എൽഡിഎഫ് വൻവിജയം നേടും: ബാലഗോപാൽ
Saturday, November 28, 2020 11:16 PM IST
കൊ​ല്ലം: ജി​ല്ല​യി​ല്‍ ഇ​ട​തു​മു​ന്ന​ണി​ക്ക് മി​ക​ച്ച റി​സ​ള്‍​ട്ടാ​യി​രി​ക്കു​മെ​ന്ന് സിപിഎം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം കെ.​എ​ന്‍ ബാ​ല​ഗോ​പാ​ല്‍. കൊ​ല്ലം പ്ര​സ്‌​ക്ല​ബ് സം​ഘ​ടി​പ്പി​ച്ച ത​ദ്ദേ​ശം ജ​ന​വി​ധി-2020 തെ​ര​ഞ്ഞെ​ടു​പ്പ് സം​വാ​ദ​ത്തി​ല്‍ പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ളാ കോ​ണ്‍​ഗ്ര​സ് ബി,​കേ​ര​ളാ കോ​ണ്‍​ഗ്ര​സ് മാ​ണി ഗ്രൂ​പ്പ്, എ​ല്‍ജെഡി, ആ​ര്‍എ​സ്പി(​ലെ​നി​നി​സ്റ്റ്) പാ​ര്‍​ട്ടി​ക​ള്‍ ഇ​ത്ത​വ​ണ ഇ​ട​തു​മു​ന്ന​ണി​ക്കൊ​പ്പ​മാ​ണ്. ഇ​ട​തു​മു​ന്ന​ണി​ക്ക് ക​ഴി​ഞ്ഞ പാ​ര്‍​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ലു​ണ്ടാ​യ തി​രി​ച്ച​ടി മ​ന​സി​ലാ​ക്കി​യ ജ​നം നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മി​ക​ച്ച വി​ജ​യ​മാ​ണ് സ​മ്മാ​നി​ച്ച​ത്. കോ​ണ്‍​ഗ്ര​സി​ന്‍റെ കു​ത്ത​ക സീ​റ്റു​ക​ളാ​യി​രു​ന്നു ഇ​ട​തു​മു​ന്ന​ണി പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​ട​തു​മു​ന്ന​ണി​യി​ലെ എ​ല്ലാ ഘ​ട​ക ക​ക്ഷി​ക​ള്‍​ക്കും സ്ഥാ​നാ​ര്‍​ഥി​ത്വം ന​ല്‍​കി​യി​ട്ടു​ണ്ട്. ആ​ര്‍എ​സ്പി ലെ​നി​നി​സ്റ്റി​ന് കോ​ര്‍​പ​റേ​ഷ​നി​ലും ജി​ല്ലാ​പ​ഞ്ചാ​യ​ത്തി​ലും അ​ട​ക്കം സീ​റ്റ് ന​ല്‍​കി​യി​ട്ടു​ണ്ട്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ച​വ​റ ഡി​വി​ഷ​നി​ല്‍ ആ​ര്‍എ​സ്പി​ക്കെ​തി​രെ ലെ​നി​നി​സ്റ്റാ​ണ് മ​ല്‍​സ​രി​ക്കു​ന്ന​ത്.കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ കാ​ര്‍​ഷി​ക ബി​ല്ലി​നെ​തി​രെ ലോ​ക്‌​സ​ഭ​യി​ല്‍ വോ​ട്ടു​ചെ​യ്യാ​ന്‍ യുഡിഎ​ഫി​ലെ എം​പി​മാ​ര്‍ ത​യാ​റാ​യി​ല്ലെ​ന്നും ബാ​ല​ഗോ​പാ​ല്‍ പ​റ​ഞ്ഞു.