വി​ദ്യാ​ർ​ഥി അ​ച്ച​ൻ​കോ​വി​ലാ​റ്റി​ൽ മു​ങ്ങി​മ​രി​ച്ചു
Friday, January 15, 2021 10:36 PM IST
കോ​ന്നി: അ​ച്ച​ൻ​കോ​വി​ലാ​റ്റി​ലെ കോ​ന്നി കൊ​ടി​ഞ്ഞി​മൂ​ല തൂ​ക്കു​പാ​ല​ത്തി​ന് സ​മീ​പം ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് വി​ദ്യാ​ർ​ഥി മ​രി​ച്ചു. കോ​ന്നി എ​ൻ​എ​സ്എ​സ് കോ​ള​ജി​ലെ 2019 ബാ​ച്ചി​ലെ ക​ംപ്യൂട്ട​ർ സ​യ​ൻ​സ് വി​ദ്യാ​ർ​ഥി പു​ന​ലൂ​ർ സ്വ​ദേ​ശി ശ്രീ​ലാ​ലാ​ണ് (20) മ​രി​ച്ച​ത്.കൂ​ട്ടു​കാ​രു​മൊ​ത്ത് തൂ​ക്കു പാ​ലം ക​ണ്ട​ശേ​ഷം ന​ദി​യി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ​പ്പോ​ൾ കാ​ൽ​വ​ഴു​തി ക​യ​ത്തി​ൽ വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. നാ​ട്ടു​കാ​രും അ​ഗ്നി​ശ​മ​ന വി​ഭാ​ഗ​വും തെ​ര​ച്ചി​ൽ ന​ട​ത്തി മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു.