തി​രു​വാ​ഭ​ര​ണ പാ​ത കൈ​യേ​റ്റം ; അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ക​ള​ക്ട​റു​ടെ നി​ര്‍​ദേ​ശം ‌
Wednesday, April 21, 2021 10:41 PM IST
പ​ത്ത​നം​തി​ട്ട: തി​രു​വാ​ഭ​ര​ണ പാ​ത​യി​ലെ കൈ​യേ​റ്റം ഒ​ഴി​പ്പി​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ന​ര​സിം​ഹു​ഗാ​രി തേ​ജ് ലോ​ഹി​ത് റെ​ഡ്ഡി നി​ർ​ദേ​ശി​ച്ചു. പാ​ത ക​ട​ന്നു​പോ​കു​ന്ന 11 വി​ല്ലേ​ജു​ക​ളി​ലെ​യും ത​ഹ​സീ​ല്‍​ദാ​ര്‍​മാ​ര്‍​ക്കും വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​മാ​ര്‍​ക്കും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ര്‍​ക്കും ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കി.
കൈ​യേ​റ്റം ഒ​ഴി​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സ്വീ​ക​രി​ച്ചി​ട്ടു​ള്ള ന​ട​പ​ടി ക്ര​മ​ങ്ങ​ളു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ഓ​ണ്‍​ലൈ​നാ​യി ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ജി​ല്ലാ ക​ള​ക്ട​ര്‍. ‌
തി​രു​വാ​ഭ​ര​ണ പാ​ത ക​ട​ന്നു​പോ​കു​ന്ന വി​ല്ലേ​ജു​ക​ളി​ലേ​യും ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​മാ​രും പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​രും സം​യു​ക്ത​മാ​യി പാ​ത പ​രി​ശോ​ധി​ച്ച് കൈ​യേ​റ്റ​ങ്ങ​ള്‍ ക​ണ്ടെ​ത്തി ഒ​ഴി​പ്പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണം.
കൈ​യേ​റ്റം ഒ​ഴി​പ്പി​ക്കു​ന്ന​തി​ന്‍റെ മേ​ല്‍​നോ​ട്ടം വ​ഹി​ക്കാ​ന്‍ തി​രു​വ​ല്ല, അ​ടൂ​ര്‍ ആ​ര്‍​ഡി​ഒ​മാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി. ആ​ര്‍​ഡി​ഒ​മാ​ര്‍ എ​ല്ലാ ആ​ഴ്ച​യും കൈ​യേ​റ്റം ഒ​ഴി​പ്പി​ക്ക​ല്‍ പു​രോ​ഗ​തി വി​ല​യി​രു​ത്ത​ണം. മേ​യ് മാ​സം അ​ഞ്ചി​ന് ഉ​ള്ളി​ല്‍ അ​ന്തി​മ റി​പ്പോ​ര്‍​ട്ട് ആ​ര്‍​ഡി​ഒ​മാ​ര്‍ സ​മ​ര്‍​പ്പി​ക്ക​ണം.‌
കൈ​യേ​റ്റം സം​ബ​ന്ധി​ച്ച് ത​ര്‍​ക്ക​മു​ള്ള കേ​സി​ല്‍ സ​ര്‍​വേ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍, താ​ലൂ​ക്ക് സ​ര്‍​വേ​യ​ര്‍ എ​ന്നി​വ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി പു​റ​മ്പോ​ക്ക് തി​ട്ട​പ്പെ​ടു​ത്തി സ്‌​കെ​ച്ച് സ​ഹി​തം ഉ​ട​ന്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​ക​ണം.
