ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്: ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഹാ​ജ​രാ​ക​ണം ‌
Wednesday, December 2, 2020 10:24 PM IST
പ​ത്ത​നം​തി​ട്ട: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ലെ പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​ള​ള നി​യ​മ​നം പൂ​ര്‍​ത്തി​യാ​യി. ഇ​തു​വ​രെ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ള്‍​ക്ക് ഹാ​ജ​രാ​യി​ട്ടി​ല്ലാ​ത്ത പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ര്‍, ഫ​സ്റ്റ് പോ​ളിം​ഗ് ഓ​ഫീ​സ​ര്‍ (റി​സ​ര്‍​വി​ല്‍ നി​യോ​ഗി​ച്ചി​ട്ടു​ള​ള ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ള്‍​പ്പെ​ടെ) എ​ന്നി​വ​ര്‍ ബ​ന്ധ​പ്പെ​ട്ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി മു​മ്പാ​കെ നാളെ രാ​വി​ലെ 9.30 ന് ​പ​രി​ശീ​ല​ന പ​രി​പാ​ടി​ക്കാ​യി ഹാ​ജ​രാ​ക​ണം.
യ​ഥാ​സ​മ​യം ഹാ​ജ​രാ​കാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് നോ​ഡ​ല്‍ ഓ​ഫീ​സ​റും അ​ഡീ​ഷ​ണ​ല്‍ ഡി​സ്ട്രി​ക്ട് മ​ജി​സ്ട്രേ​ട്ടു​മാ​യ അ​ല​ക്സ് പി. ​തോ​മ​സ് അ​റി​യി​ച്ചു. ‌