ദേ​ശീ​യ റോ​ഡ് സു​ര​ക്ഷാ മാ​സാ​ച​ര​ണം: ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ‌
Wednesday, January 20, 2021 10:57 PM IST
പ​ത്ത​നം​തി​ട്ട: ദേ​ശീ​യ റോ​ഡ് സു​ര​ക്ഷാ മാ​സാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ ഒ​രാ​ഴ്ച നീ​ളു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​വും വ​നി​താ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രു​ടെ ഇ​രു​ച​ക്ര​വാ​ഹ​ന റാ​ലി​യു​ടെ ഫ്‌​ളാ​ഗ് ഓ​ഫും ആ​ന്‍റോ ആ​ന്‍റ​ണി എം​പി നി​ര്‍​വ​ഹി​ച്ചു.
ജി​ല്ലാ പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പി.​ബി രാ​ജീ​വ് ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ഉ​ദ്ഘാ​ട​നം. ‌അ​ഡീ​ഷ​ണ​ല്‍ എ​സ്പി എ.​യു സു​നി​ല്‍​കു​മാ​ര്‍, ഡി​വൈ​എ​സ്പി​മാ​രാ​യ ആ​ര്‍. ജോ​സ്, ജി​ല്ലാ ക്രൈം ​എ. സ​ന്തോ​ഷ്‌​കു​മാ​ര്‍, ആ​ര്‍. സു​ധാ​ക​ര​ന്‍ പി​ള്ള തു​ട​ങ്ങി​യ​വ​രും പ​ത്ത​നം​തി​ട്ട ട്രാ​ഫി​ക് യൂ​ണി​റ്റി​ലെ പോ​ലീ​സു​കാ​രും മു​ന്‍ എ​സ്പി​സി കേ​ഡ​റ്റു​ക​ളും പ​ങ്കെ​ടു​ത്തു.‌ 25 വ​നി​താ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ര്‍ പ​ങ്കെ​ടു​ത്ത ഇ​രു​ച​ക്ര​വാ​ഹ​ന​റാ​ലി ജി​ല്ലാ പോ​ലീ​സ് ഓ​ഫീ​സ് ആ​സ്ഥാ​ന​ത്തു നി​ന്നും ആ​രം​ഭി​ച്ച് റിം​ഗ് റോ​ഡ് ചു​റ്റി സെ​ന്‍​ട്ര​ല്‍ ജം​ഗ്ഷ​നി​ല്‍ സ​മാ​പി​ച്ചു. ‌