കൊ​ടു​മ​ണി​ൽ വ​ൻ പു​ക​യി​ല വേ​ട്ട: ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Tuesday, April 20, 2021 10:18 PM IST
കൊ​ടു​മ​ണ്‍: ച​ന്ദ​ന​പ്പ​ള​ളി​യി​ൽ ല​ക്ഷ​ങ്ങ​ൾ വി​ല​മ​തി​ക്കു​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി. ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്തു.
മേ​ലേ​തി​ൽ വീ​ട്ടി​ൽ കെ. ​ഷൈ​ജു(30)​വാ​ണ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഷാ​ഡോ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.
ഇ​യാ​ളു​ടെ വീ​ട്ടി​ൽ നി​ന്നും 2.20 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന 3500 ഓ​ളം പാ​യ്ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി.
ലോ​ക്ഡൗ​ണ്‍ മു​ന്നി​ൽ ക​ണ്ടു​കൊ​ണ്ട് ഇ​ദ്ദേ​ഹം നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ വ​ൻ വി​ല​യ്ക്കു വി​ൽ​ക്കു​വാ​നാ​യി ശേ​ഖ​രി​ക്കു​ന്നു​വെ​ന്ന് ജി​ല്ലാ പോ​ലി​സ് മേ​ധാ​വി ആ​ർ. നി​ശാ​ന്തി​നി​ക്ക് ല​ഭി​ച്ച ര​ഹ​ സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ലാ ന​ർ​ക്കോ​ട്ടി​ക്സെ​ൽ ഡി​വൈ​എ​സ്പി ആ​ർ. പ്ര​ദീ​പ് കു​മാ​റി​ന്‍റെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണം കൊ​ടു​മ​ണ്‍ എ​സ്എ​ച്ച്ഒ വി​ജ​യ​കു​മാ​ർ, എ​സ്ഐ അ​നി​ൽ​കു​മാ​ർ, ഡാ​ൻ​സാ​ഫ് ടീം ​എ​ന്നി​വ​ർ റെ​യ്ഡി​നു നേ​തൃ​ത്വം ന​ൽ​കി. ‌