430 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്
Tuesday, February 23, 2021 10:35 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 430 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 415 പേ​ർ സ​ന്പ​ർ​ക്ക ബാ​ധി​ത​രാ​ണ്. ഇ​തി​ൽ സ​ന്പ​ർ​ക്ക​പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത 26 പേ​രു​ണ്ട്.
55 ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലും പു​തി​യ രോ​ഗി​ക​ളു​ണ്ട്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 8.68 ശ​ത​മാ​ന​മാ​ണ്.ജി​ല്ല​യി​ൽ ഇ​തേ​വ​രെ 54,799 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 49,286 പേ​ർ സ​ന്പ​ർ​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. ഇ​ന്ന​ലെ 688 പേ​ർ കൂ​ടി രോ​ഗ​മു​ക്ത​രാ​യി. ഇ​തോ​ടെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 49,613 ആ​യി. നി​ല​വി​ൽ 4852 പേ​ർ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. കോ​വി​ഡ് ബാ​ധി​ത​രാ​യ 4136 പേ​രാ​ണ് വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 4820 പേ​ർ ഐ​സൊ​ലേ​ഷ​നി​ലാ​ണ്. 18,368 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 4107 സ്ര​വ സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കെ​ടു​ത്തു. 3309 ഫ​ല​ങ്ങ​ൾ വ​രാ​നു​ണ്ട്.
നാ​ലു മ​ര​ണം​കൂ​ടി
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് ബാ​ധി​ത​രാ​യ നാ​ലു​പേ​രു​ടെ മ​ര​ണം​കൂ​ടി ഇ​ന്ന​ലെ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​വ​രെ​ല്ലാം ഇ​ത​ര രോ​ഗ​ങ്ങ​ൾ മൂ​ല​മു​ള്ള സ​ങ്കീ​ർ​ണ​ത​ക​ൾ നി​മി​ത്ത​മാ​ണ് മ​രി​ച്ച​തെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് വി​ശ​ദീ​ക​രി​ച്ചു. ആ​റ​ന്മു​ള സ്വ​ദേ​ശി (64), റാ​ന്നി അ​ങ്ങാ​ടി സ്വ​ദേ​ശി (91), അ​ടൂ​ർ സ്വ​ദേ​ശി (73), ക​ല​ഞ്ഞൂ​ർ സ്വ​ദേ​ശി (55) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.
ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണ​ത്തി​ൽ നി​ന്നും ഒ​ഴി​വാ​ക്കി
പ​ത്ത​നം​തി​ട്ട: തോ​ട്ട​പ്പു​ഴ​ശേ​രി വാ​ർ​ഡ് നാ​ല് (മാ​തി​രം​പ​ള്ളി ജം​ഗ്ഷ​ൻ ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശം), വ​ള്ളി​ക്കോ​ട് വാ​ർ​ഡ് 13, 14 ഉ​ൾ​പ്പെ​ടു​ന്ന മു​ക​ളു​വി​ള​യി​ൽ പ്ര​ദേ​ശം, മ​ല​യാ​ല​പ്പു​ഴ വാ​ർ​ഡ് ഏ​ഴ് (കി​ഴ​ക്കും​പു​റം മ​ണ്ണി​ൽ​പ​ടി പ്രി​യ​ദ​ർ​ശി​നി കോ​ള​നി) എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളെ ഇ​ന്നു മു​ത​ൽ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണ​ത്തി​ൽ നി​ന്നും ഒ​ഴി​വാ​ക്കി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി.