കൃ​ഷി​യു​ടെ ഉ​പാ​സ​ക​ൻ സ​ഭ​യു​ടെ അ​മ​ര​ത്തേ​ക്ക്
Saturday, January 16, 2021 10:48 PM IST
കോ​​ട്ട​​യം: ഹ​​രി​​ത ഇ​​ട​​വ​​ക​​ക​​ൾ​​ക്കും പ​​രി​​സ്ഥി​​തി സം​​ര​​ക്ഷ​​ണ​​ത്തി​​നും കാ​​ർ​​ഷി​​ക ഭ​​ദ്ര​​ത​​യ്ക്കും പ്രാ​​ധാ​​ന്യം ന​​ൽ​​കു​​ന്ന സി​​എ​​സ്ഐ മ​​ധ്യ​​കേ​​ര​​ള മ​​ഹാ​​യി​​ട​​വ​​ക​​യു​​ടെ അ​​മ​​ര​​ത്തേ​​ക്ക് ​​ഒരു പൂർണ ക​​ർ​​ഷ​​ക​​ൻ ക​​ട​​ന്നു വ​​രു​​ന്നു. കേ​​ര​​ള​​ത്തി​​നും പു​​റ​​ത്തും കൃ​​ഷി​​യു​​ടെ നൂ​​ത​​ന സാ​​ധ്യ​​ത​​ക​​ൾ വി​​ക​​സി​​പ്പി​​ച്ച റ​​വ. ഡോ. ​​സാ​​ബു കെ. ​​ചെ​​റി​​യാ​​ൻ പു​​തി​​യ ബി​​ഷ​​പ്പാ​​യി ചു​​മ​​ത​​ല​​യേ​​ൽ​​ക്കു​​ന്പോ​​ൾ സ​​ഭ വീ​​ണ്ടും ഹ​​രി​​ത സാ​​ധ്യ​​ത​​ക​​ളി​​ലേ​​ക്കു ക​​ട​​ക്കു​​ക​​യാ​​ണ്.

ഒ​​രു ഇ​​ട​​വ​​ക​​യും കു​​ടും​​ബ​​വും ഭ​​ക്ഷ്യ ഭ​​ദ്ര​​ത​​യി​​ൽ സ്വ​​യം പ​​ര്യാ​​പ്ത​​മാ​​ക​​ണ​​മെ​​ന്ന മി​​ഷ​​ൻ ദ​​ർ​​ശ​​നം സ​​ഭ​​യ്ക്കു സ​​മ്മാ​​നി​​ച്ച​​ത് വി​​ര​​മി​​ച്ച ബി​​ഷ​​പ് റ​​വ. ​ഡോ. ​തോ​​മ​​സ് കെ. ​​ഉ​​മ്മ​​നാ​​ണ്. അ​​ദ്ദേ​​ഹ​​ത്തോ​​ടൊ​​പ്പം മ​​ധ്യ​​കേ​​ര​​ള സ​​ഭ​​യി​​ലെ എ​​ല്ലാ ഇ​​ട​​വ​​ക​​ക​​ളി​​ലും സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലും വൈ​​ദി​​ക മ​​ന്ദി​​ര​​ങ്ങ​​ളി​​ലും പ​​ച്ച​​ക്ക​​റി, പ​​ഴ​​വ​​ർ​​ഗ കൃ​​ഷി ആ​​രം​​ഭി​​ക്ക​​ണ​​മെ​​ന്നും മ​​ണ്ണി​​നേ​​യും പ​​രി​​സ്ഥി​​തി​​യേ​​യും പോ​​ഷി​​പ്പി​​ക്കു​​ന്ന ഹ​​രി​​ത സം​​സ്കാ​​രം വ​​ള​​ർ​​ത്തി​​യെ​​ടു​​ക്ക​​ണ​​മെ​​ന്നും നി​​ശ്ച​​യി​​ച്ചു. മു​​ൻ ബി​​ഷ​​പി​​നൊ​​പ്പം സ​​ഭ​​യു​​ടെ ഈ ​​ദൗ​​ത്യം ഫ​​ല​​ദാ​​യ​​ക​​മാ​​യി വ​​ള​​ർ​​ത്തു​​ക​​യും പോ​​ഷി​​പ്പി​​ക്കു​​യും ചെ​​യ്ത ക​​ർ​​ഷ​​ക സ്നേ​​ഹി​​യാ​​ണ് ബി​​ഷ​​പ് പ​​ദ​​വി​​യി​​ലെ​​ത്തു​​ന്ന​​ത്. കോ​​ഴ​​ഞ്ചേ​​രി പു​​ന്ന​​ക്കാ​​ട് മ​​ല​​യി​​ൽ അ​​ധ്യാ​​പ​​ക​​രാ​​യി​​രു​​ന്ന എം.​​കെ. ചെ​​റി​​യാ​​ന്‍റെ​​യും (പാ​​പ്പി​​സാ​​ർ) ഏ​​ലി​​യാ​​മ്മ (കു​​ഞ്ഞ​​മ്മ)​​യു​​ടെ​​യും ഏ​​ഴു​​മ​​ക്ക​​ളി​​ൽ അ​​ഞ്ചാ​​മ​​ത്തെ മ​​ക​​നാ​​യ റ​​വ.​ ഡോ. ​സാ​​ബു കെ. ​​ചെ​​റി​​യാ​​ൻ. മാ​​താ​​പി​​താ​​ക്ക​​ളി​​ൽ​​നി​​ന്നു ല​​ഭി​​ച്ച ക​​ർ​​ഷ​​ക പാ​​ര​​ന്പ​​ര്യ​​മാ​​ണു തു​​ട​​ർ​​ന്നു പോ​​ന്ന​​ത്.

