പ​ള്ളി​യോ​ട ക​ര​ക​ളി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ചൂ​ട്;‌ ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പ് മേ​യ് ഒ​മ്പ​തി​ന് ‌
Thursday, April 22, 2021 10:42 PM IST
കോ​ഴ​ഞ്ചേ​രി: ആ​റ​ന്മു​ള പ​ള്ളി​യോ​ട സേ​വാ​സം​ഘം ഭ​ര​ണ സ​മി​തി​യി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് മേ​യ് ഒ​മ്പ​തി​ന്. പ​ള്ളി​യോ​ട സേ​വാ​സം​ഘ​ത്തി​ന്റെ 17 അം​ഗ ഭ​ര​ണ​സ​മി​തി​യി​ലേ​ക്ക് പ​മ്പാ​ന​ദി​യു​ടെ തീ​ര​ത്തു​ള്ള 52 ക​ര​ക​ളി​ലെ പ​ള്ളി​യോ​ട​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ളി​ല്‍ നി​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ഒ​രു ക​ര​യി​ല്‍ നി​ന്നും 2 പ്ര​തി​നി​ധി​ക​ള്‍ വീ​ത​മാ​ണ് ഉ​ള്ള​ത്. മ​ല്ല​പ്പു​ഴ​ശേ​രി, റാ​ന്നി, മം​ഗ​ലം, കീ​ഴു​ക​ര എ​ന്നീ പ​ള്ളി​യോ​ട ക​ര​ക​ളി​ലെ പ്ര​തി​നി​ധി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്നി​ട്ടി​ല്ലാ​ത്ത​തി​നാ​ല്‍ 96 അം​ഗ​ങ്ങ​ളി​ല്‍ നി​ന്നാ​ണ് ഭ​ര​ണ സ​മി​തി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.
മ​ല്ല​പ്പു​ഴ​ശേ​രി ക​ര​യി​ലെ പ്ര​തി​നി​ധി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ര്‍​ക്ക​മു​ണ്ടാ​യ​തി​നെ​തു​ട​ര്‍​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് നീ​ട്ടി​വെ​യ്ക്കു​ക​യാ​ണു​ണ്ടാ​യ​ത്. മ​റ്റു​ക​ര​ക​ളി​ല്‍ നി​ന്നും നി​ശ്ചി​ത തീ​യ​തി​ക്ക് മു​മ്പാ​യി പ്ര​തി​നി​ധി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്നി​ല്ല.‌
വ​ട​ശേ​രി​ക്ക​ര മു​ത​ല്‍ ചെ​ന്നി​ത്ത​ല​വ​രെ​യു​ള്ള 52 ക​ര​ക​ളി​ല്‍ നാ​യ​ര്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി​ക്ക് മാ​ത്ര​മാ​യി 33 പ​ള്ളി​യോ​ട​ങ്ങ​ളാ​ണു​ള്ള​ത്. ബാ​ക്കി​യു​ള്ള​വ മ​റ്റ് ഹൈ​ന്ദ​വ​സ്വ​ത​ന്ത്ര സ​മി​തി​ക​ളു​ടേ​താ​ണ്. മൂ​ന്നു വ​ര്‍​ഷ​ത്തേ​ക്കാ​ണ് ഭ​ര​ണ​സ​മി​തി​യു​ടെ കാ​ലാ​വ​ധി. നി​ല​വി​ലു​ള്ള പ്ര​സി​ഡ​ന്‍റ് കൃ​ഷ്ണ​കു​മാ​ര്‍ കൃ​ഷ്ണ​വേ​ണി ഇ​നി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ഇ​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്വ​ന്തം ക​ര​യാ​യ ചെ​ങ്ങ​ന്നൂ​ര്‍​വ​ന്‍​മ​ഴി​യി​ല്‍ നി​ന്നും പ്ര​തി​നി​ധി​യാ​യി വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​പ്പോ​ഴ​ത്തെ സെ​ക്ര​ട്ട​റി പി.​ആ​ര്‍. രാ​ധാ​കൃ​ഷ്ണ​ന്‍ ക​ര​യാ​യ ഇ​ട​യാ​റ​ന്മു​ള കി​ഴ​ക്കു​നി​ന്നും പ്ര​തി​നി​ധി​യാ​യി​ട്ടു​മി​ല്ല. 52 ക​ര​ക​ളെ കി​ഴ​ക്ക​ന്‍​മേ​ഖ​ല, മ​ധ്യ​മേ​ഖ​ല, പ​ടി​ഞ്ഞാ​റ​ന്‍​മേ​ഖ​ല എ​ന്നി​ങ്ങ​നെ തി​രി​ച്ചാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​ത്. ഭ​ര​ണ സ​മി​തി​യി​ലേ​ക്ക് വ്യ​ത്യ​സ്ത പാ​ന​ലി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ശ​ക്ത​മാ​യ മ​ത്സ​രം ഉ​ണ്ടാ​വാ​നാ​ണ് സാ​ധ്യ​ത.‌
പ​ടി​ഞ്ഞാ​റ​ന്‍ മേ​ഖ​ല​യി​ലെ പ്ര​യാ​ര്‍ ക​ര​യി​ല്‍ നി​ന്നു​ള്ള പ്ര​തി​നി​ധി കെ.​എ​സ്. രാ​ജ​ന്‍ മൂ​ല​യി​ല്‍​വീ​ട്ടി​ല്‍ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി​യാ​യി പാ​ന​ല്‍ ഉ​ണ്ടാ​യേ​ക്കും. ഈ ​പാ​ന​ലി​ല്‍ മു​ന്‍ സെ​ക്ര​ട്ട​റി​യും മാ​ല​ക്ക​ര ക​ര​യി​ലെ പ്ര​തി​നി​ധി​യു​മാ​യ ര​തീ​ഷ് ആ​ര്‍. മോ​ഹ​ന​നും ഉ​ണ്ടാ​കും. നാ​മ​നി​ര്‍​ദ്ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന ദി​നം നാ​ളെ​യാ​ണ്. 26 ഓ​ടു​കൂ​ടി ചി​ത്രം വ്യ​ക്ത​മാ​കും.‌‌