സിപിഎം നയംമാറ്റമെന്ന് ബാബു ജോർജ്
പത്തനംതിട്ട: വർഗീയകക്ഷികളുമായി ചേർന്ന് ഭരണ പങ്കാളിത്തം പാടില്ലെന്ന പ്രഖ്യാപിത നയത്തിൽ സിപിഎം മാറ്റം വരുത്തിയതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് പത്തനംതിട്ട നഗരസഭയിലെ ബന്ധമെന്ന് ഡിസിസി പ്രസിഡന്റ് ബാബു ജോർജ്.
നഗരസഭയിലെ സിപിഎം - എസ്ഡിപിഐ രഹസ്യ ധാരണയിൽ പ്രതിഷേധിച്ച് കോൺഗ്രസ് കൗൺസിൽ അംഗങ്ങളുടെ നേതൃത്വത്തിൽ നഗരസഭയ്ക്ക് മുമ്പിൽ നടന്ന പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എത്ര ന്യായീകരിക്കാൻ ശ്രമിച്ചാലും പത്തനംതിട്ട നഗരസഭയിൽ എൽഡിഎഫ് ഭരണത്തിലെത്തിയത് എങ്ങനെയെന്നു ജനം മനസിലാക്കി കഴിഞ്ഞതായി ബാബു ജോർജ് പറഞ്ഞു. ഇക്കാര്യത്തിൽ സിപിഎം, എൽഡിഎഫ് ജില്ലാ നേതൃത്വം മൗനം വെടിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നഗരസഭ പ്രതിപക്ഷ നേതാവ് കെ. ജാസിംകുട്ടി അധ്യക്ഷത സെസെ സെ വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി കെ. ശിവദാസൻ നായർ, എ. സുരേഷ് കുമാർ, വെട്ടൂർ ജ്യോതി പ്രസാദ്, എം.സി. ഷെറീഫ്, റോഷൻ നായർ, സിന്ധു അനിൽ, റോസ്ലിൻ സന്തോഷ്, പി.കെ. ഇഖ്ബാൽ, റന്നീസ് മുഹമ്മദ്, സജി അലക്സാണ്ടർ, സി.കെ അർജുനൻ, അംബിക വേണു, ആനി സജി, മേഴ്സി വർഗീസ്, ആൻസി തോമസ്, ഡോ. എം. എം. പി. ഹസൻ, ജി. ആർ. ബാലചന്ദ്രർ എന്നിവർ പ്രസംഗിച്ചു.
ബിജെപിയും ധർണ നടത്തി
പത്തനംതിട്ട: ബിജെപി പത്തനംതിട്ട മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട നഗരസഭ കാര്യാലയത്തിന് മുന്പിൽ നടന്ന ധർണ ജില്ലാ പ്രസിഡന്റ് അശോകൻ കുളനട ഉദ്ഘാടനം ചെയ്തു. ബിജെപി പത്തനംതിട്ട മുൻസിപ്പൽ പ്രസിഡന്റ് പി.എസ്. പ്രകാശ് അധ്യക്ഷത വഹിച്ചു. ആറന്മുള നിയോജക മണ്ഡലം പ്രസിഡന്റ് അഭിലാഷ് ഓമല്ലൂർ, ട്രഷറർ വി. എസ്. അനിൽ കുമാർ, മുനിസിപ്പൽ ജനറൽ സെക്രട്ടറി വിജയകുമാരൻ നായർ, സതീഷ് കുമ്പഴ, സുജിൻ, യുവമോർച്ച ആറന്മുള മണ്ഡലം പ്രസിഡന്റ് വിപിൻ വാസുദേവ്, മുനിസിപ്പൽ വൈസ് പ്രസിഡന്റ് പി. എസ്. ചന്ദ്രൻ, ബിജു കോട്ടക്കാട്, മഹിളാ മോർച്ച മണ്ഡലം സെക്രട്ടറി മായ വിജയൻ, മുനിസിപ്പൽ പ്രസിഡന്റ് ശ്രീവിദ്യ, ജഗദമ്മ രാധാകൃഷ്ണൻ, മേഖല പ്രസിഡന്റ് ശ്രീജിത്ത്, ജോബി, സെക്രട്ടറി അനിൽ കുമാർ, രഞ്ജിത് എന്നിവർ പ്രസംഗിച്ചു.