പ​ത്മ​കു​മാ​റി​ന്‍റെ വീ​ട്ടു​വ​ള​പ്പി​ല്‍ രു​ദ്രാ​ക്ഷം കാ​യ്ച്ചു‌
Thursday, April 22, 2021 10:42 PM IST
കോ​ഴ​ഞ്ചേ​രി: ആ​യു​ര്‍​വേ​ദ​ശാ​സ്ത്ര​ത്തി​ല്‍ ചി​ക്ക​ന്‍​പോ​ക്സ് പോ​ലെ​യു​ള്ള വൈ​റ​ല്‍ രോ​ഗ​ങ്ങ​ള്‍​ക്കു​ള്ള ഔ​ഷ​ധ​മാ​യ രു​ദ്രാ​ക്ഷ​ക്കാ​യ വ​ള​രു​ന്ന മ​രം ന​ട്ടു​വ​ള​ര്‍​ത്തി സം​ര​ക്ഷി​ക്കു​ക​യാ​ണ് മു​ന്‍ എം​എ​ല്‍​എ എ. ​പ​ത്മ​കു​മാ​ര്‍.
ആ​റ​ന്മു​ള ക്ഷേ​ത്ര​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റേ ന​ട​യി​ല്‍ പ​മ്പാ​ന​ദി​യു​ടെ തീ​ര​ത്തു​ള്ള കീ​ച്ചം​പ​റ​മ്പി​ല്‍ വീ​ട്ടു​വ​ള​പ്പി​ലാ​ണ് രു​ദ്രാ​ക്ഷ മ​രം പ്ര​ത്യേ​ക പ​രി​ച​ര​ണം ന​ല്‍​കി വ​ള​ര്‍​ത്തു​ന്ന​ത്. ഈ ​വ​ര്‍​ഷം 10 കി​ലോ രു​ദ്രാ​ക്ഷ​ക്കാ​യ​യാ​ണ് ല​ഭി​ച്ച​ത്. അ​ഞ്ചു വ​ര്‍​ഷം മു​മ്പ് കോ​ന്നി​യി​ലു​ള്ള സു​ഹൃ​ത്താ​യ ഹോ​മി​യോ ഡോ​ക്ട​റാ​ണ് രു​ദ്രാ​ക്ഷ തൈ ​ന​ല്‍​കി​യ​ത്. വൃ​ത്തി​യു​ള്ള അ​ന്ത​രീ​ക്ഷ​ത്തി​ലാ​ണ് രു​ദ്രാ​ക്ഷ തൈ ​ന​ട്ടു​വ​ള​ര്‍​ത്തി​യ​തെ​ന്ന് പ​ത്മ​കു​മാ​ര്‍ പ​റ​ഞ്ഞു. ഉ​ണ​ക്കി​യ രു​ദ്രാ​ക്ഷ​ക്കാ​യ വീ​ണ്ടും വെ​ള്ള​ത്തി​ല്‍ ക​ഴു​കി​യ​തി​ന് ശേ​ഷം വീ​ണ്ടും ഉ​ണ​ക്കി​യാ​ണ് സൂ​ക്ഷി​ക്കു​ന്ന​ത്. രു​ദ്രാ​ക്ഷ​ക്കാ​യ​യി​ല്‍ ഏ​റ്റ​വും പ്രാ​മു​ഖ്യ​മു​ള്ള അ​ഞ്ച് മു​ഖ​മു​ള്ള രൂ​ദ്രാ​ക്ഷ​ക്കാ​യ ത​ന്നെ​യാ​ണ് ല​ഭി​ച്ചി​ട്ടു​ള്ള​ത്. ‌
വൈ​റ​ല്‍ രോ​ഗ​ങ്ങ​ളു​ടെ പ്ര​തി​രോ​ധ​ത്തി​ന് രു​ദ്രാ​ക്ഷ​ക്കാ​യ തേ​നി​ല്‍ അ​ര​ച്ച് ഔ​ഷ​ധ​മാ​യി ഉ​ള്ളി​ല്‍ സേ​വി​ക്കു​ന്ന​ത് അ​ത്യു​ത്ത​മ​മാ​ണെ​ന്നാ​ണ് ആ​യു​ര്‍​വേ​ദ വി​ദ​ഗ്ധ​ര്‍ പ​റ​യു​ന്ന​ത്. തി​ര​ക്കി​നി​ട​യി​ലും പ്ര​ത്യേ​ക പ​രി​ച​ര​ണം ന​ല്‍​കി​യാ​ണ് രു​ദ്രാ​ക്ഷ മ​രം വ​ള​ര്‍​ത്തി​യ​തെ​ന്ന് പ​ത്മ​കു​മാ​ര്‍ പ​റ​ഞ്ഞു.‌