പാചക വാതക വിതരണത്തിന് അമിതനിരക്ക്
Friday, January 22, 2021 10:41 PM IST
കോ​ഴ​ഞ്ചേ​രി: ഹോം ​ഡെ​ലി​വ​റി​യു​ടെ പേ​രി​ല്‍ ഉ​പ​യോ​ക്താ​ക്ക​ളി​ല്‍ നി​ന്നും വ​ന്‍ തു​ക പാ​ച​ക വാ​ത​ക ഏ​ജ​ന്‍​സി ഈ​ടാ​ക്കു​ന്ന​താ​യി പ​രാ​തി. കോ​ഴ​ഞ്ചേ​രി​യി​ലെ പാ​ച​ക​വാ​ത​ക ഏ​ജ​സി​ക്കെ​തി​രെ​യാ​ണ് പൗ​രാ​വ​ലി ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.
പാ​ച​ക വാ​ത​ക ഏ​ജ​ന്‍​സി സ്ഥി​തി ചെ​യ്യു​ന്ന പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്ന് അ​ഞ്ച് കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ല്‍ വാ​ത​കം സൗ​ജ​ന്യ​മാ​യി ഉ​പ​യോ​ക്താ​ക്ക​ള്‍​ക്ക് ന​ല്‍​ക​ണ​മെ​ന്നാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ​യും ഓ​യി​ല്‍ ക​മ്പ​നി​യു​ടെ​യും നി​ര്‍​ദേ​ശം. എ​ന്നാ​ല്‍ ഈ ​നി​ര്‍​ദേ​ശ​ത്തി​ന് യാ​തൊ​രു​വി​ല​യും പാ​ച​ക വാ​ത​ക ഏ​ജ​ന്‍​സി​ക​ള്‍ ന​ല്‍​കു​ന്നി​ല്ല. പാ​ച​ക വാ​ത​കം സൂ​ക്ഷി​ക്കു​ന്ന ഗോ​ഡൗ​ണി​ല്‍ നി​ന്നും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു നേ​രി​ട്ടു വി​ത​ര​ണ​വു​മി​ല്ല. ‌
കോ​വി​ഡിന്‍റെ പേ​രി​ലാ​ണ് ഗോ​ഡൗ​ണി​ല്‍ ഉ​പ​ഭോ​ക്താ​ക്ക​ളെ ക​ട​ത്തി വി​ടാ​തി​രി​ക്കു​ന്നെ​ന്നാ​ണ് ഏ​ജ​ന്‍​സി ന​ട​ത്തി​പ്പു​കാ​ര്‍ പ​റ​യു​ന്ന​ത്.
ഗോ​ഡൗ​ണി​ന്‍റെ​യും പാ​ച​ക വാ​ത​ക ഓ​ഫീ​സി​ന്‍റെ​യും സ​മീ​പ​ത്തു​നി​ന്നും നൂ​റു​മീ​റ്റ​ര്‍ അ​ക​ലെ പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റു​ക​ള്‍ നി​റ​ച്ച വാ​ഹ​നം പാ​ര്‍​ക്ക് ചെ​യ്യു​ക​യും അ​വി​ടെ​യെ​ത്തു​ന്ന ഉ​പ​ഭോ​ക്താ​വി​ല്‍ നി​ന്നും സി​ലി​ണ്ട​റി​ന്‍റെ വി​ല കൂ​ടാ​തെ 40 രൂ​പ കൂ​ടി അ​ധി​ക​ത്തി​ല്‍ വാ​ങ്ങി സി​ലി​ണ്ട​ര്‍ ന​ല്‍​കി​യെ​ന്നു​മാ​ണ് പ​രാ​തി ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്.

ഡീ​സ​ലി​ന് 40 രൂ​പ നി​ല​വി​ലു​ള്ള സ​മ​യ​ത്ത് ജി​ല്ലാ ക​ള​ക്ട​ര്‍ നി​ഷ്‌​ക​ര്‍​ഷി​ച്ചി​രി​ക്കു​ന്ന തു​ക​യാ​ണ് ഇ​പ്പോ​ഴും അ​ഞ്ച് കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ന് പു​റ​ത്തു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ളി​ല്‍ നി​ന്നും വാ​ങ്ങു​ന്ന​തെ​ന്ന് പാ​ച​ക വാ​ത​ക വി​ത​ര​ണ ഏ​ജ​ന്‍​സി അ​സോ​സി​യേ​ഷ​ന്‍റെ ജി​ല്ലാ ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.
ഇ​പ്പോ​ള്‍ ഡീ​സ​ലി​ന് ലി​റ്റ​റി​ന് 80 രൂ​പ​യാ​ണ്. അ​തു​കൊ​ണ്ട് പ​ഴ​യ നി​ര​ക്ക് പു​തു​ക്കി നി​ശ്ച​യി​ക്ക​ണ​മെ​ന്നും നി​ര​വ​ധി ത​വ​ണ അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ലും ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ല. ‌
അ​മി​ത​മാ​യി പ​ണം വാ​ങ്ങു​ന്നു​വെ​ന്ന ഉ​പ​യോ​ക്താ​ക്ക​ള്‍​ക്ക് പ​രാ​തി​യു​ണ്ടെ​ങ്കി​ല്‍ ബ​ന്ധ​പ്പെ​ട്ട സ​ര്‍​ക്കാ​ര്‍ ഏ​ജ​ന്‍​സി​ക​ളെ​യും ത​ങ്ങ​ളെ​യും അ​റി​യി​ക്ക​ണ​മെ​ന്നും അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു. ‌