യു​വ​കേ​ര​ളം: വാ​ഹ​ന പ്ര​ചാ​ര​ണ പ​രി​പാ​ടി​ക്ക് ജി​ല്ല​യി​ൽ തു​ട​ക്ക​മാ​യി
Wednesday, February 24, 2021 10:22 PM IST
പ​ത്ത​നം​തി​ട്ട: കു​ടും​ബ​ശ്രീ​യു​ടെ യു​വ​കേ​ര​ളം പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച വി​വ​ര വി​ദ്യാ​ഭ്യാ​സ ആ​ശ​യം പ​ങ്കു വ​യ്ക്കു​ന്ന വാ​ഹ​ന പ്ര​ചാ​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ർ ശ​ങ്ക​ര​ൻ നി​ർ​വ​ഹി​ച്ചു. യു​വ​കേ​ര​ളം പ​ദ്ധ​തി​യി​ൽ ന​ഗ​ര​ഗ്രാ​മ വി​ത്യാ​സ​മി​ല്ലാ​തെ 18 നും 35 ​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള അ​ഭ്യ​സ്ത​വി​ദ്യ​രാ​യ യു​വ​തീ യു​വാ​ക്ക​ൾ​ക്ക് സൗ​ജ​ന്യ പ​രി​ശീ​ല​നം ന​ൽ​കി തൊ​ഴി​ൽ ല​ഭ്യ​മാ​ക്കും. യൂ​ണി​ഫോം, പു​സ്ത​ക​ങ്ങ​ൾ, മ​റ്റ് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ, താ​മ​സം എ​ന്നി​വ സൗ​ജ​ന്യ​മാ​യി​രി​ക്കും. മൂ​ന്നു​മു​ത​ൽ 12 മാ​സം വ​രെ ദൈ​ർ​ഘ്യ​മു​ള്ള കോ​ഴ്സു​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ൽ ന​ട​ക്കു​ക. ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ മി​ക​ച്ച ലാ​ബു​ക​ൾ, പ്ര​ധാ​ന വി​ഷ​യ​ത്തി​നു പു​റ​മേ ക​ന്പ്യൂ​ട്ട​ർ, ഇം​ഗ്ലീ​ഷ്, വ്യ​ക്ത​ത്വ വി​ക​സ​നം എ​ന്നി​വ​യും പ​രി​ശീ​ല​ന​ത്തി​ൽ ഉ​ൾ​പ്പെ​ടും.
വാ​ഹ​ന പ്ര​ച​ര​ണ പ​രി​പാ​ടി പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ഗ്രാ​മ ന​ഗ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്നും നാ​ളെ​യും ന​ട​ക്കും. കു​ടും​ബ​ശ്രീ ജി​ല്ലാ​മി​ഷ​ൻ കോ ​ഓ​ർ​ഡി​നേ​റ്റ​ർ എ. ​മ​ണി​ക​ണ്ഠ​ൻ, അ​സി​സ്റ്റ​ന്‍റ് ജി​ല്ലാ​മി​ഷ​ൻ കോ ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ എ​ൽ. ഷീ​ല, കെ.​എ​ച്ച്.​സ​ലീ​ന, ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ​മാ​ർ, ബ്ലോ​ക്ക് കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.