വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു
Wednesday, September 16, 2020 11:30 PM IST
ച​വ​റ : വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വ് മ​രി​ച്ചു. ച​വ​റ കു​ള​ങ്ങ​ര​ഭാ​ഗം ഡോ​ൺ ബോ​സ്കോ ഭ​വ​ന​ത്തി​ൽ രാ​ജു തോ​മ​സ് - ലി​ല്ലി​ക്കു​ട്ടി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ഡോ​ൺ ബോ​സ്കോ (24) യാ​ണ് മ​രി​ച്ച​ത്. ഇ​യാ​ൾ​ക്കൊ​പ്പം ബൈ​ക്കി​ലു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് അ​ശ്വി​ന് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റി​രു​ന്നു. ഡോ​ൺ ബോ​സ്കോ​യും അ​ശ്വി​നും ജോ​ലി സ്ഥ​ല​ത്തേ​യ്ക്ക് പോ​കു​മ്പോ​യാ​യി​രു​ന്നു അ​പ​ക​ടം. ചൊ​വ്വാ​ഴ്ച്ച ഉ​ച്ച​ക​ഴി​ഞ്ഞ് 2.45 ഓ​ടെ നീ​ണ്ട​ക​ര പാ​ല​ത്തി​ൽ വെ​ച്ച് എ​തി​രെ വ​രി​ക​യാ​യി​രു​ന്ന പി​ക്ക​പ്പ് വാ​ൻ ബൈ​ക്കി​ലി​ടി​ച്ചാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഡോ​ൺ ബോ​സ്കോ കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ രാ​വി​ലെ ഒ​മ്പ​തോ​ടെ മ​രി​ച്ചു. സ​ഹോ​ദ​രി: ഡോ​ളി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11ന് ​ച​വ​റ കു​ള​ങ്ങ​ര ഭാ​ഗം വേ​ളാ​ങ്ക​ണ്ണി മാ​താ ദേ​വാ​ല​യ സെ​മി​ത്തേ​രി​യി​ൽ ന​ട​ക്കും.