പോലീസ് ഔ​ട്ട് പോ​സ്റ്റും എസ്എെയു​ടെ കാ​റും ത​ക​ർ​ത്ത പ്ര​തി​ക​ൾ അറസ്റ്റി​ൽ
Saturday, November 21, 2020 11:12 PM IST
കു​ണ്ട​റ: ക​ണ്ണ​ന​ല്ലൂ​ർ പോലീസ് ഔ​ട്ട് പോ​സ്റ്റ് കെ​ട്ടി​ട​ത്തി​ൽ ക​ല്ലെ​റി​ഞ്ഞ സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ൾ പി​ടി​യി​ലാ​യി. ക​ണ്ണ​ന​ല്ലൂ​ർ, ച​രു​വി​ള വീ​ട്ടി​ൽ അ​ജി​ത്ത്-(22), ക​ണ്ണ​ന​ല്ലൂ​ർ, ജ​നാ​ർ​ദന​സ​ദ​ന​ത്തി​ൽ വി​ഷ്ണു-(22) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​ന്ന​ലെ അ​ർധരാ​ത്രി​യോ​ടെയാണ് ക​ണ്ണ​ന​ല്ലൂ​ർ ഔ​ട്ട്പോ​സ്റ്റ് കെ​ട്ടി​ട​ത്തി​ലേ​ക്ക് ക​ല്ലേ​റ് ന​ട​ന്ന​ത്. ക​ല്ലേ​റി​ൽ ജ​ന​ലി​നും പോ​ർ​ച്ചി​ൽ പാർക്ക് ചെയ്തി​രു​ന്ന ക​ണ്ണ​ന​ല്ലൂ​ർ എസ്ഐയുടെ കാ​റി​ന്‍റെ ചി​ല്ലു​ക​ളും ത​ക​ർ​ന്നു. തുടർന്ന് പ്ര​തി​ക​ൾ ഓ​ടി രക്ഷപെട്ടു. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ പു​റ​ത്തു​പോ​യ സ​മ​യം നോ​ക്കി​യാ​യി​രു​ന്നു പ്ര​തി​ക​ൾ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ഓ​ടി​ച്ച​തി​നെ തു​ട​ർ​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു പോലീസ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യി​രു​ന്നു. ഇ​തി​ലു​ള്ള വൈ​രാ​ഗ്യ​മാ​ണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ സിസിടിവി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ക​ണ്ണ​ന​ല്ലൂ​ർ പോ​ലീ​സ് രാ​ത്രി​ത​ന്നെ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു.

പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ യു ​പി വി​പി​ൻ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ര​ഞ്ജി​ത്ത്, പ്രൊ​ബേ​ഷ​ണ​റി എ​സ് ഐ ​ര​തീ​ഷ്, എ​സ് ഐ ​സു​ന്ദ​രേ​ശ​ൻ, സി​പി​ഒ മാ​രാ​യ സ​ന്തോ​ഷ് ലാ​ൽ , ഷെ​മീ​ർ ഖാ​ൻ, അ​രു​ൺ കു​മാ​ർ, മു​ഹ​മ്മ​ദ് ന​ജീ​ബ് എ​ന്നി​വ​ർ​അ​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത് . പ്ര​തി​ക​ളെ കൊ​ട്ടാ​ര​ക്ക​ര ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.