ഓ​ട്ടോറിക്ഷ ​സ്റ്റാന്‍റു​ക​ൾ നിരോധിച്ചു
Thursday, September 17, 2020 10:49 PM IST
കൊ​ട്ടാ​ര​ക്ക​ര: ടൗൗ​ണി​ലെ 25 ഓ​ളം ഓ​ട്ടോ​ ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് ടൗ​ണി​ലെ എ​ല്ലാ ഓ​ട്ടോ​സ്റ്റാ​ന്‍​ഡു​ക​ളും താ​ല്‍​ക്കാ​ലി​ക​മാ​യി നി​രോ​ധി​ച്ചു​കൊ​ണ്ട് ജി​ല്ലാ ഭ​ര​ണ​കൂ​ടം ഉ​ത്ത​ര​വാ​യി. സ​മ്പ​ര്‍​ക്ക വ​ല​യ​ത്തി​ല്‍​പ്പെ​ട്ട​വ​രോ​ട് നി​രീ​ക്ഷ​ണ​ത്തി​ല്‍ തു​ട​രാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും കൂ​ട്ടാ​ക്കാ​തെ പ​ല​രും സ്റ്റാ​ന്‍​ഡു​ക​ള്‍ മാ​റി സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​താ​യി പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പെ​ട്ടു. ഇ​ത് ഗു​രു​ത​ര​മാ​യി രോ​ഗ​വ്യാ​പ​ന​ത്തി​ന്‍ കാ​ര​ണ​മാ​യി തീ​രു​മെ​ന്ന് ജി​ല്ലാ​പോ​ലീ​സ് മേ​ധാ​വി ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജി​ല്ലാ​ഭ​ര​ണ​കൂ​ടു​ത്തി​ന്‍റെ ന​ട​പ​ടി. ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ ച​ന്ത​മു​ക്ക്, പു​ല​മ​ണ്‍, ക​ച്ചേ​രി​മു​ക്ക്, വി​ജ​യ ആ​ശു​പ​ത്രി, സ്വ​കാ​ര്യ ബ​സ് സ്റ്റാ​ന്‍​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.