കോ​വി​ഡ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​ത് 2,54,827 പേ​ര്‍
Thursday, April 8, 2021 10:29 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ 45 വ​യ​സി​നു​മേ​ലു​ള്ള 1,86,089 പേ​രാ​ണ് ഇ​തേ​വ​രെ കോ​വി​ഡ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​ത്. കോ​വി​ഡ് മു​ന്‍​നി​ര​പ്പോ​രാ​ളി​ക​ളാ​യ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​ള്‍​പ്പെ​ടെ 2,54,827 പേ​രാ​ണ് ജി​ല്ല​യി​ല്‍ ഇ​തു​വ​രെ വാ​ക്സി​ന്‍ സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

45 വ​യ​സി​നു​മേ​ല്‍ പ്രാ​യ​മു​ള്ള 4,84,572 പേ​ര്‍​ക്ക് വാ​ക്‌​സി​ന്‍ വി​ത​ര​ണം ചെ​യ്യാ​നാ​ണ് ജി​ല്ല ല​ക്ഷ്യ​മി​ടു​ന്ന​ത്. 63 സ​ര്‍​ക്കാ​ര്‍ കേ​ന്ദ്ര​ങ്ങ​ളി​ലും 22 സ്വ​കാ​ര്യ കേ​ന്ദ്ര​ങ്ങ​ളി​ലു​മാ​യി 33 ശ​ത​മാ​നം പേ​രാ​ണ് ഇ​തു​വ​രെ കോ​വി​ഡ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​ത്.

വി​ത​ര​ണ പു​രോ​ഗ​തി വി​ല​യി​രു​ത്താ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ.​ന​ര​സിം​ഹു​ഗാ​രി തേ​ജ് ലോ​ഹി​ത് റെ​ഡ്ഡി നേ​രി​ട്ടെ​ത്തി. ഇ​ല​ന്തൂ​ര്‍ സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്രം സ​ന്ദ​ര്‍​ശി​ച്ച ക​ള​ക്ട​ര്‍ വാ​ക്‌​സി​ന്‍ വി​ത​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തി.

വാ​ക്സി​ന്‍ വി​ത​ര​ണ രം​ഗ​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രെ ക​ള​ക്ട​ര്‍ അ​ഭി​ന​ന്ദി​ച്ചു. ഇ​ല​ന്തൂ​ര്‍ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ ഇ​തേ​വ​രെ 60 വ​യ​സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള 5479 പേ​രാ​ണ് (74 ശ​ത​മാ​നം) വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​ത്. 7433 പേ​രെ​യാ​ണ് ഇ​ല​ന്തൂ​ര്‍ സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്രം ല​ക്ഷ്യ​മി​ടു​ന്ന​ത്. കോ​വി​ഡ് വാ​ക്സി​ന്‍ ന​ല്‍​കു​ന്ന​തി​ല്‍ ജി​ല്ല​യി​ല്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​മാ​ണ് ഇ​ല​ന്തൂ​ര്‍ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്രം.
കോ​വി​ഡ് വ്യാ​പ​നം വീ​ണ്ടും ശ​ക്ത​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ 45 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ എ​ത്ര​യും​വേ​ഗം വാ​ക്‌​സി​ന്‍ എ​ടു​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​ഭ്യ​ര്‍​ഥി​ച്ചു.

നൂ​റി​ല​ധി​കം പേ​ര്‍ ജോ​ലി ചെ​യ്യു​ന്ന വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍, ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ള്‍, തൊ​ഴി​ല്‍ ശാ​ല​ക​ള്‍, ഓ​ഫീ​സു​ക​ള്‍ എ​ന്നി​വ സ​മീ​പ​ത്തെ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തെ അ​റി​യി​ച്ചാ​ല്‍ ഓ​ഫീ​സി​ലു​ള്ള എ​ല്ലാ​വ​ര്‍​ക്കും വാ​ക്‌​സി​ന്‍ എ​ടു​ക്കാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കും.

അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ര്‍ വി.​ചെ​ല്‍​സാ​സി​നി, ജി​ല്ലാ ആ​ര്‍​സി​എ​ച്ച് ഓ​ഫീ​സ​ര്‍ ഡോ.​ആ​ര്‍. സ​ന്തോ​ഷ് കു​മാ​ര്‍, അ​സി​സ്റ്റ​ന്‍റ് നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​ഗ​ണേ​ഷ്, ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്രം സി​വി​ല്‍ സ​ര്‍​ജ​ന്‍ ഡോ. ​മാ​യ തു​ട​ങ്ങി​യ​വ​ര്‍ ക​ള​ക്ട​ര്‍​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.