കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ന്‍റെ ന​വീ​ക​രി​ച്ച ഫാ​ര്‍​മേ​ഴ്‌​സ് ഹോ​സ്റ്റ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, March 1, 2021 10:41 PM IST
ത​ടി​യൂ​ർ: പ​ത്ത​നം​തി​ട്ട ജി​ല്ലാ ഐ​സി​എ​ആ​ര്‍-​കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ന്‍റെ ന​വീ​ക​രി​ച്ച ഫാ​ര്‍​മേ​ഴ്‌​സ് ഹോ​സ്റ്റ​ലി​ന്‍റെ ഉ​ദ്ഘാ​ട​നം കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം ചെ​യ​ര്‍​മാ​ന്‍ തോ​മ​സ് മാ​ര്‍ തി​മോ​ത്തിയോ​സ് എ​പ്പി​സ്‌​ക്കോ​പ്പാ നി​ര്‍​വ​ഹി​ച്ചു. ഇ​ന്ത്യ​ന്‍ കൗ​ണ്‍​സി​ല്‍ ഓ​ഫ് അ​ഗ്രി​ക​ള്‍​ച്ച​റ​ല്‍ റി​സേ​ര്‍​ച്ചി​ന്‍റെ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഫാ​ര്‍​മേ​ഴ്‌​സ് ഹോ​സ്റ്റ​ല്‍ ന​വീ​ക​രി​ച്ച​ത്.
24 പേ​ര്‍​ക്ക് താ​മ​സി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ഹോ​സ്റ്റ​ലി​ല്‍ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ ഡൈ​നിം​ഗ് ഹാ​ള്‍, കി​ച്ച​ണ്‍ എ​ന്നി​വ​യു​ടെ സൗ​ക​ര്യ​ങ്ങ​ള്‍ വി​പു​ലീ​ക​രി​ച്ചു. ഭാ​ര​തീ​യ കാ​ര്‍​ഷി​ക ഗ​വേ​ഷ​ണ കൗ​ണ്‍​സി​ല്‍ അ​ഗ്രി​ക​ള്‍​ച്ച​ര്‍ ടെ​ക്‌​നോ​ള​ജി ആ​പ്ലി​ക്കേ​ഷ​ന്‍ റി​സേ​ര്‍​ച്ച് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​ര്‍ ഡോ. ​വി. വെ​ങ്കി​ട്ട​സു​ബ്ര​ഹ്‌മ​ണ്യ​ന്‍, കാ​ര്‍​ഡ് ഡ​യ​റ​ക്ട​ര്‍ റ​വ. ഏ​ബ്ര​ഹാം പി. ​വ​ര്‍​ക്കി, കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം മേ​ധാ​വി ഡോ. ​സി.​പി. റോ​ബ​ര്‍​ട്ട്, കാ​ര്‍​ഡ് ട്ര​ഷ​റാ​ര്‍ ജോ​സി കു​ര്യ​ന്‍, കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം സ​ബ്ജ​ക്റ്റ് മാ​റ്റ​ര്‍ സ്‌​പെ​ഷ​ലി​സ്റ്റ് അ​ല​ക്‌​സ് ജോ​ണ്‍, ഓ​ഫീ​സ് സൂ​പ്ര​ണ്ട് മോ​ന്‍​സി മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ക​ര്‍​ഷ​ക​ര്‍​ക്കും വി​ദ്യാ​ർ​ഥി​ക​ള്‍​ക്കും ഹോ​സ്റ്റ​ലി​ന്‍റെ സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​വു​ന്ന​താ​ണെ​ന്ന് കെ​വി​കെ മേ​ധാ​വി ഡോ. ​സി.​പി. റോ​ബ​ര്‍​ട്ട് അ​റി​യി​ച്ചു.