കോ​വി​ഡ് വ്യാ​പ​നം: നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി പോ​ലീ​സ്
Friday, April 9, 2021 9:53 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡി​ന്‍റെ ര​ണ്ടാം വ​ര​വ് രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. നി​ശാ​ന്തി​നി.
ജ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ജാ​ഗ്ര​ത കാ​ട്ട​ണ​മെ​ന്നും സ്വ​യം നി​യ​ന്ത്ര​ണം അ​നി​വാ​ര്യ​മാ​ണെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പ​റ​ഞ്ഞു. കൂ​ടു​ത​ൽ ആ​ളു​ക​ൾ ഒ​ത്തു​കൂ​ടു​ന്ന​ത് ഒ​ഴി​വാ​ക്ക​പ്പെ​ട​ണം. കൂ​ട്ടാ​യ്മ​ക​ളി​ൽ ഒ​ത്തു​ചേ​രു​ന്ന​വ​ർ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണം.
കോ​വി​ഡ് വ്യാ​പ​ന​നി​ര​ക്ക് വ​ർ​ധി​ക്കാ​ൻ സാ​ധ്യ​ത ഉ​ണ്ട്. എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ൾ തു​ട​ങ്ങി​യ​തി​നാ​ൽ സൂ​ക്ഷ്മ​ത പു​ല​ർ​ത്ത​ണം.
പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​ത് ഉ​റ​പ്പാ​ക്കു​ന്ന​തി​ന് എ​ല്ലാ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പ​റ​ഞ്ഞു. എ​ല്ലാ ഇ​ട​ങ്ങ​ളി​ലും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​പ്പെ​ടു​ന്ന​താ​യും, മാ​സ്ക്, സാ​നി​റ്റൈ​സ​ർ തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യും ഉ​റ​പ്പാ​ക്കു​ന്ന​തി​നു​വേ​ണ്ട ന​ട​പ​ടി​ക​ൾ എ​സ്എ​ച്ച്ഒ​മാ​ർ കൈ​കൊ​ള്ളു​ന്ന​തി​നും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.
പ്രാ​യ​മു​ള്ള​വ​രും കു​ട്ടി​ക​ളും യാ​ത്ര​ക​ൾ പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണം.നി​യ​ന്ത്ര​ണ​ങ്ങ​ൾ അ​നു​സ​രി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത പ​രി​ശോ​ധ​ന​ക​ളും, ക്വാ​റ​ന്ൈ‍​റ​നി​ൽ ക​ഴി​യു​ന്ന​വ​രെ നി​രീ​ക്ഷി​ക്കു​ന്ന​തും ക​ർ​ക്ക​ശ​മാ​ക്കി.
മാ​സ്ക് ധ​രി​ക്കാ​തി​രി​ക്ക​ൽ തു​ട​ങ്ങി​യ ലം​ഘ​ന​ങ്ങ​ൾ​ക്ക് ബോ​ധ​വ​ത്ക​ര​ണ​ത്തോ​ടൊ​പ്പം പി​ഴ ഈ​ടാ​ക്കു​ന്ന​ത് തു​ട​രും.
മു​ഖാ​വ​ര​ണം കൃ​ത്യ​മാ​യി ധ​രി​ക്കു​ന്നു​ണ്ടെ​ന്നും, അ​ക​ലം പാ​ലി​ക്കു​ന്നു​വെ​ന്നും ഉ​റ​പ്പാ​ക്കാ​ൻ എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ​ക്കും നി​ർ​ദേ​ശം ന​ൽ​കി.
ക​ട​ക​ളി​ലും മ​റ്റും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്നു​ണ്ടെ​ന്നും, തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ ക്ര​മീ​ക​ര​ണ​മു​ണ്ടെ​ന്നും പോ​ലീ​സ് ഉ​റ​പ്പു​വ​രു​ത്തും.വാ​ഹ​ന​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​രും മാ​സ്ക് ധ​രി​ക്ക​ണം, ടാ​ക്സി​ക​ളി​ലും മ​റ്റും യാ​ത്ര ചെ​യ്യു​ന്ന​വ​ർ മു​ഖാ​വ​ര​ണം കൃ​ത്യ​മാ​യി ധ​രി​ക്കു​ന്നു​ണ്ടോ​യെ​ന്നു പ​രി​ശോ​ധി​ക്കും.
മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി ഒ​രാ​ഴ്ച​യി​ല​ധി​കം നാ​ട്ടി​ൽ ത​ങ്ങു​ന്ന​വ​ർ, ഏ​ഴു ദി​വ​സ​ത്തെ ക്വാ​റ​ന്ൈ‍​റ​നീ​ൽ ക​ഴി​യേ​ണ്ട​തു​ണ്ട്.
ഇ​ക്കാ​ര്യ​ങ്ങ​ളി​ലെ​ല്ലാം ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന് പോ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യും പോ​ലീ​സ് നി​യ​മ​ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ണ്ടു​വ​രു​ന്ന​താ​യും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വ്യ​ക്ത​മാ​ക്കി.

വീ​ണ്ടും കു​തി​ച്ചു​യ​ർ​ന്ന് കോ​വി​ഡ് പു​തി​യ രോ​ഗി​ക​ൾ 259

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ 259 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.രോ​ഗ​ബാ​ധി​ത​രി​ൽ 241 പേ​ർ​ക്കും സ​ന്പ​ർ​ക്ക​ബാ​ധ​യാ​ണ്. ഇ​തി​ൽ സ​ന്പ​ർ​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത അ​ഞ്ചു പേ​രു​ണ്ട്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 8.69 ശ​ത​ന​മാ​യും ഉ​യ​ർ​ന്നു. 51 ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലും പു​തി​യ രോ​ഗ​ബാ​ധി​ത​രു​ണ്ട്. ജി​ല്ല​യി​ൽ ഇ​തേ​വ​രെ 61335 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 55383 പേ​ർ സ​ന്പ​ർ​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. ഇ​ന്ന​ലെ 51 പേ​ർ​കൂ​ടി രോ​ഗ​മു​ക്ത​രാ​യി. രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 59616 ആ​യി. നി​ല​വി​ൽ 1336 പേ​ർ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. 7324 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.ഇ​ന്ന​ലെ 3232 സ്ര​വ സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. 1896 സാ​ന്പി​ളു​ക​ളു​ടെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.