ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗ​ത്തി​നെ​തി​രെ ന​ട​പ​ടി
Friday, April 16, 2021 10:19 PM IST
കോ​ന്നി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ​തോ​ടെ കോ​ന്നി​യി​ലെ സി​പി​എ​മ്മി​ൽ വി​ഭാ​ഗീ​യ​ത ക​ടു​ക്കു​ന്നു. സി​പി​എ​മ്മു​കാ​ർ ത​മ്മി​ലു​ള്ള ത​ർ​ക്കം കൈ​യാ​ങ്ക​ളി​യി​ലെ​ത്തി​യ​തോ​ടെ ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗ​ത്തി​നെ​തി​രെ ന​ട​പ​ടി. ഏ​രി​യാ ക​മ്മി​റ്റി​യം​ഗം വീ​ടു​ക​യ​റി മ​ർ​ദി​ച്ചു​വെ​ന്ന പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.
കോ​ന്നി​യി​ൽ​സി​പി​എ​മ്മി​ന്‍റെ വോ​ട്ട് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്കു മ​റി​ച്ചു​ന​ൽ​കി എ​ന്ന​തു സം​ബ​ന്ധി​ച്ച വി​വാ​ദ​ങ്ങ​ളും ത​ർ​ക്ക​ങ്ങ​ളും വോ​ട്ടെ​ടു​പ്പ് ക​ഴി​ഞ്ഞ​പ്പോ​ൾ മു​ത​ൽ ആ​രം​ഭി​ച്ചി​രു​ന്നു. സി​പി​എം​സ്ഥാ​നാ​ർ​ഥി​യെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ സി​പി​എം ഏ​രി​യാ ക​മ്മി​റ്റി​യം​ഗം ശ്ര​മി​ച്ചു​വെ​ന്നാ​ണ് ആ​രോ​പ​ണം.
വി​ഭാ​ഗീ​യ​ത ക​ന​ത്ത് കൈ​യാ​ങ്ക​ളി​യി​ലു​മെ​ത്തി. ഇ​തോ​ടെ മു​ഖം ര​ക്ഷി​ക്കാ​ൻ അ​രു​വാ​പ്പു​ലം ലോ​ക്ക​ൽ​ക​മ്മ​റ്റി​യം​ഗ​ത്തെ ഒ​രു​വ​ർ​ഷ​ത്തേ​ക്ക് സി​പി​എ​മ്മി​ൽ നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്തു. ഏ​രി​യാ​ക​മ്മ​റ്റി​യം​ഗ​ത്തെ വീ​ട്ടി​ൽ ക​യ​റി മ​ർ​ദ്ദി​ച്ചു എ​ന്ന​കു​റ്റം ചു​മ​ത്തി​യാ​ണ് സ​സ്പെ​ൻ​ഷ​ൻ.
ലോ​ക്ക​ൽ​ക​മ്മ​റ്റി​യു​ടെ തീ​രു​മാ​നം ക​ഴി​ഞ്ഞ​ദി​വ​സം ചേ​ർ​ന്ന ഏ​രി​യാ​ക​മ്മ​റ്റി അം​ഗീ​ക​രി​ച്ചു.​
അ​തേ​സ​മ​യം ഏ​രി​യാ​ക​മ്മ​റ്റി​യം​ഗം വോ​ട്ടു​മ​റി​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണം സം​ബ​ന്ധി​ച്ച് ഇ​ന്ന് ക​മ്മ​റ്റി ചേ​ർ​ന്ന് ച​ർ​ച്ച​ചെ​യ്യു​മെ​ന്നാ​ണ് സൂ​ച​ന. കു​മ്മ​ണ്ണൂ​ർ, വ​ള്ളി​ക്കോ​ട്, കൊ​ക്കാ​ത്തോ​ട് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മ​ല്ലാ​തി​രു​ന്ന സി​പി​എം ഏ​രി​യാ ക​മ്മി​റ്റി​യം​ഗം വോ​ട്ട് മ​റി​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യെ​ന്നാ​ണ് പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ന് ല​ഭി​ച്ച പ​രാ​തി.വോ​ട്ടു മ​റി​ക്ക​ലി​നെ സം​ബ​ന്ധി​ച്ചു ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യെ​ന്ന ആ​രോ​പ​ണ​ത്തെ സം​ബ​ന്ധി​ച്ചും ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​വും വി​ജ​യ​കു​മാ​റും ത​മ്മി​ൽ ഫോ​ണി​ലൂ​ടെ ത​ർ​ക്കി​ക്കു​ക​യും വെ​ല്ലു​വി​ളി​യും ഭീ​ഷ​ണി​പ്പെ​ടു​ത്ത​ലും ന​ട​ത്തു​ന്ന ശ​ബ്ദ​സ​ന്ദേ​ശം സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​ച്ചി​രു​ന്നു.മ​ണ്ഡ​ല​ത്തി​ൽ ചി​ല​യി​ട​ങ്ങ​ളി​ൽ വോ​ട്ട് ന​ഷ്ട​പ്പെ​ട്ടെ​ന്ന ത​ര​ത്തി​ൽ സി​പി​എം സ്ഥാ​നാ​ർ​ഥി കെ.​യു. ജ​നീ​ഷ് കു​മാ​ർ ത​ന്നെ പ്ര​സ്താ​വ​ന​യു​മാ​യി നേ​ര​ത്തെ രം​ഗ​ത്ത് എ​ത്തി​യി​രു​ന്നു. നേ​ര​ത്തെ കോ​ണ്‍​ഗ്ര​സ് നേ​താ​വാ​യി​രു​ന്നു ആ​രോ​പ​ണ വി​ധേ​യ​നാ​യ ഏ​രി​യാ ക​മ്മി​റ്റി​യം​ഗം. പാ​ർ​ട്ടി​യി​ലും സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലും മെ​ച്ച​പ്പെ​ട്ട സ്ഥാ​ന​ങ്ങ​ൾ ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ക​ഴി​ഞ്ഞ ത​ദ്ദേ​ശ സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​യ​ള​വ് മു​ത​ൽ സി​പി​എ​മ്മി​ലെ ചി​ല പ്രാ​ദേ​ശി​ക നേ​താ​ക്ക​ളും ഇ​ദ്ദേ​ഹ​വും ത​മ്മി​ൽ ത​ർ​ക്ക​ങ്ഹ​ൾ നി​ല​വി​ലു​ണ്ട്.