റാ​ന്നി മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ൽ പ​ണി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു
Thursday, April 22, 2021 10:42 PM IST
റാ​ന്നി: റാ​ന്നി മി​നി സി​വി​ൽ സ്റ്റേ​ഷ​ന്‍റെ ഒ​ന്നാം ബ്ലോ​ക്കി​ൽ ര​ണ്ടും മൂ​ന്നും നി​ല​ക​ളു​ടെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു. ഒ​ന്നാം നി​ല പൂ​ർ​ത്തി​യാ​കു​ക​യും ര​ണ്ടാ​നി​ല​യു​ടെ ഒ​രു ഭാ​ഗ​ത്തി​ന്‍റെ കോ​ണ്‍​ക്രീ​റ്റിം​ഗ് ജോ​ലി​ക​ളും പൂ​ർ​ത്തി​യാ​യി.‌
ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ അ​യ​വ് വ​ന്ന​പ്പോ​ൾ ത​ന്നെ പ​ണി​ക​ൾ തു​ട​ങ്ങി​യി​രു​ന്നു. ഇ​പ്പോ​ൾ ഒ​രു നി​ല​യും മൂ​ന്നാം നി​ല​യു​ടെ ഒ​രു ഭാ​ഗ​വും കോ​ണ്‍​ക്രീ​റ്റ് പൂ​ർ​ത്തി​യാ​യി. ബാ​ക്കി ഭാ​ഗം ത​ട്ട് അ​ടി​ച്ചു ജോ​ലി തു​ട​ങ്ങി.‌
ര​ണ്ട് നി​ല​ക​ൾ മൂ​ന്ന​ര കോ​ടി​യോ​ളം മു​ട​ക്കി​യാ​ണ് പ​ണി​യു​ന്ന​ത്. കോ​ണ്‍​ക്രീ​റ്റ് കൂ​ട്ടു​ന്ന​ത് യ​ന്ത്ര​സ​ഹാ​യ​ത്തോ​ടെ ആ​യ​തി​നാ​ൽ കോ​ണ്‍​ക്രീ​റ്റ് പ​ണി​ക​ൾ വേ​ഗ​ത്തി​ലാ​ണ് ന​ട​ക്കു​ന്ന​ത്. ഈ ​നി​ല​ക​ളും പൂ​ർ​ത്തി​ക​രി​ച്ചു ക​ഴി​ഞ്ഞാ​ൽ വാ​ട​ക​യ്ക്കു പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ള​ട​ക്കം ഒ​രു കു​ട​ക്കി​ഴി​ലാ​ക്കാ​നാ​കും. വാ​ട​ക ഇ​ന​ത്തി​ൽ സ​ർ​ക്കാ​ർ ന​ൽ​കു​ന്ന ഭീ​മ​മാ​യ തു​ക ലാ​ഭി​ക്കു​ന്ന​തോ​ടെ ഓ​ഫീ​സു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​വും ജ​ന​ങ്ങ​ളു​ടെ സൗ​ക​ര്യ​വും മെ​ച്ച​പ്പെ​ടു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. നാ​ലു​വ​ർ​ഷ​ത്തോ​ള​മാ​യി സി​വി​ൽ സ്റ്റേ​ഷ​ന്‍റെ ര​ണ്ട് ബ്ലോ​ക്കു​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചി​രു​ന്നു. താ​ലൂ​ക്ക്, സ​പ്ലെ ഓ​ഫീ​സ്, സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സ്, അ​ള​വ് തൂ​ക്കം ഓ​ഫീ​സ്, മ​രാ​മ​ത്ത്, ഓ​ഫീ​സ് തു​ട​ങ്ങി​യ​വ സി​വി​ൽ സ്റ്റേ​ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ‌