ജി​ല്ല​യി​ല്‍ വ​ന്‍ പോ​ലീ​സ് സു​ര​ക്ഷ; 10 സ്‌​ട്രൈ​ക്കിം​ഗ് ഫോ​ഴ്‌​സ്
Saturday, December 5, 2020 10:37 PM IST
പ​ത്ത​നം​തി​ട്ട: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ല്‍ പോ​ലീ​സി​ന്‍റെ എ​ല്ലാ സു​ര​ക്ഷാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും പൂ​ര്‍​ത്തി​യാ​യ​താ​യി അ​ഡീ​ഷ​ണ​ല്‍ എ​സ്പി എ.​യു. സു​നി​ല്‍ കു​മാ​ര്‍ അ​റി​യി​ച്ചു.
ജി​ല്ല​യി​ല്‍ 1984 സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​ര്‍, സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​ര്‍, 187 എ​സ്്‌​ഐ, എ​എ​സ്‌​ഐ മാ​ര്‍, 41 ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​ര്‍, 425 സ്‌​പെ​ഷ​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും എ​ട്ട് ഡി​വൈ​എ​സ്പി മാ​രെ​യു​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.
എ​ക്‌​സൈ​സി​ല്‍ നി​ന്നും 70 പേ​രെ​യും എ​ടു​ത്തി​ട്ടു​ണ്ട്. 95 ഹോം​ഗാ​ര്‍​ഡു​ക​ളും ഉ​ണ്ടാ​കും.
ജി​ല്ല​യി​ല്‍ നി​ല​വി​ലു​ള്ള മൂ​ന്ന് സ​ബ് ഡി​വി​ഷ​നു​ക​ള്‍ കൂ​ടാ​തെ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് റാ​ന്നി, പ​ന്ത​ളം, കോ​ന്നി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​ധി​ക​മാ​യി മൂ​ന്നു സ​ബ് ഡി​വി​ഷ​നു​ക​ള്‍ കൂ​ടി ഡി​വൈ​എ​സ്പി​മാ​രു​ടെ നേ​തൃ​ത​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കും.
ജി​ല്ല​യ്ക്ക് പു​റ​ത്തു​നി​ന്നാ​യി ഒ​രു ഡി​വൈ​എ​സ്പി, 16 ഇ​ന്‍​സ്‌​പെ​ക്ട​ര്‍, 183 എ​സ്‌​ഐ, എ​എ​സ്‌​ഐ, 1288 സി​പി​ഒ, എ​സ് സി​പി​ഒ എ​ന്നി​വ​രും ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കും. ഇ​തി​നു പു​റ​മെ പ​ത്ത് സ്‌​ട്രൈ​ക്കിം​ഗ് ഫോ​ഴ്‌​സു​ക​ളും ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ഉ​ണ്ടാ​കു​മെ​ന്നും അ​ഡീ​ഷ​ണ​ല്‍ എ​സ്പി പ​റ​ഞ്ഞു.