റോ​ഡ​രി​കി​ൽ മു​റി​ച്ചി​ട്ടി​രു​ന്ന ത​ടി​യി​ൽ ഇ​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു
Saturday, October 24, 2020 1:37 AM IST
പ​ത്ത​നാ​പു​രം:​എ​തി​രെ വ​ന്ന ലോ​റി​ക്ക് സൈ​ഡ് കൊ​ടു​ക്കു​ന്ന​തി​നി​ടെ റോ​ഡ​രി​കി​ൽ മു​റി​ച്ചി​ട്ടി​രു​ന്ന ത​ടി​യി​ൽ ഇ​ടി​ച്ച് മ​റി​ഞ്ഞ് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. പി​റ​വ​ന്തൂ​ർ വാ​ഴ​ത്തോ​പ്പ് കൊ​ടി​ക്കാ​ലാ​യി​ൽ വീ​ട്ടി​ൽ ജോ​സ​ഫ് ജോ​ൺ​സ​ൺ ( 62 ) ആ​ണ് മ​രി​ച്ച​ത്.

പു​ന​ലൂ​രി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ സെ​ക്യൂ​രി​റ്റി ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങും വ​ഴി ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തോ​ടെ പു​ന​ലൂ​ർ-​പ​ത്ത​നാ​പു​രം റോ​ഡി​ൽ പി​റ​വ​ന്തൂ​ർ ഗ​വ.​മോ​ഡ​ൽ യു​പി സ്കൂ​ളി​നും വാ​ഴ​ത്തോ​പ്പ് ജം​ഗ്ഷ​നും മ​ധ്യേ​യാ​യി​രു​ന്നു അ​പ​ക​ടം. ത​ല​യ്ക്കും നെ​ഞ്ചി​ലും പ​രി​ക്കേ​ൽ​ക്കു​ക​യും വാ​രി​യെ​ല്ലു​ക​ൾ ഒ​ടി​ഞ്ഞും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ജോ​സ​ഫി​നെ പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. പു​ന​ലൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത ശേ​ഷം പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ട് ന​ൽ​കി.