മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്കുംവ​രെ യു​ഡി​എ​ഫ് സ​മ​ര​വു​മാ​യി മു​ന്നോ​ട്ട് പോ​കു​ം: എം.​എം ഹ​സ​ൻ
Friday, November 27, 2020 10:52 PM IST
കൊ​ല്ലം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞാ​ലു​ട​ന്‍ അ​ഴി​മ​തി​യു​ടെ പ​ത്മ​വ്യൂ​ഹ​ത്തി​ലി​രി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്കും വ​രെ യു​ഡി​എ​ഫ് ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ എം.​എം ഹ​സ​ന്‍. കൊ​ല്ലം പ്ര​സ് ക്ല​ബ് സം​ഘ​ടി​പ്പി​ച്ച ജ​ന​വി​ധി 2020 സം​വാ​ദ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
വി​ക​സ​ന​ത്തി​നൊ​രു വോ​ട്ടെ​ന്നാ​ണ് എ​ല്‍​ഡി​എ​ഫി​ന്‍റെ മു​ദ്രാ​വാ​ക്യം. എ​ല്‍​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ന് കീ​ഴി​ലു​ള്ള എ​ല്ലാ ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളി​ലും വി​ക​സ​നം ന​ട​ത്തി​യ​ത് ത​ന്നെ അ​ഴി​മ​തി​യ്ക്ക് വേ​ണ്ടി​യാ​യി​രു​ന്നു​വെ​ന്ന് ഇ​പ്പോ​ള്‍ തെ​ളി​ഞ്ഞി​രി​ക്കു​ന്നു. അ​ധി​കാ​ര​വി​കേ​ന്ദ്രീ​ക​ര​ണ​ത്തി​ന്‍റെ അ​ന്ത​സ​ത്ത​യെ ത​ക​ര്‍​ത്ത എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ ജ​നാ​ധി​പ​ത്യ വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കെ​തി​രെ ശ​ക്ത​മാ​യ മ​റു​പ​ടി വോ​ട്ട​ര്‍​മാ​ര്‍ ന​ല്‍​കു​മെ​ന്നും എ​ല്‍​ഡി​എ​ഫി​ന്‍റെ വി​ക​സ​ന​ത്തി​ലെ അ​ഴി​മ​തി​യെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ന്‍ കേ​ന്ദ്ര​ത്തി​ലെ എ​ല്ലാ ഏ​ജ​ന്‍​സി​ക​ളും കേ​ര​ള​ത്തി​ല്‍ വ​ട്ട​മി​ട്ടു​പ​റ​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
സ്പിം​ഗ്‌​ള​ര്‍ ഇ​ട​പാ​ടി​ല്‍ പു​തി​യ​ക​മ്മി​റ്റി​യെ നി​യോ​ഗി​ച്ച​ത് മാ​ധ​വ​ന്‍ ന​മ്പ്യാ​ര്‍ ക​മ്മി​റ്റി ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ട് അ​ട്ടി​മ​റി​ക്കാ​നാ​ണ്. സ​ര്‍​ക്കാ​രി​ന്‍റെ മു​ഖം ന​ഷ്ട​പ്പെ​ടു​ന്ന​തി​നാ​ലാ​ണ് ആ ​റി​പ്പോ​ര്‍​ട്ട് പു​റ​ത്ത് കാ​ണി​ക്കാ​തെ മ​റ്റൊ​രു ക​മ്മി​റ്റി​യെ വ​ച്ച​ത്. കേ​ര​ള​ത്തി​ല്‍ എ​ന്തു​മാ​കാ​മെ​ന്ന​താ​ണ് ഇ​തി​നെ കാ​ണി​ക്കു​ന്ന​ത്. ബി​ജെ​പി ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഒ​രു മു​ന്നേ​റ്റ​വും ന​ട​ത്താ​ന്‍ പോ​കു​ന്നി​ല്ല. ജോ​സ് കെ ​മാ​ണി​യു​ടെ വ​ര​വ് എ​ല്‍​ഡി​എ​ഫി​ന് ഗു​ണം ചെ​യ്യി​ല്ല. മാ​ണി സാ​റി​നെ സ്‌​നേ​ഹി​ക്കു​ന്ന​വ​ര്‍ യു​ഡി​എ​ഫി​നേ വോ​ട്ട് ചെ​യ്യു​ക​യു​ള്ളു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.
കെ​പി​സി​സി ജ​ന​റ​ല്‍​സെ​ക്ര​ട്ട​റി എ ​ഷാ​ന​വാ​സ്ഖാ​ന്‍, യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ കെ.​സി രാ​ജ​ന്‍ എ​ന്നി​വ​രും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.
