ഓ​ണ്‍​ലൈ​ന്‍ പേ​ജു​ക​ള്‍ സ​ജീ​വ​മാ​ക്കി രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍
Wednesday, September 16, 2020 10:28 PM IST
പ​ത്ത​നാ​പു​രം:​ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ല്‍ ക​ണ്ട് ഓ​ണ്‍​ലൈ​ന്‍ പേ​ജു​ക​ള്‍ സ​ജീ​വ​മാ​ക്കി രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍.​ കോ​വി​ഡ് കാ​ല​ത്ത് ആ​ള്‍​ക്കൂ​ട്ട​ത്തെ ഉ​പ​യോ​ഗി​ച്ചു​ള്ള രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് നി​യ​ന്ത്ര​ണം ഉ​ണ്ടാ​കു​മെ​ന്ന തി​ര​ച്ച​റി​വി​ലാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​ര​ണ ത​ന്ത്ര​ങ്ങ​ള്‍​ക്ക് രൂ​പം ന​ല്‍​കാ​ന്‍ ത​യാ​റാ​കു​ന്ന​ത്.​ മി​ക്ക രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളും മേ​ഖ​ലാ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഓ​ണ്‍​ലൈ​ന്‍ ചാ​ന​ലു​ക​ളും തു​ട​ങ്ങി​യി​ട്ടു​ണ്ട്.​
സി​പി​എ​മ്മും സി​പി​ഐ​യും കോ​ണ്‍​ഗ്ര​സു​മൊ​ക്കെ ഇ​ത്ത​ര​ത്തി​ല്‍ ചാ​ന​ലു​ക​ള്‍ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു.​ പൊ​തു​വാ​ര്‍​ത്ത​ക​ള്‍ ആ​ദ്യം ന​ല്‍​കി ജ​ന​ങ്ങ​ളു​ടെ ശ്ര​ദ്ധ നേ​ടി​യശേ​ഷം പാ​ര്‍​ട്ടി പ​രി​പാ​ടി​ക​ളും ആ​ശ​യ​ങ്ങ​ളും കൂ​ടു​ത​ലാ​യി ഉ​ള്‍​പ്പെ​ടു​ത്തു​ക​യാ​ണ് ഇ​ത്ത​രം പാ​ര്‍​ട്ടി ചാ​ന​ലു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നശൈ​ലി. ​വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും കാ​ഴ്ച്ച​പ്പാ​ടു​ക​ളും കോ​ട്ട​ങ്ങ​ളു​മെ​ല്ലാം ഇ​ത്ത​രം പേ​ജു​ക​ളി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.​
സം​സ്ഥാ​ന, ജി​ല്ലാ നേ​തൃ​ത്വ​ങ്ങ​ളു​ടെ അ​റി​വോ​ടെ​യാ​ണ് ഇ​ത്ത​ര​ത്തി​ല്‍ പേ​ജു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം.​ കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍​ക്ക് ലി​ങ്ക് അ​യ​ച്ചു​കൊ​ടു​ത്ത് കൂ​ടു​ത​ല്‍ ലൈ​ക്കും ശ്ര​ദ്ധ​യും നേ​ടാ​നു​ള്ള ശ്ര​മ​വും ന​ട​ക്കു​ന്നു​ണ്ട്.​ പ്ര​വ​ര്‍​ത്ത​ക​രും ഇ​ത് ഷെ​യ​ര്‍ ചെ​യ്ത് കൂ​ടു​ത​ല്‍ പേ​രി​ലേ​ക്കെ​ത്തി​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശ​വു​മു​ണ്ട്.​ പാ​ര്‍​ട്ടി ത​ല​ത്തി​ലെ ആ​ശ​യ​വി​നി​മ​യ​ത്തി​നും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലെ ഇ​ട​പെ​ട​ല്‍ ശ​ക്ത​മാ​ക്കാ​നും സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ നി​ര്‍​ദേ​ശ​മു​ള്ള​താ​യും സൂ​ച​ന​യു​ണ്ട്.