വെ​ളി​യം ഇക്കു​റി ആർക്കൊപ്പം
Saturday, November 21, 2020 11:13 PM IST
കൊ​ട്ടാ​ര​ക്ക​ര: വെ​ളി​യം എ​ന്നും ചു​വ​പ്പു കോ​ട്ട​യാ​ണ്.​ വെ​ളി​യം ഭാ​ർ​ഗവ​ന്‍റേ​യും വെ​ളി​യം ദാ​മോ​ദ​ര​ന്‍റേ​യും ജ​ൻ​മ​നാ​ടി​ന് അ​ങ്ങ​നെ​യാ​കാ​ൻ ക​ഴി​യി​ല്ല. പോ​രാ​ട്ട​സ​മ​ര​ങ്ങ​ളു​ടെ ച​രി​ത്ര​മു​റ​ങ്ങു​ന്ന ഭൂ​മി​ക കൂ​ടി​യാ​ണ് വെ​ളി​യം.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് രൂ​പീ​ക​ര​ണ കാ​ല​ഘ​ട്ടം മു​ത​ൽ ഇ​ട​തു​പ​ക്ഷ​ത്തെ മാ​ത്രം വി​ജ​യി​പ്പി​ച്ചി​ട്ടു​ള്ള ച​രി​ത്ര​മാ​ണ് ഈ ​ഡി​വി​ഷ​നു​ള്ള​ത്. ജി​ല്ലാ പ​ഞ്ചായത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ജ​ഗ​ദ​മ്മ​ ടീച്ച​റും വൈസ് ​പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന മ​ൻ​മ​ഥ​ൻ നാ​യ​രും ഇ​വി​ടെ നി​ന്നു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളാ​യി​രു​ന്നു.​
എ​ന്നാ​ൽ ഇ​ക്കു​റി യുഡിഎ​ഫ് ഇ​വി​ടെ അ​ട​വു​ന​യം പ​യ​റ്റി​യി​രി​ക്കു​ക​യാ​ണ്. ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ കോ​ട്ട​ക​ളാ​യ പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ളി​ൽ ഭി​ന്ന​ത സൃ​ഷ്ടി​ച്ച് വോ​ട്ടു നേടാ​ൻ അ​വ​ർ ക​ള​ത്തി​ലി​റ​ക്കി​യി​രി​ക്കു​ന്ന​ത് പ​ട്ടി​ക​ജാ​തി വ​നി​താ നേ​താ​വി​നെ​യാ​ണ്.

യു​ഡിഎ​ഫിനു ​വേ​ണ്ടി നെ​ല്ലി​ക്കു​ന്നം ആ​ർ.​സു​ലോ​ച​ന​യാ​ണ് ജ​ന​വി​ധി തേ​ടു​ന്ന ന്ന​ത്.​ എ​ൽഡിഎ​ഫിനു ​വേ​ണ്ടി ജ​യ​ശ്രീ വാ​സു​ദേ​വ​ൻ പി​ള്ള​യും എ​ൻഡിഎ സ്ഥാ​ഥാ​നാ​ർ​ഥിയാ​യി ര​മാ​ദേ​വി​യും മ​ൽ​സ​രി​ക്കു​ന്നു.

നെ​ല്ലി​ക്കു​ന്നം സു​ലോ​ച​ന എ​ന്ന പേ​രി​ല​റി​യ​പ്പെ​ടു​ന്ന യുഡിഎ​ഫ് സ്ഥാ​നാ​ർ​ഥി ആ​ർ.​സു​ലോ​ച​ന സി​ദ്ധ​ന​ർ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ സം​സ്ഥാ​ന എ​ക്സിക്യൂട്ടീവ് ക​മ്മി​റ്റി​യം​ഗ​മാ​ണ്.​ നെ​ല്ലി​ക്കു​ന്നം സ്വ​ദേ​ശി​നി​യാ​യ ഈ 57 ​കാ​രി ആം​ഗ​ൻ​വാ​ടി വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ഭാ​ര​വാ​ഹി​യും ഐഎ​ൻറ്റിയുസി വ​നി​താ വി​ഭാ​ഗം സം​സ്ഥാ​ന വൈസ് ​പ്ര​സി​ഡ​ന്‍റുമാ​ണ്.​ നി​ല​വി​ൽ ഉ​മ്മ​ന്നൂ​ർ പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​ണ്.

എ​ൽഡിഎ​ഫ് സ്ഥാ​നാ​ർ​ഥി ജ​യ​ശ്രീ വാ​സു​ദേ​വ​ൻ പി​ള്ള കേ​ര​ള മ​ഹി​ളാ​സം​ഘം മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യും സിപിഐ മ​ണ്ഡ​ലം ക​മ്മി​റ്റി​യം​ഗ​വു​മാ​ണ്. 30 വ​ർ​ഷ​മാ​യി പൊ​തു​രം​ഗ​ത്തു​ള്ള ഈ 50 ​കാ​രി ര​ണ്ടു ത​വ​ണ ഉ​മ്മ​ന്നൂ​ർ പ​ഞ്ചാ​യ​ത്തം​ഗ​വും ഒ​രു ത​വ​ണ പ്ര​സി​ഡ​ന്‍റുമാ​യി​രു​ന്നു. മ​ണ്ഡ​ലം കാ​ത്തു സൂ​ക്ഷി​ക്കാ​ൻ ക​രു​ത​ലോ​ടെ​യാ​ണ് സിപിഐ നേ​തൃ​ത്വം ഇ​വ​രെ ക​ള​ത്തി​ലി​റ​ക്കി​യി​ട്ടു​ള്ള​ത്.

എ​ൻഡിഎ സ്ഥാ​നാ​ർ​ഥി ര​മാ​ദേ​വി നെ​ടു​വ​ത്തൂ​ർ അ​ന്നൂ​ർ സ്വ​ദേ​ശി​നി​യാ​ണ്. ദീ​ർ​ഘ​നാ​ളാ​യി പൊ​തു​രം​ഗ​ത്തു​തു​ള്ള ഈ 53 ​കാ​രി മ​ഹി​ളാ മോ​ർ​ച്ച മ​ണ്ഡ​ലം ഭാ​ര​വാ​ഹി​യാ​യും ജി​ല്ലാ വൈസ് ​പ്ര​സി​ഡന്‍റാ​യും പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.

എ​ൻ​എ​സ്എ​സ് താ​ലൂ​ക്കു യൂ​ണി​യ​ൻ ക​മ്മി​റ്റി​യം​ഗ​വും വ​നി​താ​സ​മാ​ജം താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റു​മാ​ണ്. തെര​ഞ്ഞെ​ടു​പ്പ് രം​ഗ​ത്ത് ഇ​താ​ദ്യം വെ​ളി​യം നി​ല​നി​ർ​ത്താ​ൻ എ​ൽഡിഎ​ഫും ​പി​ടി​ച്ചെ​ടു​ക്കാ​ൻ മ​റ്റു മു​ന്ന​ണി​ക​ളും ക​ച്ച​മു​റു​ക്കി​ക്ക​ഴി​ഞ്ഞു.