ക​ഞ്ചാ​വ് സം​ഘ​ത്തെ തേ​ടി​യു​ള്ള റെ​യ്ഡി​നി​ടെ കു​ടു​ങ്ങി​യ​ത് പെ​ണ്‍​വാ​ണി​ഭ സം​ഘം ‌‌‌
Thursday, January 21, 2021 10:35 PM IST
പ​ത്ത​നം​തി​ട്ട: ക​ഞ്ചാ​വ് സം​ഘ​ത്തെ തേ​ടി​യു​ള്ള എ​ക്‌​സൈ​സ് സം​ഘ​ത്തി​ന്‍റെ റെ​യ്ഡി​നി​ട​യി​ല്‍ അ​ടൂ​രി​ല്‍ മു​ന്നം​ഗ പെ​ണ്‍​വാ​ണി​ഭ സം​ഘ​ത്തെ അ​റ​സ്റ്റ് ചെ​യ്തു. കോ​ഴി​ക്കോ​ട് ഫ​റൂ​ക്ക് കൈ​തോ​ലി പാ​ട​ത്തി​ല്‍ ജം​ഷീ​ര്‍ ബാ​ബു (37), പു​ന​ലൂ​ര്‍ മാ​ത്ര വെ​ഞ്ചേ​മ്പി​ല്‍ (പാറക്കൂട്ടത്ത് സു​ധീ​ര്‍ മ​ന്‍​സി​ല്‍) ഷ​മീ​ല(36), പാ​ല​ക്കാ​ട് കോ​ട്ടാ​യി ചേ​ന്നം​കോ​ട് വീ​ട്ടി​ല്‍ അ​നി​ത(26) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.‌‌‌
വീ​ട് വാ​ട​ക​യ്‌​ക്കെ​ടു​ത്ത് പെ​ണ്‍​വാ​ണി​ഭം ന​ട​ത്തി​യ കേ​സി​ല്‍ ക​ഞ്ചാ​വ് കേ​സു​ക​ളി​ല്‍ സ്ഥി​രം പ്ര​തി​യാ​യ പ​ഴ​കു​ളം സ്വ​ദേ​ശി അം​ജി​ത്ത് കോ​ഴി​ക്കോ​ട്ട് എ​ക്സൈ​സ് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യി​രു​ന്നു. ഇ​യാ​ളി​ല്‍ നി​ന്ന് ക​ഞ്ചാ​വും ക​ണ്ടെ​ടു​ത്തു.
ചോ​ദ്യം ചെ​യ്യ​ലി​ല്‍ ഇ​യാ​ള്‍ ന​ല്‍​കി​യ വി​വ​രം അ​നു​സ​രി​ച്ചാ​ണ് ജം​ഷീ​റി​നെ തേ​ടി പ​റ​ക്കോ​ട് എ​ക്‌​സൈ​സ് സം​ഘം പ​ന്നി​വി​ഴ​യ്ക്കു സ​മീ​പ​മു​ള്ളവീ​ട്ടി​ല്‍ എ​ത്തി​യ​ത്. വീ​ടി​നു​ള്ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ള്‍ 30 ഗ്രാം ​ക​ഞ്ചാ​വ് സി​ഗ​ര​റ്റ് കൂ​ടി​നു​ള്ളി​ല്‍ ക​ണ്ടെ​ത്തി. ഈ ​സ​മ​യം അ​വി​ടെ ര​ണ്ടു സ്ത്രീ​ക​ള്‍ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. വീ​ട് വാ​ട​ക​യ്ക്ക് എ​ടു​ത്തി​രു​ന്ന​ത് അം​ജി​ത്തും ജം​ഷീ​റും ചേ​ര്‍​ന്നാ​ണ്.
സ്ത്രീ​ക​ളെ ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ പ​ര​സ്പ​ര വി​രു​ദ്ധ​മാ​യ മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​ത്. തു​ട​ര്‍​ന്ന് പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സെ​ത്തി ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് പെ​ണ്‍​വാ​ണി​ഭം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ പു​റ​ത്ത​റി​യു​ന്ന​ത്.
വാ​ട്ട്‌​സാ​പ്പ് ഗ്രൂ​പ്പ് വ​ഴി​യാ​ണ് ഇ​വ​ര്‍ ഇ​ട​പാ​ടു​കാ​രെ എ​ത്തി​ച്ചി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പെ​ണ്‍​കു​ട്ടി​ക​ളു​ടെ ചി​ത്ര​വും റേ​റ്റും വാ​ട്ട്‌​സാ​പ്പ് വ​ഴി ആ​വ​ശ്യ​ക്കാ​ര്‍​ക്ക് അ​യ​ച്ചു കൊ​ടു​ക്കും. ആ​വ​ശ്യ​ക്കാ​ര്‍ വീ​ട്ടി​ല്‍ എ​ത്തു​ക​യോ കാ​റി​ല്‍ എ​ത്തി പെ​ണ്‍​കു​ട്ടി​ക​ളെ മ​റ്റ് സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു പോ​കു​ക​യോ ആ​ണ് ചെ​യ്തി​രു​ന്ന​ത്. ‌‌‌