നാ​ടി​നെ ന​ടു​ക്കി​യ അ​പ​ക​ടം, അതിവേഗം ര​ക്ഷാ​പ്ര​വ​ർ​ത്ത​നം
Friday, January 22, 2021 10:39 PM IST
‌തി​രു​വ​ല്ല: തി​ര​ക്കേ​റി​യ എം​സി റോ​ഡി​ൽ ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​വും അ​തി​വേ​ഗ​ത്തി​ലാ​യി​രു​ന്നു. ച​ങ്ങ​നാ​ശേ​രി​ക്കും തി​രു​വ​ല്ല​യ്ക്കും മ​ധ്യേ​യു​ള്ള പെ​രു​ന്തു​രു​ത്തി വ​ള​വി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.10 ഓ​ടെ​യാ​ണ് നി​യ​ന്ത്ര​ണം​വി​ട്ട കെഎസ്ആ​ർ​ടി​സി ബ​സ് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രെ ഇ​ടി​ച്ചു തെ​റി​പ്പി​ച്ചേ​ശ​ഷം ക​ട​യി​ലേ​ക്കു പാ​ഞ്ഞു​ക​യ​റി​യ​ത്.‌

റോ​ഡി​ലൂ​ടെ മ​റ്റു വാ​ഹ​ന​ങ്ങ​ളി​ൽ വ​ന്ന​വ​രാ​ണ് അ​പ​ക​ടം ആ​ദ്യം ക​ണ്ട​ത്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു മു​ന്നി​ട്ടി​റ​ങ്ങി​യ​ത് അ ​വ​രും സ​മീ​പ​ത്തെ വ്യാ​പാ​രി​ക​ളും തൊ​ഴി​ലാ​ളി​ക​ളു​മൊ​ക്കെ​യാ​ണ്.‌

സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ർ സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ച​താ​യി വ്യ​ക്ത​മാ​യ​തോ​ടെ ബ​സി​ലെ യാ​ത്ര​ക്കാ​രെ പു​റ​ത്തെ​ത്തി​ച്ച് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു അ​ടു​ത്ത ല​ക്ഷ്യം. 35 യാ​ത്ര​ക്കാ​രി​ൽ 25 പേ​ർ​ക്കും പ​രി​ക്കേ​റ്റു. യാ​ത്ര​ക്കാ​രെ പു​റ​ത്തി​റ​ക്കു​ന്പോ​ൾ പ​ല​രു​ടെ​യും മു​ഖ​ത്തു​നി​ന്നും ര​ക്തം ഒ​ഴു​കു​ന്നു​ണ്ടാ​യി​രു​ന്നു.

ബ​സി​ന്‍റെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. നി​യ​ന്ത്ര​ണം​വി​ട്ട ബ​സ് സ്കൂട്ടർ യാത്രക്കാരെ ഇടിച്ചിട്ട് എ​മി​റേ​റ്റ്സ് ഒ​പ്റ്റി​ക്ക​ൽ​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ലേ​ക്കാ​ണ് ഇ​ടി​ച്ചു ക​യ​റി​യ​ത്.
സ്ഥാപനത്തിന്‍റെ മുൻവശം തകർത്താണ ബസ് നിന്നത്. റോഡരികിലുണ്ടായിരുന്നവർ ഓടിമാറിയതിനാൽ രക്ഷപെട്ടു.

ക​ട​യി​ലു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​ർ അ​പ​ക​ട​ത്തി​ൽ നി​ന്ന് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. ക​ട​യ്ക്കു​ള്ളി​ലു​ണ്ടാ​യി​രു​ന്ന​വ​രു​ടെ ദേ​ഹ​ത്തേ​ക്ക് ഗ്ലാ​സ്ചി​ല്ല് തെ​റി​ച്ചു നി​സാ​ര​പ​രി​ക്കേ​റ്റു.
കോ​ട്ട​യം ഡി​പ്പോ​യി​ലെ ആ​ർ​പി​എം 512 ാം ന​ന്പ​ർ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ‌

അ​പ​ക​ട​വി​വ​രം അ​റി​ഞ്ഞ​യു​ട​നെ സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പ​രി​ക്കേ​റ്റ​വ​രെ കി​ട്ടി​യ വാ​ഹ​ന​ങ്ങ​ളി​ലും ആം​ബു​ല​ൻ​സി​ലു​മാ​യി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. പ​രി​ക്കേ​റ്റ പ​തി​നെ​ട്ട് പേ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും ര​ണ്ടു പേ​ർ തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ലാ​ണ്.​

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഒ​രാ​ളെ പി​ന്നീ​ട് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മ​റ്റു​ള്ള​വ​ർ​ക്ക് പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി​യ ശേ​ഷം വി​ട്ട​യ​ച്ചു. ‌