ശ​ക്ത​മാ​യ ത്രി​കോ​ണ​
മ​ത്സ​ര​മെ​ന്ന് കെ.​സു​ദേ​വ​ന്‍
കൊ​ല്ലം: ജി​ല്ല​യി​ല്‍ ശ​ക്ത​മാ​യ ത്രി​കോ​ണ​മ​ത്സ​ര​മാ​ണെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​സു​ദേ​വ​ന്‍. കോ​ണ്‍​ഗ്ര​സും സി​പി​എ​മ്മും ബി​ജെ​പി​യും ത​മ്മി​ലു​ള്ള മ​ത്സ​ര​ത്തി​ല്‍ വി​ജ​യം ഇ​ട​തു​മു​ന്ന​ണി​ക്കാ​യി​രി​ക്കും. കാ​ര​ണം കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ലും ഭ​രി​ക്കു​ന്ന പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ട​ത്തി​യി​ട്ടു​ള്ള വി​ക​സ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ത​ന്നെ. കോ​ര്‍​പ്പ​റേ​ഷ​ന്‍ അ​ടു​ത്ത ത​വ​ണ​യും എ​ല്‍​ഡി​എ​ഫ് ത​ന്നെ പി​ടി​ക്കും. ഇ​പ്പോ​ള്‍ 37 സീ​റ്റാ​ണ്. അ​ത് വ​ര്‍​ധി​ക്കു​മെ​ന്ന​ല്ലാ​തെ കു​റ​യി​ല്ല.
എ​ല്‍​ഡി​എ​ഫി​ല്‍ സ്ത്രീ​ക​ള്‍​ക്കും യു​വാ​ക്ക​ള്‍​ക്കു​മെ​ല്ലാം സീ​റ്റ് ന​ല്‍​കി​യി​ട്ടു​ണ്ട്. കോ​ണ്‍​ഗ്ര​സി​ലാ​ക​ട്ടെ ഗ്രൂ​പ്പ് തി​രി​ഞ്ഞു​ള്ള അ​ടി​യാ​ണ്. ജി​ല്ല​യി​ല്‍ യു​ഡി​എ​ഫ് ശി​ഥി​ല​മാ​ണ്. വി​മ​ത​സ്ഥാ​നാ​ര്‍​ഥി​ക​ളോ​ട് പി​ന്മാ​റ​ണ​മെ​ന്ന് അ​പേ​ക്ഷി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ​വ​ര്‍. കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ ഒ​ന്പ​ത് ഇ​ട​ത്തും നാ​ലു ന​ഗ​ര​സ​ഭ​ക​ളി​ലാ​യി 35 വാ​ര്‍​ഡു​ക​ളി​ലും കോ​ണ്‍​ഗ്ര​സി​ന് റി​ബ​ലു​ക​ളു​ണ്ട്.
മ​ത്സ​രം എ​ന്‍​ഡി​എ​യും
വി​രു​ദ്ധ​രും ത​മ്മി​ലെ​ന്ന്
ബി.​ബി. ഗോ​പ​കു​മാ​ര്‍
കൊ​ല്ലം: ത​ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രം ബി​ജെ​പി നേ​തൃ​ത്വം ന​ല്‍​കു​ന്ന എ​ന്‍​ഡി​എ​യും ബി​ജെ​പി വി​രു​ദ്ധ​രും ത​മ്മി​ലാ​ണെ​ന്ന് ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് ബി.​ബി. ഗോ​പ​കു​മാ​ര്‍.
കൊ​ല്ലം പ്ര​സ് ക്ല​ബ് സം​ഘ​ടി​പ്പി​ച്ച ത​ദേ​ശീ​യം ജ​ന​വ​ധി 2020ല്‍ ​പ​ങ്കെ​ടു​ത്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ട​തും വ​ല​തും കാ​ല​ങ്ങ​ളാ​യി ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കു​ക​യാ​ണ്. കേ​ന്ദ്രാ​വി​ഷ്‌​കൃ​ത ജ​ന​ക്ഷേ​മ​പ​ദ്ധ​തി​ക​ള്‍ വോ​ട്ട​ര്‍​മാ​ര്‍ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. ഒ​രു പൈ​സ പോ​ലും ന​ഷ്ട​പ്പെ​ടു​ത്താ​തെ കേ​ന്ദ്രം അ​നു​വ​ദി​ച്ച തു​ക മൊ​ത്ത​മാ​യി ത​ന്നെ ഗു​ണ​ഭോ​ക്താ​വി​ന് എ​ത്തി​ച്ച​ത് മോ​ദി​സ​ര്‍​ക്കാ​രാ​ണ്. ജി​ല്ല​യി​ല്‍ ബി​ജെ​പി​ക്ക് അ​നു​കൂ​ല​മാ​ണ് വോ​ട്ട​ര്‍​മാ​രു​ടെ മ​ന​സ്. ഇ​രു​മു​ന്ന​ണി​ക​ളു​ടെ​യും അ​ഴി​മ​തി​യി​ല്‍ മ​നം മ​ടു​ത്തി​രി​ക്കു​ന്നു. ഇ​നി ബി​ജെ​പി​ക്ക് അ​വ​സ​രം ന​ല്‍​കാ​മെ​ന്ന ചി​ന്ത വ​ള​ര്‍​ന്നു. ദേ​ശീ​യ​താ​ല്‍​പ​ര്യം മു​ന്‍​നി​ര്‍​ത്തി​യ​ല്ലാ​തെ ഇ​ട​തു​വ​ല​തു അ​പ​വാ​ദ​പ്ര​ചാ​ര​ണ​ത്തി​ല്‍ പെ​ട്ടു​പോ​കാ​തി​രി​ക്കാ​നാ​ണ് ഇ​പ്പോ​ള്‍ ജ​ന​ങ്ങ​ള്‍ ശ്ര​ദ്ധി​ക്കു​ന്ന​തെ​ന്നും ബി.​ബി. ഗോ​പ​കു​മാ​ര്‍ പ​റ​ഞ്ഞു.
