കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്ക​ണം: റോ​ബി​ൻ പീ​റ്റ​ർ ‌‌
Tuesday, January 19, 2021 10:30 PM IST
ത​ണ്ണി​ത്തോ​ട്: മ​ല​യോ​ര മേ​ഖ​ല​യി​ലേ​ക്ക് കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന് ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​ബി​ൻ പീ​റ്റ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ക​രി​മാ​ൻ​തോ​ട് മേ​ഖ​ല​യി​ലെ ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക്കാ​രി​ൽ ഏ​റെ​യും കെ​എ​സ്ആ​ർ​ടി​സി​യെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. ‌
ക​ഴി​ഞ്ഞ യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് മു​ൻ മ​ന്ത്രി അ​ടൂ​ർ പ്ര​കാ​ശി​ന്‍റെ ശ്ര​മ​ഫ​ല​മാ​യി ആ​രം​ഭി​ച്ച പ​ല ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ളും അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ മൂ​ലം നി​ർ​ത്ത​ലാ​ക്കി. ദി​വ​സേ​ന ര​ണ്ട​ര ല​ക്ഷം രൂ​പ​യി​ൽ കൂ​ടു​ത​ൽ വ​രു​മാ​നം കി​ട്ടി​യി​രു​ന്ന തൃ​ശൂ​ർ - തി​രു​വ​ന​ന്ത​പു​രം സ​ർ​വീ​സു​ക​ൾ ഇ​ല്ല​താ​ക്കി​യ​ത് ചി​ല ഒ​ത്തു ക​ളി​യു​ടെ ഭാ​ഗ​മാ​ണെ​ന്നും അ​ത് അ​വ​സാ​നി​പ്പി​ച്ച് എ​ത്ര​യും വേ​ഗം സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ച് യാ​ത്ര​ക്കാ​രു​ടെ യാ​ത്ര ക്ലേ​ശം മാ​റ്റാ​ൻ കെ​എ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും റോ​ബി​ൻ പീ​റ്റ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ‌