സം​സ്ഥാ​ന​ത്ത് അ​ഴി​മ​തി​യി​ല്ലാ​ത്ത മേ​ഖ​ല കാ​ണാ​നാ​വു​ന്നി​ല്ല: ജ​സ്റ്റി​സ് ക​മാ​ല്‍​പാ​ഷ
Sunday, September 27, 2020 10:37 PM IST
പു​ന​ലൂ​ര്‍ : അ​ഴി​മ​തി ഇ​ല്ലാ​ത്ത മേ​ഖ​ല കാ​ണാ​നാ​വു​ന്നി​ല്ലെ​ന്നും ആ​യു​സ് തീ​രാ​റാ​യ റ​ബ​ര്‍ മ​ര​ങ്ങ​ള്‍​ക്ക് ചെ​യ്യും​പോ​ലെ സ്ലോ​ട്ട​ര്‍ ടാ​പ്പി​ങ്ങാണ് ഇ​പ്പോ​ള്‍ സം​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന​തെ​ന്നും ഹൈ​ക്കോ​ട​തി മു​ന്‍ ജ​ഡ്ജി ക​മാ​ല്‍​പാ​ഷ. ഭൂ​രി​പ​ക്ഷ​ത്തി​ന് വി​വ​ര​മി​ല്ലാ​താ​യ​തി​ന്‍റെ പ്ര​ശ്‌​ന​മാ​ണ് രാ​ജ്യ​ത്ത് ഇ​പ്പോ​ള്‍ ന​മ്മ​ള്‍ അ​നു​ഭ​വി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
നി​യ​മ​സ​ഭാ സാ​മാ​ജി​ക​ത്വ​ത്തി​ന്‍റെ 50-ാംവ​ര്‍​ഷം തി​ക​ച്ച ഉ​മ്മ​ന്‍​ചാ​ണ്ടി​യെ ആ​ദ​രി​ക്കാ​ന്‍ പു​ന​ലൂ​രി​ല്‍ കോ​ണ്‍​ഗ്ര​സ് സം​ഘ​ടി​പ്പി​ച്ച യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കേ​സു​ക​ള്‍ സിബി​ഐ​യ്ക്ക് വി​ടു​മ്പോ​ള്‍ സ​ര്‍​ക്കാ​ര്‍ അ​പ്പീ​ല്‍ പോ​കു​ന്ന​ത് എ​ന്തി​നാ​ണെ​ന്ന് മ​ന​സി​ലാ​വു​ന്നി​ല്ല. ജ​ന​ങ്ങ​ളു​ടെ നി​കു​തി​പ്പ​ണം ഉ​പ​യോ​ഗി​ച്ചാ​ണ് അ​പ്പീ​ല്‍ പോ​കു​ന്ന​ത്. കൊ​ല​പാ​ത​ക​ങ്ങ​ള്‍ കൊ​ല​പാ​ത​ക​ങ്ങ​ളാ​ണ്. രാ​ഷ്ട്രീ​യ കൊ​ല​പാ​ത​കം എ​ന്നൊ​ന്നി​ല്ല. എ​ന്നാ​ല്‍ ഞ​ങ്ങ​ള്‍ കൊ​ല്ലും, ഞ​ങ്ങ​ളു​ടെ പോ​ലീ​സ് അ​ന്വേ​ഷി​ക്കും എ​ന്ന​താ​ണ് നി​ല​പാ​ട്. ഈ ​നീ​തി​നി​ഷേ​ധ​ത്തി​ന് അ​റു​തി​വ​ര​ണം. മാ​ധ്യ​മ​ങ്ങ​ളാ​ണ് സ​ത്യ​ത്തി​ല്‍ ജ​നാ​ധി​പ​ത്യം സം​ര​ക്ഷി​ക്കു​ന്ന​ത്.
കൊ​ച്ചു​കു​ട്ടി​ക​ള്‍​ക്ക് പോ​ലും പേ​രെ​ടു​ത്ത് വി​ളി​ക്കാ​ന്‍ ക​ഴി​യു​ന്ന മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്നു ഉ​മ്മ​ന്‍​ചാ​ണ്ടി​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ണ്ടൊ​രി​ക്ക​ല്‍ താ​ന്‍ ഒ​രു മു​ഖ്യ​മ​ന്ത്രി​യു​ടെ പേ​രെ​ടു​ത്ത് പ​റ​ഞ്ഞ​തി​ന് കേ​ട്ട ആ​ക്ഷേ​പ​ങ്ങ​ള്‍​ക്ക് ക​ണ​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. പൊ​തു​പ്ര​വ​ര്‍​ത്ത​ക​രു​ടെ പാ​ഠ​പു​സ്ത​ക​മാ​യ ഉ​മ്മ​ന്‍​ചാ​ണ്ടി ലോ​ക​ത്തെ എ​ട്ടാ​മ​ത്തെ അ​ത്ഭു​ത​മാ​ണെ​ന്ന് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ മു​തി​ര്‍​ന്ന പ​ത്ര​പ്ര​വ​ര്‍​ത്ത​ക​നും മാ​തൃ​ഭൂ​മി മു​ന്‍ ഡെ​പ്യൂ​ട്ടി എ​ഡി​റ്റ​റു​മാ​യ വെ​ച്ചൂ​ച്ചി​റ മ​ധു പ​റ​ഞ്ഞു.