എ​ല്‍​ഡി​എ​ഫി​ന്‍റെ ഭ​ര​ണ നേ​ട്ടം
അ​ഴി​മ​തി: ബി​ന്ദു​കൃ​ഷ്ണ
കൊ​ല്ലം: ഭ​ര​ണ​ത്തി​ന്‍റെ ബ​ല​ത്തി​ല്‍ കോ​ര്‍​പ്പ​റേ​ഷ​നെ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നെ​യും വി​വി​ധ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളെ​യും അ​ഴി​മ​തി​യു​ടെ ഇ​ജി​എം തൊ​ഴു​ത്താ​യി മാ​റ്റി​യ​താ​ണ് എ​ല്‍​ഡി​എ​ഫി​ന്‍റെ നേ​ട്ട​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബി​ന്ദു​കൃ​ഷ്ണ. കാ​ല്‍​നൂ​റ്റാ​ണ്ടാ​യി ഭ​രി​ക്കു​ന്ന കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ അ​ഴി​മ​തി വ്യ​വ​സാ​യ​വ​ല്‍​ക്ക​രി​ച്ച​വ​രാ​ണ് സി​പി​എം. ഹൈ​ക്കോ​ട​തി​യി​ല്‍ നി​ന്നും സ്റ്റേ ​വാ​ങ്ങി​യാ​ണ് സി​പി​എ​മ്മി​ന്‍റെ മേ​യ​ര്‍ സ്ഥാ​നാ​ര്‍​ഥി മ​ത്സ​രി​ക്കു​ന്ന​ത്.
ശ്മ​ശാ​ന​ത്തി​ല്‍​നി​ന്ന ആ​ഞ്ഞി​ലി​മ​രം പോ​ലും വെ​ട്ടി​വി​റ്റ വി​രു​ത​നാ​യ കൗ​ണ്‍​സി​ല​ര്‍​ക്ക് വീ​ണ്ടും മ​ത്സ​രി​ക്കാ​ന്‍ സീ​റ്റു ന​ല്‍​കി​യി​രി​ക്കു​ന്നു. കോ​ര്‍​പ്പ​റേ​ഷ​ൻ ഭ​ര​ണ​നേ​ട്ടം രാ​ത്രി​യി​ല്‍ റോ​ഡി​ലി​റ​ങ്ങി​യാ​ല്‍ കാ​ണാം. വെ​ട്ട​വു​മി​ല്ല, വെ​ളി​ച്ച​വു​മി​ല്ല. തെ​രു​വു​വി​ള​ക്കു​ക​ള്‍ പോ​ലും പ്ര​കാ​ശി​പ്പി​ക്കാ​നാ​കാ​ത്ത​വ​രാ​ണ് ഭ​രി​ക്കു​ന്ന​ത്.
സ​ര്‍​വ​ത്ര അ​ഴി​മ​തി​യാ​ണ്. മ​ത്സ്യ​ബ​ന്ധ​നം, ക​ശു​വ​ണ്ടി, തൊ​ഴി​ലു​റ​പ്പ്, വി​ദ്യാ​ഭ്യാ​സം, വ്യ​വ​സാ​യം, യു​വ​ജ​ന​ക്ഷേ​മം എ​ന്നു​വേ​ണ്ട എ​ല്ലാ മേ​ഖ​ല​യി​ലും പ​രാ​ജ​യ​പ്പെ​ട്ട മു​ന്ന​ണി​യാ​ണ് ഇ​ട​തു​പ​ക്ഷ​മെ​ന്നും ബി​ന്ദു​കൃ​ഷ്ണ പ​റ​ഞ്ഞു.