ആ​​ന്ധ്രാ​​യി​​ൽ ശു​​ശ്രൂ​​ഷ വേ​​ള​​യി​​ൽ പാ​​ട​​ങ്ങ​​ൾ പാ​​ട്ട​​ത്തി​​നെ​​ടു​​ത്ത് നെ​​ല്ലും സൂ​​ര്യ​​കാ​​ന്തി​​യും കൃ​​ഷി ചെ​​യ്തു. സ​​ഭ​​യു​​ടെ മി​​ഷ​​ൻ ഫ​​ണ്ട് സ്വ​​രൂ​​പി​​ക്കാ​​ൻ നെ​​ൽ​​കൃ​​ഷി വി​​പു​​ല​​മാ​​ക്കി.

മൂ​​ലേ​​ട​​ത്ത് താ​​മ​​സ​​മാ​​ക്കി​​യ​​പ്പോ​​ഴാ​​ണു വ​​ലി​​യ തോ​​തി​​ൽ കൃ​​ഷി​​യി​​റ​​ക്കി ത​​ണ്ണി​​മ​​ത്ത​​ൻ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള​​വ കൃ​​ഷി ചെ​​യ്തു വി​​ജ​​യ​​ഗാ​​ഥ ര​​ചി​​ച്ച​​ത്. ക​​ഞ്ഞി​​ക്കു​​ഴി​​യി​​ലും വാ​​ഴ​​കൃ​​ഷി ഉ​​ൾ​​പ്പെ​​ടെ വ്യ​​ത്യ​​സ്ത​​മാ​​യ കൃ​​ഷി​​ക​​ൾ ന​​ട​​ത്തി.

തോ​​ല​​ശേ​​രി​​യി​​ലും കാ​​വും​​ഭാ​​ഗ​​ത്തും വി​​പു​​ല​​മാ​​യ വ​​ലി​​യ കൃ​​ഷി​​സ്ഥ​​ലം ഒ​​രു​​ക്കാ​​ൻ ക​​ഴി​​ഞ്ഞു. പോ​​ത്ത്, കോ​​ഴി, മു​​യ​​ൽ, മ​​ത്സ്യം എ​​ന്നി​​വ​​യേ​​യും വ​​ള​​ർ​​ത്തി മു​​ഴു​​വ​​ൻ സ​​മ​​യ ക​​ർ​​ഷ​​ക​​നാ​​യി. അ​​ജ​​പാ​​ല​​ന സ​​മ​​യം ക​​ഴി​​ഞ്ഞു​​ള്ള മു​​ഴു​​വ​​ൻ സ​​മ​​യ​​വും കൃ​​ഷി​​ക്കു​​വേ​​ണ്ടി​​യാ​​ണ് സാ​​ബു അ​​ച്ച​​ൻ ചെ​​ല​​വ​​ഴി​​ച്ച​​ത്. ദൈ​​വം ത​​ന്ന ഭൂ​​മി ഉ​​പ​​യോ​​ഗി​​ച്ച് ഫ​​ലം പു​​റ​​പ്പെ​​ടു​​വി​​ക്ക​​ണം അ​​ല്ലെ​​ങ്കി​​ൽ പാ​​പ​​മാ​​ണെ​​ന്നാ​​ണ് ഇ​​ദ്ദേ​​ഹം ക​​രു​​തി​​യി​​രു​​ന്ന​​ത്. സാ​​ബു അ​​ച്ച​​ന്‍റെ കൃ​​ഷി രീ​​തി​​ക​​ളി​​ൽ​​നി​​ന്നു പ്രോ​​ത്സാ​​ഹ​​നം ഉ​​ൾ​​ക്കൊ​​ണ്ട് സ​​ഭാം​​ഗ​​ങ്ങ​​ൾ പ​​ല​​രും കൃ​​ഷി രീ​​തി​​യി​​ലേ​​ക്കും പ്ര​​കൃ​​തി സം​​ര​​ക്ഷ​​ണ​​ത്തി​​ലേ​​ക്കും തി​​രി​​ഞ്ഞി​​ട്ടു​​ണ്ട്.

വീ​​ട്ട​​മ്മ​​മാ​​ർ അ​​ടു​​ക്ക​​ള കൃ​​ഷി ആ​​രം​​ഭി​​ച്ചു. യു​​വാ​​ക്ക​​ൾ കൂ​​ടു​​ത​​ൽ കൃ​​ഷി​​യി​​ലേ​​ക്ക് ഇ​​റ​​ങ്ങി. ലോ​ക്ക്ഡൗ​​ണ്‍ കാ​​ല​​ത്ത് ഓ​​ണ്‍​ലൈ​​ൻ ആ​​രാ​​ധ​​ന​​യി​​ലൂ​​ടെ വി​​ശ്വാ​​സി​​ക​​ൾ​​ക്ക് ആ​​ത്മീ​​യ ശു​​ശ്രൂ​​ഷ ന​​ൽ​​കാ​​നും കോ​​വി​​ഡ് കാ​​ല​​ത്ത് നി​​ര​​വ​​ധി സ​​ഹാ​​യ​​ങ്ങ​​ൾ പാ​​വ​​പ്പെ​​ട്ട​​വ​​ർ​​ക്കു ന​​ൽ​​കു​​വാ​​നും റ​​വ.​​ഡോ. സാ​​ബു കെ. ​​ചെ​​റി​​യാ​​നു സാ​​ധി​​ച്ചി​​ട്ടു​​ണ്ട്.