അ​ഞ്ച​ലി​ല്‍ പോ​ലീ​സു​കാ​രെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ മൂ​ന്നു​പേ​ര്‍ അ​റ​സ്റ്റി​ല്‍
Sunday, October 18, 2020 12:49 AM IST
അ​ഞ്ച​ല്‍: പ​രാ​തി അ​ന്വേ​ഷി​ക്കാ​ന്‍ എ​ത്തി​യ എ​സ്ഐ അ​ട​ക്ക​മു​ള്ള പോ​ലീ​സു​കാ​രെ ആ​ക്ര​മി​ക്കു​ക​യും കൃ​ത്യ​നി​ര്‍​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ മൂ​ന്നം​ഗ സം​ഘം അ​റ​സ്റ്റി​ല്‍. വെ​ള്ളി​യാ​ഴ്ച വൈ​കുന്നേരത്തോടെ അ​ഞ്ച​ലി​ലായിരുന്നു സം​ഭ​വം. നെ​ടി​യ​റ ഉ​ഷ​സ് ഭ​വ​നി​ൽ ഉ​ന്മേ​ഷ്, കു​രു​വി​ക്കോ​ണം കെ​ആ​ർ ഭ​വ​നി​ൽ അ​നീ​ഷ്, പാ​ണ​യം അ​നു വി​ലാ​സ​ത്തി​ൽ അ​ഖി​ൽ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

അ​ഖി​ലും കൂ​ട്ടു​കാ​രും ഭാ​ര്യ​വീ​ട്ടി​ലെ​ത്തി ബ​ഹ​ള​മു​ണ്ടാ​ക്കു​ക​യും ഭാ​ര്യ​യെ മ​ർ​ദ്ദി​ക്കു​ക​യും ചെ​യ്തു​വെ​ന്ന് ല​ഭി​ച്ച പ​രാ​തി അ​ന്വേ​ഷി​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു അ​ഞ്ച​ല്‍ സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ സ​ജീ​റും സം​ഘ​വും. ഇ​തി​നി​ട​യി​ലാ​ണ് പി​ടി​യി​ലാ​യ പ്ര​തി​ക​ള്‍ പോ​ലീ​സി​നെ​യും ആ​ക്ര​മി​ച്ച​ത്.
ആ​ക്ര​മ​ണ​ത്തി​ല്‍ എ​സ്. ഐ ​സ​ജീ​ർ , സി.​പി.​ഒ അ​നൂ​പ് എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. ഇ​വ​ര്‍ അ​ഞ്ച​ല്‍ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. പി​ന്നീ​ട് ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ​യാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. വൈ​ദ്യ പ​രി​ശോ​ധ​ന​ക​ള്‍​ക്ക് ശേ​ഷം പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍റ് ചെ​യ്തു.