ജാ​ഥ​ക​ളും യോ​ഗ​ങ്ങ​ളും അ​റി​യി​ക്ക​ണം
Saturday, November 21, 2020 11:12 PM IST
കൊല്ലം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പിന്‍റെ പ്ര​ച​ര​ണാ​ര്‍​ഥം ന​ട​ത്തു​ന്ന ജാ​ഥ​ക​ളും യോ​ഗ​ങ്ങ​ളും പോ​ലീ​സി​നെ മു​ന്‍​കൂ​ട്ടി അ​റി​യി​ച്ചി​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ കൂ​ടി​യാ​യ ജി​ല്ലാ കള​ക്ട​ര്‍ ബി ​അ​ബ്ദു​ല്‍ നാ​സ​ര്‍ അ​റി​യി​ച്ചു. ക്ര​മ​സ​മാ​ധാ​നം ഉ​റ​പ്പാ​ക്കു​ന്ന​തി​നും ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ന്ന​തി​നും മു​ന്‍​കൂ​ര്‍ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണി​ത്. ജാ​ഥ​ക​ളും പൊ​തു​യോ​ഗ​ങ്ങ​ളും നി​ല​വി​ലു​ള്ള നി​യ​മ​വ്യ​വ​സ്ഥ​ക​ളും കോ​ട​തി​യു​ടെ ഉ​ത്ത​ര​വു​ക​ളും കോ​വി​ഡ് നി​യ​ന്ത്ര​ണ നി​ര്‍​ദ്ദേ​ശ​ങ്ങ​ളും അ​നു​സ​രി​ച്ചും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചും മാ​ത്ര​മാ​യി​രി​ക്ക​ണം. ഒ​രു കാ​ര​ണ​വ​ശാ​ലും നി​ശ്ച​യി​ച്ച എ​ണ്ണ​ത്തി​ല്‍ ആ​ളു​ക​ള്‍ കൂ​ടാ​ന്‍ പാ​ടി​ല്ല. യോ​ഗം, ജാ​ഥ എ​ന്നി​വ ന​ട​ത്താ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന സ്ഥ​ല​ത്ത് ഏ​തെ​ങ്കി​ലും നി​യ​ന്ത്ര​ണ ഉ​ത്ത​ര​വ്, നി​രോ​ധ​നാ​ജ്ഞ എ​ന്നി​വ പ്രാ​ബ​ല്യ​ത്തി​ല്‍ ഇ​ല്ല എ​ന്ന് ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​താ​ണ്. ഒ​രു ക​ക്ഷി​യു​ടെ യോ​ഗം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന സ്ഥ​ല​ത്തു​കൂ​ടി മ​റ്റൊ​രു ക​ക്ഷി ജാ​ഥ ന​ട​ത്തു​വാ​ന്‍ പാ​ടി​ല്ല. ഒ​രു ക​ക്ഷി​യു​ടെ പ​ര​സ്യ​ങ്ങ​ള്‍ മ​റ്റു ക​ക്ഷി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ക​ര്‍ നീ​ക്കം ചെ​യ്യാ​നും പാ​ടി​ല്ല. പൊ​തു​യോ​ഗ​ങ്ങ​ള്‍ ത​ട​സ്സ​പ്പെ​ടു​ത്തു​ക​യോ യോ​ഗ​സ്ഥ​ല​ത്ത് ക്ര​മ​ര​ഹി​ത​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ക​യോ അ​തി​ന് പ്രേ​രി​പ്പി​ക്കു​ക​യോ ചെ​യ്യു​ന്ന​വ​ര്‍​ക്ക് മൂ​ന്ന് മാ​സം വ​രെ ത​ട​വും 1000 രൂ​പ വ​രെ പി​ഴ​യോ ര​ണ്ടും കൂ​ടി​യോ ശി​ക്ഷ ല​ഭി​ക്കു​ന്ന​താ​ണ്. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ മൈ​താ​ന​ങ്ങ​ള്‍ തി​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട യോ​ഗ​ങ്ങ​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കാ​ന്‍ പാ​ടി​ല്ലാ എ​ന്നും ക​ല​ക്ട​ര്‍ അ​റി​യി​ച്ചു.