വ​ര​ട്ടെ, നൂ​ത​ന കാ​ഴ്ച​പ്പാ​ടു​ക​ൾ ‌‌
Wednesday, December 2, 2020 10:26 PM IST
പ​ത്ത​നം​തി​ട്ട: ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഭ​ര​ണ​ത്തി​ൽ സ്ഥി​ര​മാ​യി പി​ന്തു​ട​ർ​ന്നു​വ​രു​ന്ന ന​യ​ങ്ങ​ളി​ലും കാ​ഴ്ച​പ്പാ​ടു​ക​ളി​ലും മാ​റ്റ​മു​ണ്ടാ​ക​ണ​മെ​ന്ന് പ​ത്ത​നം​തി​ട്ട പ്ര​സ്ക്ല​ബ് ത​ദ്ദേ​ശം 2020 സം​വാ​ദം പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ചു സം​ഘ​ടി​പ്പി​ച്ച പൊ​തു​ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.‌
വി​പു​ല​മാ​യ അ​ധി​കാ​ര​വ​കാ​ശ​ങ്ങ​ളോ​ടെ സ്ഥാ​പി​ത​മാ​യ ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളും ന​ഗ​ര​സ​ഭ​ക​ളും 25 വ​ർ​ഷം​കൊ​ണ്ട് ജ​ന​ങ്ങ​ൾ ഉ​ദ്ദേ​ശി​ച്ച ത​ല​ത്തി​ലേ​ക്ക് ഉ​യ​ർ​ന്നി​ട്ടി​ല്ലെ​ങ്കി​ൽ അ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ജ​ന​ങ്ങ​ൾ​ക്കു ത​ന്നെ​യാ​ണെ​ന്നും ച​ർ​ച്ച​യി​ൽ അ​ഭി​പ്രാ​യ​മു​ണ്ടാ​യി. ജ​ന​പ്ര​തി​നി​ധി​ക​ൾ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​മെ​ങ്കി​ലും ഗ്രാ​മ​സ​ഭ​ക​ൾ മു​ത​ൽ ജ​ന​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്ത​മു​ള്ള ഭ​ര​ണ​സം​വി​ധാ​ന​മാ​ണി​ത്. ക്വാ​റി​ക​ൾ, കാ​ട്ടു​പ​ന്നി ശ​ല്യം, കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ ഇ​ട​പെ​ട​ൽ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ പൂ​ർ​ണ യോ​ജി​പ്പ് പ്ര​ക​ടി​പ്പി​ച്ചു. ജ​ന​പ്ര​തി​നി​ധി​ക​ളെ കൃ​ത്യ​മാ​യി വി​ല​യി​രു​ത്താ​നു​ള്ള സം​വി​ധാ​ന​ങ്ങ​ളു​ണ്ടാ​ക​ണ​മെ​ന്നും അ​ഭി​പ്രാ​യ​മു​ണ്ടാ​യി. ‌
കെ​എ​സ്എ​ഫ്ഇ ചെ​യ​ർ​മാ​ൻ അ​ഡ്വ.​പീ​ലി​പ്പോ​സ് തോ​മ​സ്, മു​ൻ എം​എ​ൽ​എ ജോ​സ​ഫ് എം.​പു​തു​ശേ​രി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ​ർ, ബി​ജെ​പി മേ​ഖ​ല സെ​ക്ര​ട്ട​റി ഷാ​ജി ആ​ർ. നാ​യ​ർ, ഡോ.​ജോ​സ് പാ​റ​ക്ക​ട​വി​ൽ, ദി​ശ പ്ര​സി​ഡ​ന്‍റ് എം.​ബി. ദി​ലീ​പ് കു​മാ​ർ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ ഡോ.​എം.​എ​സ്. സു​നി​ൽ, കോ​ശി സാ​മു​വേ​ൽ, ബാ​ല​ഗോ​പാ​ൽ, കാർട്ടൂണിസ്റ്റ് ഷാ​ജി മാ​ത്യു, ഹ​രി​ത എ​ന്നി​വ​രാ​ണ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത​ത്. ‌
വ​ർ​ഗീ​സ് സി. ​തോ​മ​സ് മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. ‌
‌കോ​വി​ഡാ​ന​ന്ത​രം, ന്യൂ ​നോ​ർ​മ​ൽ ‌
‌വ​രാ​ൻ​പോ​കു​ന്ന ത​ദ്ദേ​ശ ഭ​ര​ണ​സ​മി​തി​ക​ൾ​ക്കു പു​തി​യൊ​രു കാ​ഴ്ച​പ്പാ​ട് എ​ല്ലാ മേ​ഖ​ല​യി​ലും ഉ​ണ്ടാ​കു​ന്ന​തു ന​ല്ല​താ​ണെ​ന്ന് മു​ൻ ആ​സൂ​ത്ര​ണ ബോ​ർ​ഡം​ഗം കൂ​ടി​യാ​യ പീ​ലി​പ്പോ​സ് തോ​മ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. കോ​വി​ഡാ​ന​ന്ത​ര കാ​ല​ഘ​ട്ട​ത്തി​ൽ ന്യൂ ​നോ​ർ​മ​ൽ സം​സ്കാ​ര​മാ​ണ് വ​ള​ർ​ന്നു​വ​രു​ന്ന​ത്. ‌
ഇ​തി​നു വ​ലി​യൊ​രു കൂ​ട്ടാ​യ്മ ഉ​ണ്ടാ​ക​ണം. നാ​ടി​ന്‍റെ സാ​ധ്യ​ത​ക​ൾ തി​രി​ച്ച​റി​ഞ്ഞു​ള്ള കാ​ഴ്ച​പ്പാ​ടു​ക​ളു​ള്ള​വ​രാ​ക​ണം ജ​ന​പ്ര​തി​നി​ധി​ക​ൾ.‌
ഉ​ദ്യോ​ഗ​സ്ഥ​ത​ല തീ​രു​മാ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി​യും ഫ​ണ്ടി​നു​വേ​ണ്ടി​യും കാ​ത്തി​രി​ക്കു​ന്ന രീ​തി മാ​റ​ണം. ് തെ​ക്ക​ൻ കേ​ര​ള​ത്തി​ലെ പ​ഞ്ചാ​യ​ത്തു​ക​ളെ അ​പേ​ക്ഷി​ച്ച് മ​ല​ബാ​ർ മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ കാ​ല​യ​ള​വി​ൽ വ​ൻ മാ​റ്റ​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ട്.‌