ഓ​രോ കേ​സു​ക​ളും പ​രി​ശോ​ധി​ച്ച് കൈ​യേ​റ്റം ഒ​ഴി​പ്പി​ക്കാ​ന്‍ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ള്‍ വി​ശ​ദ​മാ​ക്കി തീ​യ​തി സ​ഹി​തം വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​മാ​ര്‍ അ​ഞ്ച് ദി​വ​സ​ത്തി​ന​കം റി​പ്പോ​ര്‍​ട്ട് ന​ല്‍​ക​ണം. പി​ഡ​ബ്ല്യു​ഡി റോ​ഡി​ലെ തി​രു​വാ​ഭ​ര​ണ പാ​ത കൈ​യേ​റ്റ​ങ്ങ​ള്‍ വ​കു​പ്പ് ത​ന്നെ ഒ​ഴി​പ്പി​ക്ക​ണം. അ​ള​ന്ന് തി​ട്ട​പ്പെ​ടു​ത്തി​യ കൈ​യേ​റ്റ​ങ്ങ​ള്‍ അ​ടി​യ​ന്ത​ര​മാ​യി ഒ​ഴി​പ്പി​ച്ച് തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ സ​ര്‍​വേ ക​ല്ലു​ക​ള്‍ സ്ഥാ​പി​ക്ക​ണം.‌
തി​രു​വാ​ഭ​ര​ണ പാ​ത​യി​ലെ ഒ​ഴി​പ്പി​ക്കു​ന്ന കൈ​യേ​റ്റ​ങ്ങ​ള്‍ വീ​ണ്ടും ഉ​ണ്ടാ​കാ​തി​രി​ക്കാ​ന്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും ക​മ്പി​വേ​ലി കെ​ട്ടി തി​രി​ക്ക​ണം. ഇ​തി​നാ​യു​ള്ള തു​ക ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്ക് ത​ന​ത് ഫ​ണ്ടി​ല്‍ നി​ന്നും വി​നി​യോ​ഗി​ക്കാം.
തി​രു​വാ​ഭ​ര​ണ പാ​ത​യു​ടെ സം​ര​ക്ഷ​ണ ചു​മ​ത​ല ദേ​വ​സ്വം ബോ​ര്‍​ഡി​നാ​ണ്. തി​രു​വാ​ഭ​ര​ണ പാ​ത ക​ട​ന്നു​പോ​കു​ന്ന കോ​ഴ​ഞ്ചേ​രി താ​ലൂ​ക്കി​ലെ ആ​റു വി​ല്ലേ​ജു​ക​ളി​ല്‍ 259 ഉം ​റാ​ന്നി താ​ലൂ​ക്കി​ലെ അ​ഞ്ചു വി​ല്ലേ​ജു​ക​ളി​ല്‍ 115 ഉം ​കൈ​യേ​റ്റ​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്.‌
യോ​ഗ​ത്തി​ല്‍ തി​രു​വ​ല്ല ആ​ര്‍​ഡി​ഒ പി. ​സു​രേ​ഷ്, അ​ടൂ​ര്‍ ആ​ര്‍​ഡി​ഒ എ​സ്. ഹ​രി​കു​മാ​ര്‍, ജി​ല്ലാ സ​ര്‍​വേ സൂ​പ്ര​ണ്ട് അ​നി​ല്‍​കു​മാ​ര്‍, എ​ല്‍​ആ​ര്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ എ​സ്. സ​ന്തോ​ഷ്‌​കു​മാ​ര്‍, ദേ​വ​സ്വം ബോ​ര്‍​ഡ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ കൃ​ഷ്ണ​കു​മാ​ര്‍ വാ​ര്യ​ര്‍, റാ​ന്നി ത​ഹ​സി​ല്‍​ദാ​ര്‍ അ​ന്ന​മ്മ കെ. ​ജോ​ളി, കോ​ഴ​ഞ്ചേ​രി ത​ഹ​സി​ല്‍​ദാ​ര്‍ മി​നി കെ. ​തോ​മ​സ്, മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, തി​രു​വാ​ഭ​ര​ണ പാ​ത സം​ര​ക്ഷ​ണ സ​മി​തി പ്ര​തി​നി​ധി പ്ര​സാ​ദ് കു​ഴി​ക്കാ​ല തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ‌