റാ​ന്നി​യി​ൽ രാ​ജു​വി​നു ത​ന്നെ സാ​ധ്യ​ത; കേ​ര​ള കോ​ണ്‍​ഗ്ര​സ് സ​മ്മ​ർ​ദം തു​ട​രു​ന്നു
Wednesday, March 3, 2021 10:30 PM IST
‌പ​ത്ത​നം​തി​ട്ട: റാ​ന്നി മ​ണ്ഡ​ല​ത്തി​ൽ സി​പി​എം സ്ഥാ​നാ​ർ​ഥി​യാ​യി ആ​റാം​ത​വ​ണ മ​ത്സ​രി​ക്കാ​ൻ രാ​ജു ഏ​ബ്ര​ഹാ​മി​നു സി​പി​എം സം​സ്ഥാ​ന നേ​തൃ​ത്വം പ​ച്ച​ക്കൊ​ടി ന​ൽ​കു​മെ​ന്ന് സൂ​ച​ന. ജ​യ​സാ​ധ്യ​ത പ​രി​ഗ​ണി​ച്ച് രാ​ജു​വി​നെ മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്ന ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റെ ശി​പാ​ർ​ശ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റും അം​ഗീ​ക​രി​ച്ചേക്കും. ഇ​ത്ത​ര​ത്തി​ൽ ഇ​ള​വു ന​ൽ​കേ​ണ്ട​വ​രു​ടെ പ​ട്ടി​ക സി​പി​എം സംസ്ഥാന സമിതി ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.‌ ഇ​തി​നി​ടെ റാ​ന്നി മ​ണ്ഡ​ലം ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ജി​ല്ലാ ഘ​ട​കം സ​മ്മ​ർ​ദം തു​ട​രു​ക​യാ​ണ്. പാ​ർ​ട്ടി​ക്ക് ജി​ല്ല​യി​ൽ ഒ​രു മ​ണ്ഡ​ലം അ​വ​കാ​ശ​പ്പെ​ട്ട​താ​ണെ​ന്നും അ​വ​ഗ​ണ​ന​യു​ണ്ടാ​കു​മെ​ന്ന് ക​രു​തു​ന്നി​ല്ലെ​ന്നും ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ.​എം. രാ​ജു പ​റ​ഞ്ഞു. കേ​ര​ള കോ​ണ്‍​ഗ്ര​സ് -എ​മ്മു​മാ​യു​ള്ള അ​ന്തി​മ​ഘ​ട്ട ച​ർ​ച്ച​ക​ൾ ന​ട​ന്നി​ട്ടി​ല്ല. സി​പി​എം റാ​ന്നി​യി​ലെ സ്ഥാ​നാ​ർ​ഥി​യെ സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ക്കാ​ത്ത​തും കേ​ര​ള കോ​ണ്‍​ഗ്ര​സി​നു പ്ര​തീ​ക്ഷ ന​ൽ​കു​ന്നു​ണ