ​ഗ​പ്പ​ള്ളി-0476-2620223, കൊ​ട്ടാ​ര​ക്ക​ര-0474-2454623, കു​ന്ന​ത്തൂ​ര്‍-0476-2830345, പ​ത്ത​നാ​പു​രം-0475-2350090, പൂ​ന​ലൂ​ര്‍-0475-2222605.