എ​ഴി​ക്കാ​ട് കോ​ള​നി പൂ​ര്‍​ത്തീ​ക​ര​ണ ഉ​ദ്ഘാ​ട​നം ഇ​ന്ന്
Wednesday, February 24, 2021 10:23 PM IST
ആ​റ​ന്മു​ള: പ​ട്ടി​ക​ജാ​തി കോ​ള​നി​ക​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം ല​ക്ഷ്യ​മി​ടു​ന്ന വി​ക​സ​ന പ​ദ്ധ​തി​യാ​യ അം​ബേ​ദ്ക​ര്‍ ഗ്രാ​മ​വി​ക​സ​ന പ​ദ്ധ​തി 2016-17 പ്ര​കാ​രം തെ​ര​ഞ്ഞെ​ടു​ത്ത ആ​റ​ന്മു​ള നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ എ​ഴി​ക്കാ​ട് കോ​ള​നി​യു​ടെ നി​ർ​മാ​ണ പൂ​ർ​ത്തീ​ക​ര​ണോ​ദ്ഘാ​ട​നം ഇ​ന്നു ന​ട​ക്കും. സി​ന്ത​റ്റി​ക് വോ​ളി​ബോ​ള്‍ ആ​ൻ​ഡ് ബാ​ഡ്മി​ന്റ​ണ്‍ കോ​ര്‍​ട്ട് ഗാ​ല​റി, ഓ​പ്പ​ണ്‍​എ​യ​ര്‍ ഓ​ഡി​റ്റോ​റി​യം, ലൈ​ബ്ര​റി ആ​ൻ​ഡ് റീ​ഡിം​ഗ് റൂം ​എ​ന്നീ പ്ര​വൃ​ത്തി​ക​ളാ​ണ് ഏ​റ്റെ​ടു​ത്തി​രു​ന്ന​ത്. പൂ​ര്‍​ത്തീ​ക​ര​ണ ഉ​ദ്ഘാ​ട​നം ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് മ​ന്ത്രി എ.​കെ.​ബാ​ല​ന്‍ ഓ​ണ്‍​ലൈ​നാ​യി നി​ര്‍​വ​ഹി​ക്കും. വീ​ണാ ജോ​ര്‍​ജ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച് ശി​ലാ​ഫ​ല​കം അ​നാ​ച്ഛാ​ദ​നം ചെ​യ്യും.ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍, ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ.​ന​ര​സിം​ഗു​ഹാ​രി തേ​ജ് ലോ​ഹി​ത് റെ​ഡ്ഡി, ആ​റ​ന്മു​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഷീ​ജ ടി. ​ജോ​ജി, ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ര്‍ ആ​ര്‍. ര​ഘു, ബ്ലോ​ക്ക് പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ര്‍ ജി.​എ​സ്. ബി​ജി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.