മു​ള​ദി​നം ആ​ച​രി​ച്ചു
Monday, September 21, 2020 10:30 PM IST
കൊ​ല്ലം: കേ​ര​ള അ​ഗ്രി​ക്ക​ൾ​ച്ച​ർ ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക​മു​ള​ദി​നം ആ​ച​രി​ച്ചു. സി​എ​സ്എ​ൻ ഹാ​ളി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ചേ​രി​യി​ൽ സു​കു​മാ​ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​യ​ർ ഹ​ണി ബ​ഞ്ച​മി​ൻ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഡെ​പ്യു​ട്ടി മേ​യ​ർ ഗീ​താ​കു​മാ​രി, മു​ൻ ഡെ​പ്യു​ട്ടി മേ​യ​ർ ജി. ​ലാ​ലു, ഫോ​റ​സ്ട്രി ഇ​ൻ​ഫ​ർ​മേ​ഷ​ൻ ബ്യൂ​റോ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കെ.​എ​സ്. ജ്യോ​തി, ഫാ. ​റൊ​മാ​ൻ​സ് ആ​ന്‍റ​ണി, ഡോ. ​ഷി​ബു ഭാ​സ്ക്ക​ര​ൻ, അ​യ​ത്തി​ൽ അ​ൻ​സ​ർ, ഷി​ബു റാ​വു​ത്ത​ർ, ഷാ​ജ​ഹാ​ൻ ഇ​ര​വി​പു​രം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മു​ള കൊ​ണ്ടു​ള്ള പു​ട്ടു​കു​റ്റി, മു​ളം ത​വി, മു​ള​നാ​ഴി എ​ന്നി​വ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് വി​ത​ര​ണം ചെ​യ്തു.

ഗു​രു​സ​മാ​ധി ദി​നാ​ച​ര​ണം ന​ട​ത്തി

കു​ണ്ട​റ: എ​സ്എ​ൻ​ഡി​പി കു​ണ്ട​റ യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ള​ന്പ​ള്ളൂ​രി​ൽ ഗു​രു​സ​മാ​ധി ദി​നാ​ച​ര​ണം ന​ട​ത്തി. ഗു​രു​പൂ​ജ, സ​മൂ​ഹ പ്രാ​ർ​ഥ​ന, സ​മാ​ധി​പൂ​ജ എ​ന്നി​വ ന​ട​ന്നു.
യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ഡോ.​ജി. ജ​യ​ദേ​വ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. ഭാ​സി, സെ​ക്ര​ട്ട​റി എ​സ്. അ​നി​ൽ​കു​മാ​ർ, വ​നി​താ സ​മാ​ജം പ്ര​സി​ഡ​ന്‍റ് ശോ​ഭ​നാ​ദേ​വി, സെ​ക്ര​ട്ട​റി ബീ​ന ബാ​ബു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.