ജോ​ലി ന​ഷ്ട​പ്പെ​ട്ട​യാ​ൾ​ക്ക് സ​ർ​ക്കാ​ർ സ​ഹാ​യം പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Thursday, April 15, 2021 10:42 PM IST
പ​ത്ത​നം​തി​ട്ട: ജോ​ലി ചെ​യ്യു​ന്ന സ്വ​കാ​ര്യ​സ്ഥാ​പ​നം വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ രാ​ജി​ക്ക​ത്ത് ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് ജോ​ലി ന​ഷ്ട​പ്പെ​ട്ട​യാ​ൾ​ക്ക് സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ൾ വ​ഴി​യോ അ​ല്ലാ​തെ​യോ സ​ഹാ​യം ന​ൽ​കു​ന്ന​ത് പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ജി​ല്ലാ​ക​ള​ക്ട​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി. പ​രാ​തി​ക്കാ​ര​ന്‍റെ​യും ഭാ​ര്യ​യു​ടെ​യും രോ​ഗ​പീ​ഡ​യും ദൈ​നം​ദി​ന ചെ​ല​വു​ക​ൾ​ക്കു​ള്ള ബു​ദ്ധി​മു​ട്ടു​ക​ളും മാ​നു​ഷി​ക ത​ല​ത്തി​ൽ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ അം​ഗം വി.​കെ. ബീ​നാ​കു​മാ​രി ജി​ല്ലാ​ക​ള​ക്ട​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി. ജോ​ലി തി​രി​കെ വാ​ങ്ങി ന​ൽ​ക​ണ​മെ​ന്ന പ​രാ​തി​ക്കാ​ര​ന്‍റെ അ​പേ​ക്ഷ തൊ​ഴി​ൽ ത​ർ​ക്ക​മാ​യ​തി​നാ​ൽ പ​രി​ഗ​ണി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.
വെ​ട്ടൂ​ർ സ്വ​ദേ​ശി സോ​മ​രാ​ജ​ൻ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. പ​ത്ത​നം​തി​ട്ട മ​ല്ല​ശേ​രി വി​ഷ​ൻ മോ​ട്ടോ​ഴ്സ് എ​ന്ന സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു പ​രാ​തി​ക്കാ​ര​ൻ. പ​രാ​തി​ക്കാ​ര​നെ​യും ക​ന്പ​നി ഉ​ട​മ​യെ​യും അ​നു​ര​ഞ്ജ​ന ച​ർ​ച്ച​യ്ക്ക് വി​ളി​ച്ചെ​ങ്കി​ലും ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ട്ട​താ​യി ലേ​ബ​ർ ക​മ്മീ​ഷ​ണ​ർ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു. പ​രാ​തി കൊ​ല്ലം ലേ​ബ​ർ കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്. പ​രാ​തി​ക്കാ​ര​ന്‍റെ അ​പേ​ക്ഷ ല​ഭി​ച്ചാ​ൽ ജി​ല്ലാ​ക​ള​ക്ട​ർ ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.