റോ​ഡ് പ​ണി​യി​ല്‍ അ​പാ​ക​ത​യെ​ന്ന് നാ​ട്ടു​കാ​ര്‍
Tuesday, October 27, 2020 10:24 PM IST
ച​വ​റ: നി​ര​വ​ധി യാ​ത്ര​ക്കാ​ര്‍ സ​ഞ്ച​രി​ക്കു​ന്ന റോ​ഡ് പ​ണി​യി​ല്‍ അ​പാ​ക​ത​യു​ണ്ടെ​ന്ന ആ​രോ​പ​ണ​വു​മാ​യി നാ​ട്ടു​കാ​ര്‍ രം​ഗ​ത്ത്. ച​വ​റ പു​തു​ക്കാ​ട് സ്‌​കൂ​ളി​ന് സ​മീ​പ​ത്ത് നി​ന്ന് ക​ര​യോ​ഗ മ​ന്ദി​ര​ത്തി​ന് താ​ഴേ​ക്കു​ള്ള റോ​ഡ് പ​ണി അ​ശാ​സ്ത്രി​യ​മാ​ണെ​ന്നാ​രോ​പി​ച്ചാ​ണ് നാ​ട്ടു​കാ​ര്‍ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.
റോ​ഡി​ന്‍റെ ഇ​രു​വ​ശ​വും നി​ക​ത്താ​തെ ച​രി​ച്ച് വ​ലി​യ കു​ഴി​യാ​ക്കി​യാ​ണ് റോ​ഡ് കോ​ണ്‍​ക്രീ​റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ പോ​കു​മ്പോ​ള്‍ എ​തി​രെ വ​രു​ന്ന സൈ​ക്കി​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള​ള ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ല്‍ വ​രു​ന്ന​വ​ര്‍​ക്ക് ഒ​ഴി​ഞ്ഞ് കൊ​ടു​ക്കാ​ന്‍ പ​റ്റാ​തെ കു​ഴി​യി​ല്‍ വീ​ണ് അ​പ​ക​ടം ഉ​ണ്ടാ​കു​ന്ന​ത് തു​ട​ര്‍​ക്ക​ഥ​യാ​യി മാ​റി​യി​ട്ടും ബ​ന്ധ​പ്പെ​ട്ട​വ​ര്‍ മൗ​ന​ത്ത​ലാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.
തൊ​ട്ട​ടു​ത്ത് എ​ല്‍ പി ​സ്‌​കൂ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​നാ​ല്‍ കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള​ള​വ​ര്‍​ക്ക് ഇ​തു വ​ഴി​യു​ള​ള യാ​ത്ര ബു​ദ്ധി​മു​ട്ടാ​യി മാ​റു​ന്ന അ​വ​സ്ഥ​യാ​ണ്. പ​ണി തു​ട​ങ്ങി​യ സ​മ​യ​ത്ത് ത​ന്നെ റോ​ഡി​ന്‍റെ അ​പ​കാ​ത ഉ​ദ്യോ​ഗ​സ്ഥ​രെ പ​റ​ഞ്ഞ് മ​ന​സി​ലാ​ക്കി​യി​ട്ടും ഒ​രു പ്ര​യോ​ജ​ന​വും ക​ണ്ടി​ല്ല. റോ​ഡി​ന് ഇ​രു​വ​ശ​ത്തെ​യും കു​ഴി​ക​ള്‍ അ​ട​ച്ച് റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കു​മെ​ന്നും പ​ണി തു​ട​ങ്ങി​യ സ​മ​യ​ത്ത് ത​ന്നെ അ​ക്കാ​ര്യം നാ​ട്ടു​കാ​രോ​ട് പ​റ​ഞ്ഞി​രു​ന്നു​വെ​ന്നും നാ​ട്ടു​കാ​രു​ടെ ആ​ശ​ങ്ക​യ​ക​റ്റി അ​പ​കാ​ത പ​രി​ഹ​രി​ച്ച് മു​ന്നോ​ട്ട് പോ​കു​മെ​ന്നും വാ​ര്‍​ഡം​ഗം ബി. ​ശി​വ​ന്‍​കു​ട്ടി​പി​ള്ള പ​റ​ഞ്ഞു.