ക്വാ​റി​ക​ളു​ടെ വി​ഷ​യ​ത്തി​ൽ സ്വീ​ക​രി​ക്കു​ന്ന നി​ല​പാ​ടു​ക​ളി​ൽ മാ​റ്റ​മു​ണ്ടാ​ക​ണം. പ​ല സ്ഥാ​നാ​ർ​ഥി​ക​ളും ക്വാ​റി സ്പോ​ണ്‍​സേ​ർ​ഡ് ആ​ണെ​ന്ന​ത് ഞെ​ട്ടി​പ്പി​ക്കു​ന്ന​താ​ണ്. നാ​ടി​ന്‍റെ വി​ഭ​വ​ശേ​ഷി​യു​ടെ ഉ​പ​യോ​ഗ​ത്തി​ൽ അ​തീ​വ ജാ​ഗ്ര​ത പു​ല​ർ​ത്തേ​ണ്ട കാ​ല​മാ​ണ്. സോ​ഷ്യ​ൽ ഓ​ഡി​റ്റു​ക​ൾ നി​ർ​ബ​ന്ധ​മാ​ക്ക​ണം.
കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ സ​ജീ​വ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​ന്ന​തി​നും ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ‌

‌ജ​ന​ഹി​തം പ്ര​തി​ഫ​ലി​ക്ക​ണം ‌‌

ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ ജ​ന​ഹി​തം പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളാ​ക​ണ​മെ​ന്ന് ജോ​സ​ഫ് എം.​പു​തു​ശേ​രി പ​റ​ഞ്ഞു. അ​താ​ത് പ്ര​ദേ​ശ​ത്തെ ആ​വ​ശ്യ​ങ്ങ​ളി​ൽ ജ​ന​ങ്ങ​ളോ​ടൊ​പ്പം നി​ന്നു തീ​രു​മാ​ന​മെ​ടു​ക്കാ​നു​ള്ള അ​ധി​കാ​രം പ്രാ​ദേ​ശി​ക സ​ർ​ക്കാ​രു​ക​ൾ​ക്കു​ണ്ടാ​ക​ണം. മ​ദ്യ​നി​രോ​ധ​നം പ്രാ​ദേ​ശി​ക​ത​ല​ത്തി​ൽ ആ​വ​ശ്യ​മെ​ന്നു ക​ണ്ടാ​ൽ ന​ട​പ്പാ​ക്കാ​നു​ള്ള അ​ധി​കാ​രം എ​ടു​ത്തു​ക​ള​ഞ്ഞ​തു ശ​രി​യാ​യ തീ​രു​മാ​ന​മാ​യി​രു​ന്നി​ല്ല. വി​ക​സ​നം ന​ട​പ്പാ​ക്കു​ന്പോ​ഴും പ്രാ​ദേ​ശി​ക​മാ​യ സാ​ധ്യ​ത​ക​ൾ വി​ല​യി​രു​ത്തി ന​ട​പ്പാ​ക്ക​ണം. ഇ​ന്ത്യ​ൻ പ​ഞ്ചാ​യ​ത്ത് സ​ർ​വീ​സ് രൂ​പ​പ്പെ​ട​ണ​മെ​ന്നും പു​തു​ശേ​രി പ​റ​ഞ്ഞു. ‌
കാ​ട്ടു​പ​ന്നി ശ​ല്യം ഒ​ഴി​വാ​ക്കാ​ൻ ത​രി​ശു കി​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ലെ കാ​ടു വെ​ട്ടി​ത്തെ​ളി​ക്കാ​ൻ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ‌

‌സ്വാ​ത​ന്ത്ര്യം ഹ​നി​ക്ക​പ്പെ​ടു​ന്നു ‌‌

