സു​ബി​ന് വോ​ട്ടു​തേ​ടി അ​ക്‌​സ​യു​ടെ മാ​താ​പി​താ​ക്ക​ളെ​ത്തി
Saturday, December 5, 2020 10:40 PM IST
കു​മ്പ​നാ​ട്: പി​ഞ്ചു​കു​ഞ്ഞി​ന്‍റെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ ഇ​ട​പെ​ട​ല്‍ ന​ട​ത്തി​യ സ്ഥാ​നാ​ര്‍​ഥി​ക്കു വേ​ണ്ടി വോ​ട്ട് ചോ​ദി​ച്ച് മാ​താ​പി​താ​ക്ക​ളെ​ത്തി.
ജ​നി​ച്ച് അ​ഞ്ചു ദി​വ​സ​മാ​യ​പ്പോ​ള്‍ ത​ന്നെ വി​ദ​ഗ്ധ ചി​കി​ത്സ ആ​വ​ശ്യ​മാ​യ കു​ഞ്ഞി​ന് വെ​ല്ലൂ​ര്‍ ക്രി​സ്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യി​രു​ന്നു. ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് ത​ങ്ങ​ളു​ടെ പ്ര​യാ​സം മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യെ അ​റി​യി​ച്ച് വി​ദ​ഗ്ധ ചി​കി​ത്സ ഉ​റ​പ്പാ​ക്കി​യ സു​ബി​ന്‍ നീ​റും​പ്ലാ​ക്ക​ലി​നു​ള്ള ന​ന്ദി സൂ​ച​ക​മാ​യാ​ണ് ഇ​വ​ര്‍ കോ​യി​പ്ര​ത്ത് എ​ത്തി​യ​ത്.
അ​ഞ്ചു മാ​സം പ്രാ​യ​മു​ള്ള അ​ക്‌​സ​യും മാ​താ​പി​താ​ക്ക​ളാ​യ ആ​റ​ന്മു​ള കാ​രു​വേ​ലി​ല്‍ ജോ​ര്‍​ജും ടീ​ന​യും ഇ​പ്പോ​ള്‍ സ​ന്തോ​ഷ​ത്തി​ലാ​ണ്. ആ ​സ​ന്തോ​ഷ​ത്തി​ന് കാ​ര​ണ​ക്കാ​രാ​യ​വ​രി​ല്‍ ഒ​രാ​ള്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന​ത​റി​ഞ്ഞാ​ണ് ഇ​രു​വ​രും കു​മ്പ​നാ​ട്ട് എ​ത്തി​യ​ത്.
കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ പൂ​വ​ത്തൂ​ര്‍ ഡി​വി​ഷ​നി​ല്‍ മ​ത്സ​രി​ക്കു​ന്ന യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി സു​ബി​ന്‍ നീ​റും​പ്ലാ​ക്ക​ലി​ന് വോ​ട്ട് തേ​ടി ഇ​രു​വ​രും വീ​ടു​ക​ള്‍ ക​യ​റി​യി​റ​ങ്ങി​യ​ത്. കോ​വി​ഡ് ലോ​ക്ക് ഡൗ​ണ്‍ കാ​ല​മാ​യ​തി​നാ​ല്‍ ഡോ​ക്ട​ര്‍​മാ​ര്‍ വെ​ല്ലൂ​രി​ലേ​ക്ക് അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​ക്ക് നി​ര്‍​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ ത​മി​ഴ്‌​നാ​ട്ടി​ല്‍ കോ​വി​ഡ് ലോ​ക്ക്ഡൗ​ണ്‍ കാ​ല​മാ​യ​തി​നാ​ല്‍ കു​ഞ്ഞി​നെ വെ​ല്ലൂ​രി​ല്‍ എ​ത്തി​ക്കാ​നും ആ​കു​മാ​യി​രു​ന്നി​ല്ല.
വി​വ​രം മ​റി​ഞ്ഞ കോ​യി​പ്രം മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് കൂ​ടി​യാ​യ സു​ബി​ന്‍ നീ​റും​പ്ലാ​ക്ക​ല്‍ ഇ​ക്കാ​ര്യം ഉ​മ്മ​ന്‍ ചാ​ണ്ടി​യെ അ​റി​യി​ച്ചു. തു​ട​ര്‍​ന്ന് ത​മി​ഴ്‌​നാ​ട് ആ​രോ​ഗ്യ​മ​ന്ത്രി​യു​മാ​യി നേ​രി​ട്ട് ഉ​മ്മ​ന്‍ ചാ​ണ്ടി സം​സാ​രി​ച്ചാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി കു​ഞ്ഞി​നെ വെ​ല്ലൂ​രി​ല്‍ എ​ത്തി​ച്ച​ത്.