ക​ള​ഞ്ഞു​കി​ട്ടി​യ സ്വ​ർ​ണാ​ഭ​ര​ണം ഉ​ട​മ​യ്ക്കു കൈ​മാ​റി​യ ഫോ​ട്ടോ​ഗ്രാ​ഫ​ർ മാ​തൃ​ക​യാ​യി
Thursday, April 15, 2021 10:42 PM IST
ആ​റ​ന്മു​ള : ക​ള​ഞ്ഞു​കി​ട്ടി​യ സ്വ​ർ​ണ ചെ​യി​ൻ ഉ​ട​മ​യെ ക​ണ്ടെ​ത്തി തി​രി​കെ ന​ൽ​കി മാ​തൃ​ക​യാ​യി വി​ശ്വേ​ശ്വ​ര​ൻ. ക​ഴി​ഞ്ഞ ദി​വ​സം ആ​റ​ന്മു​ള അ​ന്പ​ല​ത്തി​ന്‍റെ കി​ഴ​ക്കെ ന​ട​യി​ൽ നി​ന്നും ല​ഭി​ച്ച ര​ണ്ട​ര പ​വ​ൻ തൂ​ക്കം വ​രു​ന്ന കൈ ​ചെ​യി​നാ​ണ് ഉ​ട​മ​യ്ക്കു തി​രി​കെ ല​ഭി​ച്ച​ത്.
ന​ടു​റോ​ഡി​ൽ കി​ട​ന്ന ചെ​യി​ൻ വാ​ഹ​നം ക​യ​റി കേ​ടു​പാ​ട് സം​ഭ​വി​ച്ച നി​ല​യി​ലാ​യി​രു​ന്നു. ഇ​ത് ല​ഭി​ച്ച വി​ശ്വ​ശ​ര​ൻ ത​ന്‍റെ സു​ഹൃ​ത്താ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ഷ​മീ​റി​നെ ഫോ​ണ്‍ ചെ​യ്ത് അ​റി​യി​ക്കു​ക​യും ഉ​ട​മ തി​ര​ക്കി വ​ന്ന​പ്പോ​ൾ പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ തി​രി​കെ ഏ​ൽ​പി​ക്കു​ക​യും ആ​യി​രു​ന്നു.
വി​ശ്വേ​ശ്വ​ര​ൻ ആ​റ​ന്മു​ള കി​ഴ​ക്കേ​ന​ട​യി​ൽ അം​ബീ​സ് ഡി​ജി​റ്റ​ൽ​സ് സ്റ്റു​ഡി​യോ ന​ട​ത്തി​വ​രി​ക​യാ​ണ്. ഓ​മ​ല്ലൂ​ർ പ​ന​ച്ച​ത്ത​റ​യി​ൽ വീ​ട്ടി​ൽ ഷൈ​ജു കെ.​ജോ​യി​യു​ടെ​താ​യി​രു​ന്നു ന​ഷ്ട​പ്പെ​ട്ട കൈ ​ചെ​യി​ൻ.