പ്രാ​ദേ​ശി​ക ഭ​ര​ണ​സം​വി​ധാ​ന​ങ്ങ​ൾ​ക്കു ന​ൽ​കി​യി​ട്ടു​ള്ള അ​ധി​കാ​ര​വ​കാ​ശ​ങ്ങ​ളി​ന്മേ​ൽ കൈ​ക​ട​ത്ത​ലു​ക​ളു​ണ്ടാ​കു​ന്നു​ണ്ടെ​ന്ന് ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ​ർ പ​റ​ഞ്ഞു. ക​ഴു​ത്തു ഞെ​രി​ക്കു​ന്ന സ​മീ​പ​നം ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളോ​ടു പാ​ടി​ല്ല.

ഓ​രോ പ്ര​ദേ​ശ​ത്തി​ന്‍റെ​യും സാ​ധ്യ​ത​ക​ളും ആ​വ​ശ്യ​ങ്ങ​ളും അ​റി​ഞ്ഞു​കൊ​ണ്ടു​ള്ള വി​ക​സ​ന സം​സ്കാ​ര​മാ​ണ് വേ​ണ്ട​ത്. ജി​ല്ലാ ആ​ശു​പ​ത്രി, ആ​യൂ​ർ​വേ​ദാ​ശു​പ​ത്രി എ​ന്നി​വ​യ്ക്ക് നാ​ലു നി​ല കെ​ട്ടി​ട​ങ്ങ​ളു​ണ്ടാ​യ​പ്പോ​ഴും ലി​ഫ്റ്റ് സ്ഥാ​പി​ക്കാ​ൻ വൈ​കി​യ​ത് ഉ​ദാ​ഹ​ര​ണ​മാ​യി അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ‌
ഭ​ര​ണ​കൂ​ട​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത് രാ​ജ് സം​വി​ധാ​ന​ത്തെ ദു​ർ​ബ​ല​മാ​ക്കു​ന്നു​വെ​ന്ന അ​ഭി​പ്രാ​യം ഡോ.​ജോ​സ് പാ​റ​ക്ക​ട​വി​ലും പ്ര​ക​ടി​പ്പി​ച്ചു. ഉ​ദ്യോ​ഗ​സ്ഥ ച​ട്ട​ക്കൂ​ട്ടി​നു​ള്ളി​ൽ നി​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​മാ​വു​ന്ന സാ​ഹ​ച​ര്യ​മാ​ണ്. ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ളും ഇ ​ടോ​യ് ല​റ്റു​ക​ൾ പോ​ലു​ള്ള പ​ദ്ധ​തി​ക​ളും പ​ണം പാ​ഴാ​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു. ഇ​തേ സാ​ഹ​ച​ര്യ​ത്തി​ൽ സാ​സ്കാ​രി​ക മേ​ഖ​ല​യി​ൽ പ്രാ​തി​നി​ധ്യം ല​ഭി​ക്കു​ന്നി​ല്ലെ​ന്ന പ​രി​ഭ​വ​വും അ​ദ്ദേ​ഹം ച​ർ​ച്ച​യി​ൽ പ​ങ്ക് വ​ച്ചു. ടെ​ക്നി​ക്ക​ൽ ക​മ്മി​റ്റി​ക​ൾ പു​നഃ​സ്ഥാ​പി​ക്ക​ണം. ഗ്രാ​മീ​ണ റോ​ഡു​ക​ൾ പോ​ലും ഉ​ന്ന​ത​നി​ല​വാ​ര​ത്തി​ൽ നി​ർ​മി​ക്കു​ന്ന​തി​നു പി​ന്നി​ലെ ക്വാ​റി താ​ത്പ​ര്യം കാ​ണാ​തെ പോ​ക​രു​തെ​ന്നും മ​ദ്യ​നി​രോ​ധ​നം പോ​ലെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ണ്ടാ​യി​രു​ന്ന അ​ധി​കാ​രം തി​രി​കെ ന​ൽ​ക​ണ​മെ​ന്നും ജോ​സ് പാ​റ​ക്ക​ട​വി​ൽ പ​റ​ഞ്ഞു.‌

