കോ​വി​ഡ് ജാ​ഗ്ര​ത​യ്ക്ക് ഒ​രു വ​യ​സ് ‌
Saturday, March 6, 2021 11:25 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല കോ​വി​ഡ് ജാ​ഗ്ര​ത​യി​ലാ​യി​ട്ട് ഒ​രു വ​ർ​ഷ​മാ​കു​ന്നു. 2020 മാ​ർ​ച്ച് എ​ട്ടി​നാ​ണ് ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി ജാ​ഗ്ര​താ നി​ർ​ദേ​ശം വ​രു​ന്ന​ത്. കൊ​റോ​ണ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച രോ​ഗി​ക​ളെ റാ​ന്നി​യി​ൽ ക​ണ്ടെ​ത്തി​യ​താ​യ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം 2020 മാ​ർ​ച്ച് എ​ട്ടി​ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ഷൈ​ല​ജ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ത്തി​യ​തോ​ടെ സം​സ്ഥാ​ന​ത്തു ര​ണ്ടാം​ഘ​ട്ട വ്യാ​പ​ന​ത്തി​ന്‍റെ തു​ട​ക്ക​മാ​കു​ക​യാ​യി​രു​ന്നു.

ബ്രേ​ക്ക് ദി ​ചെ​യ്ൻ കാ​ന്പെ​യ്നു​മാ​യി തൊ​ട്ടു​പി​ന്നാ​ലെ ആ​രം​ഭി​ച്ച ജാ​ഗ്ര​ത, റൂ​ട്ട്മാ​പ്പ്, സാ​മൂ​ഹി​ക അ​ക​ലം, കൈ​ക​ഴു​ക​ൽ, മാ​സ്ക് എ​ന്നി​വ​യി​ലൂ​ടെ ലോ​ക്ഡൗ​ണി​ലേ​ക്കും നീ​ങ്ങി. ഒ​രു​വ​ർ​ഷം പി​ന്നി​ടു​ന്പോ​ൾ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ആ​രം​ഭി​ച്ചു​വെ​ന്ന ആ​ശ്വാ​സം മാ​ത്ര​മാ​ണു​ള്ള​ത്. രോ​ഗ​വ്യാ​പ​നം തീ​വ്ര​മാ​യ തോ​തി​ൽ ത​ന്നെ ഇ​പ്പോ​ഴു​മു​ണ്ട്. അ​ല്പം അ​ശ്ര​ദ്ധ​യി​ൽ രോ​ഗം ആ​ർ​ക്കും പി​ടി​പെ​ടാ​മെ​ന്ന സ്ഥി​തി​യി​ൽ നി​ന്നു നാ​ട് മോ​ച​ന​മാ​യി​ട്ടി​ല്ല. ‌