മ​ക​ന്‍ കൊ​വി​ഡ് ചി​കി​ത്സ​യി​ലി​രി​ക്കെ മാ​താ​വ് മ​രി​ച്ചു
Saturday, August 15, 2020 12:56 AM IST
അ​ഞ്ച​ല്‍: മ​ക​ന് കൊ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലി​രി​ക്കെ രോ​ഗ​ബാ​ധി​ത​യാ​യ മാ​താ​വ് മ​രി​ച്ചു. ആ​ര്‍​ച്ച​ല്‍ കാ​രോ​ട്ട് കു​ന്ന​ത്ത് വീ​ട്ടി​ല്‍ സു​ര​ഭി (55) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ഒ​ന്ന​ര മാ​സ​മാ​യി ഇ​വ​ര്‍ ഹൃ​ദ​യ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഈ ​മാ​സം ഒ​ന്‍​പ​തി​ന് അ​വി​ടെ നി​ന്നും ഡി​സ്ചാ​ര്‍​ജ് ആ​യി പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​തി​യി​ലെ​ത്തി. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ ദി​വ​സം രോ​ഗം മൂ​ര്‍​ച്ഛി​ച്ച​തോ​ടെ പ​ാരി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എ​ത്തി​ക്കു​ക​യും മ​ര​ണ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഇ​വ​രു​ടെ ഗു​ശ്രൂ​ഷ​യ്ക്ക് നി​ന്ന​ത് ഭ​ര്‍​ത്താ​വും മ​ക​നു​മാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് പു​ന​ലൂ​ര്‍ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഭ​ര്‍​ത്താ​വ് ഉ​ദ​യ​ന് നെ​ഗ​റ്റീ​വാ​കു​ക​യും മ​ക​ന് കൊ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​യാ​ള്‍ ഇ​പ്പോ​ള്‍ വി​ള​ക്കു​ടി ചി​കി​ത്സാ​കേ​ന്ദ്ര​ത്തി​ലാ​ണ്.