പ​ദ്ധ​തി​ക​ൾ ഏ​റ്റെ​ടു​ക്കു​ന്ന​തി​ലെ പോ​രാ​യ്മ​യാ​ണ് ഷാ​ജി ആ​ർ. നാ​യ​ർ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. ഗ്രാ​മ​സ​ഭ​ക​ൾ ശ​ക്തി​പ്പെ​ട​ണം. ‌
ജി​ല്ല​യു​ടെ വി​ക​സ​ന​ത്തി​ൽ പൊ​തു​വാ​യ കാ​ഴ്ച​പ്പാ​ടു​ക​ൾ ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന് എം.​ജി. ദി​ലീ​പ്കു​മാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. സം​യു​ക്ത പ​ദ്ധ​തി​ക​ൾ ഏ​റ്റെ​ടു​ക്കാ​ൻ ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കു ക​ഴി​യ​ണം.

ശി​ശു​സൗ​ഹൃ​ദം, സ്ത്രീ ​സൗ​ഹൃ​ദ കാ​ഴ്ച​പ്പാ​ടു​ക​ൾ വേ​ണ​മെ​ന്ന് ഡോ.​എം.​എ​സ്. സു​നി​ലും പ​റ​ഞ്ഞു. മെ​ച്ച​പ്പെ​ട്ട പൊ​തു​ശൗ​ചാ​ല​യ​ങ്ങ​ൾ പോ​ലും ന​മ്മു​ടെ നാ​ട്ടി​ൽ ഇ​ന്നു​മു​ണ്ടാ​യി​ട്ടി​ല്ല.‌
ക​ല​ഞ്ഞൂ​ർ മേ​ഖ​ല​യി​ലെ ക്വാ​റി​ക​ളു​ടെ​യും പാ​റ​മ​ട​ക​ളു​ടെ​യും പെ​രു​പ്പം ഭ​യ​ത്തോ​ടെ​യാ​ണ് നോ​ക്കി​കാ​ണു​ന്ന​തെ​ന്ന് കോ​ശി സാ​മു​വേ​ൽ പ​റ​ഞ്ഞു. നാ​ടി​നെ സം​ര​ക്ഷി​ക്കാ​നു​ള്ള ആ ​മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ളു​ടെ പോ​രാ​ട്ട​ത്തി​ൽ ഭ​ര​ണ​സം​വി​ധാ​ന​ങ്ങ​ൾ ഒ​പ്പ​മു​ണ്ടാ​ക​ണം.

കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ പ​ല കാ​ര്യ​ങ്ങ​ളും ന​ട​പ്പാ​ക്കു​ന്ന​തി​ലെ പോ​രാ​യ്മ ക​ർ​ഷ​ക​സ​മി​തി പ്ര​തി​നി​ധി​യാ​യ ബാ​ല​ഗോ​പാ​ൽ ചൂ​ണ്ടി​ക്കാ​ട്ടി. കാ​ട്ടു​പ​ന്നി​യെ ക്ഷു​ദ്ര​ജീ​വി ഗ​ണ​ത്തി​ൽ​പെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​ക​ളി​ൽ പോ​ലും അ​നാ​വ​ശ്യ കാ​ല​താ​മ​സ​മാ​ണ് വ​രു​ത്തി​യ​ത്. ‌