പൈ​പ്പ് ലൈ​ൻ കു​ഴി​യി​ൽ നി​ന്ന് മാ​റ്റു​ന്ന മ​ണ്ണ് ക​ട​ത്തി​ക്കൊ​ണ്ടു​പോ​കാ​ൻ അ​നു​വ​ദി​ക്ക​രു​തെന്ന്
Sunday, October 18, 2020 12:48 AM IST
കു​ണ്ട​റ: പേ​ര​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ നി​ന്നു തു​ട​ങ്ങി കു​ണ്ട​റ, ഇ​ള​മ്പ​ള്ളൂ​ർ, കൊ​റ്റ​ങ്ക​ര പ​ഞ്ചാ​യ​ത്തു​ക​ളു​ടെ വാ​ട്ട​ർ ലൈ​ൻ വി​ക​സ​ന​ത്തി​ന് പൈ​പ്പു​ക​ൾ സ്ഥാ​പി​ക്കാ​ൻ വേ​ണ്ടി​യു​ള്ള കു​ഴി​യി​ലെ മ​ണ്ണ് ക​ട​ത്തി​ക്കൊ​ണ്ടു​പോ​കാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്ന് കു​ണ്ട​റ പൗ​ര​വേ​ദി ആ​വ​ശ്യ​പ്പെ​ട്ടു.
കു​ണ്ടും കു​ഴി​യു​മാ​യി അ​വ​ശേ​ഷി​ക്കു​ന്ന റോ​ഡു​ക​ൾ ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കാ​നാ​യി വ​ലി​യ തോ​തി​ൽ മ​ണ്ണ് ആ​വ​ശ്യ​മാ​ണെ​ന്നി​രി​ക്കെ ആ​വ​ശ്യം വി​സ്മ​രി​ച്ച് വി​ല വാ​ങ്ങി മ​ണ്ണു വി​ൽ​ക്കു​ന്ന​താ​യി ആ​ക്ഷേ​പം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

പ്ര​ദേ​ശ​ത്ത് പ​ല റോ​ഡു​ക​ളു​ടെ​യും ഇ​രു​വ​ശ​ങ്ങ​ളും ഇ​ടി​ഞ്ഞു​താ​ണും മ​ണ്ണൊ​ലി​ച്ചു ഗ​ർ​ത്ത​ങ്ങ​ൾ രൂ​പ​പ്പെ​ട്ടും വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​ത് നി​ത്യ സം​ഭ​വ​മാ​യി​ട്ടു​ണ്ട്. ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​രും കാ​ൽ​ന​ട​ക്കാ​രു​മാ​ണ് മി​ക്ക​വാ​റും കു​ഴി​ക​ളി​ൽ വീ​ഴു​ന്ന​ത്. കു​ണ്ട​റ​യി​ലെ കേ​ര​ളാ സെ​റാ​മി​ക്സി​ന്‍റെ മൈ​നി​ങ്ങി​നു​വേ​ണ്ടി പു​റം​ത​ള്ളു​ന്ന മ​ണ്ണ് മു​ഴു​വ​ൻ ജി​ല്ല​യ്ക്ക് അ​ക​ത്തും പു​റ​ത്തു​മു​ള്ള സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് അ​ധി​കാ​രി​ക​ളു​ടെ ഒ​ത്താ​ശ​യോ​ടെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​കു​ന്ന​താ​യും ആ​ക്ഷേ​പ​മു​യ​ർ​ന്നി​ട്ടു​ണ്ട്.

പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​ഡോ.​വെ​ള്ളി​മ​ൺ നെ​ൽ​സ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​വി. മാ​ത്യു, ഈ. ​ശ്രീ​ധ​ര​ൻ​പി​ള്ള, മ​ണി ചീ​ര​ങ്കാ​വി​ൽ, ഡോ. ​എ​സ്. ശി​വ​ദാ​സ​ൻ പി​ള്ള, ടി. ​എ. അ​ൽ​ഫോ​ൺ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.