പ​ത്ത​നം​തി​ട്ട​യി​ൽ 487 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്
Saturday, January 16, 2021 10:41 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ 487 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.
477 പേ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​മാ​ണ്. ഇ​തി​ൽ സ​ന്പ​ർ​ക്ക​പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത 30 പേ​രു​ണ്ട്. ജി​ല്ല​യി​ലെ 55 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലും പു​തി​യ രോ​ഗ​ബാ​ധി​ത​രു​ണ്ട്. തി​രു​വ​ല്ല ന​ഗ​ര​സ​ഭ​യി​ൽ 28, പ​ന്ത​ളം 17, പ​ത്ത​നം​തി​ട്ട 19, അ​ടൂ​ർ 17 എ​ന്നി​ങ്ങ​നെ പു​തി​യ രോ​ഗ​ബാ​ധി​ത​രു​ണ്ട് . ആ​റ​ന്മു​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ 31 പേ​രാ​ണ് പു​തി​യ രോ​ഗ​ബാ​ധി​ത​ർ. ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി നി​ര​ക്ക് 9.98 ശ​ത​മാ​ന​മാ​ണ്.
ജി​ല്ല​യി​ൽ ഇ​തേ​വ​രെ 37627 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 32747 പേ​ർ സ​ന്പ​ർ​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. ഇ​ന്ന​ലെ 318 പേ​ർ​കൂ​ടി രോ​ഗ​മു​ക്ത​രാ​യി. ഇ​തോ​ടെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 30388 ആ​യി. ജി​ല്ല​ക്കാ​രാ​യ 7012 പേ​ർ നി​ല​വി​ൽ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. 5381 പേ​രാ​ണ് വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. 6444 പേ​ർ ഐ​സൊ​ലേ​ഷ​നി​ലാ​ണ്.
സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലെ 11972 പേ​രു​ൾ​പ്പെ​ടെ 19640 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​ന്ന​ലെ 4454 സ്ര​വ പ​രി​ശോ​ധ​ന​ക​ളാ​ണ് ന​ട​ന്ന​ത്. 2634 ഫ​ല​ങ്ങ​ൾ ല​ഭി​ക്കാ​നു​ണ്ട്.
ര​ണ്ടു മ​ര​ണം കൂ​ടി
ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ത​രാ​യ ര​ണ്ടു​പേ​രു​ടെ മ​ര​ണം​കൂ​ടി ഇ​ന്ന​ലെ റി​പ്പോ​ർ​ട്ട് ചെ​യ്തു. വെ​ച്ചൂ​ച്ചി​റ സ്വ​ദേ​ശി​നി (65), റാ​ന്നി സ്വ​ദേ​ശി (75) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.
വെ​ച്ചൂ​ച്ചി​റ സ്വ​ദേ​ശി സ്വ​വ​സ​തി​യി​ൽ ഇ​ത​ര രോ​ഗ​ങ്ങ​ൾ മൂ​ല​മു​ള്ള സ​ങ്കീ​ർ​ണ​ത​ക​ൾ നി​മി​ത്ത​വും റാ​ന്നി സ്വ​ദേ​ശി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​രി​ക്ക​വേ​യു​മാ​ണ് മ​രി​ച്ച​ത്.