പ്രാ​യം​ കൂ​ടു​ന്തോ​റും പ്രി​യ​മേ​റി​യ​വ​ൻ; പ്രി​യം​വ​ച്ച​വ​ന്‍റെ സ​ന്നി​ധി​യി​ൽ
Wednesday, May 5, 2021 10:26 PM IST
ബി​ജു കു​ര്യ​ൻ

കേ​ര​ള​ത്തി​ലെ സു​റി​യാ​നി ക്രൈ​സ്ത​വ സ​ഭ​ക​ളി​ൽ ദീ​ർ​ഘ​കാ​ലം മെ​ത്രാ​പ്പോ​ലീ​ത്ത​യാ​യി​രി​ക്കാ​നു​ള്ള ഭാ​ഗ്യം ല​ഭി​ച്ച യു​ഗ​പു​രു​ഷ​നാ​ണ് ഡോ.​ഫി​ലി​പ്പോ​സ് മാ​ർ ക്രി​സോ​സ്റ്റം വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത. പേ​രു​കൊ​ണ്ടും അ​ർ​ഥം കൊ​ണ്ടും അ​ദ്ദേ​ഹം കേ​ര​ള സ​ഭ​ക​ൾ​ക്കു വ​ലി​യ തി​രു​മേ​നി​യാ​യി​രു​ന്നു. സ​ഭ​യു​ടെ ഒൗ​ദ്യോ​ഗി​ക ചു​മ​ത​ല​ക​ളി​ൽ നി​ന്നു 2007ൽ ​വി​ര​മി​ച്ച മാ​ർ ക്രി​സോ​സ്റ്റം പി​ന്നീ​ടു​ള്ള വ​ർ​ഷ​ങ്ങ​ൾ വി​ശ്ര​മം എ​ന്തെ​ന്ന് അ​റി​ഞ്ഞി​ട്ടി​ല്ലെ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം.

ശൈ​ശ​വ​ത്തി​ന്‍റെ ഹൃ​ദ​യം ന​ഷ്ട​പ്പെ​ടു​ത്താ​തെ ശ​താ​ബ്ദി​യും പി​ന്നി​ട്ട് മൂ​ന്നു​വ​ർ​ഷം കൂ​ടി ഈ ​ലോ​ക​ത്ത് അ​ദ്ദേ​ഹം പൂ​ത്തു​ല​ഞ്ഞു. മ​നഃ​പൂ​ർ​വ​മാ​യി ആ​രെ​യും ദ്രോ​ഹി​ക്കാ​തെ അ​റി​വും ദ​യ​യും ഒ​ത്തി​ണ​ങ്ങി​യ ആ​ൾ​രൂ​പ​മാ​യി വ​ർ​ത്തി​ച്ചു. ശ​രീ​ര​വ​ലി​പ്പ​ത്തി​നൊ​പ്പ​മു​ള്ള ഹൃ​ദ​യ വി​ശാ​ല​ത കൈ​മു​ത​ലാ​ക്കി. ഇ​ത്ത​ര​ത്തി​ൽ എ​ല്ലാം മാ​ർ ക്രി​സോ​സ്റ്റം മ​ഹാ​ൻ​മാ​രു​ടെ ഗ​ണ​ത്തി​ൽ ത​ന്നെ​യാ​ണ്.

പാ​വ​പ്പെ​ട്ട​വ​നോ​ടൊ​പ്പ​മാ​യി​രു​ന്നു തി​രു​മേ​നി. ത​ന്‍റെ താ​മ​സ​സ്ഥ​ല​ത്ത് ആ​ർ​ക്കും ക​യ​റി​യി​റ​ങ്ങാ​നു​ള്ള സ്വാ​ത​ന്ത്ര്യം. സ​ഭ​യു​ടെ മെ​ത്രാ​പ്പോ​ലീ​ത്ത​യാ​യി​രി​ക്കു​ന്പോ​ൾ തി​രു​വ​ല്ല പ​ട്ട​ണ​ത്തി​ൽ ഇ​റ​ങ്ങി ഭി​ക്ഷ​ക്കാ​രു​ടെ കു​ട്ടി​ക​ളെ വി​ളി​ച്ചു​കൊ​ണ്ടു വ​ന്ന് ക്രി​സ്മ​സി​ന് സ​ദ്യ​വി​ള​ന്പാ​ൻ കാ​ട്ടി​യ താ​ത്പ​ര്യം. ഇ​തി​ലൂ​ടെ അ​ദ്ദേ​ഹം കു​ട്ടി​ക​ളു​മാ​യി വ​ള​ർ​ത്തി​യെ​ടു​ത്ത ച​ങ്ങാ​ത്തം. അ​തി​ലെ ഒ​രു കു​ട്ടി​യെ പി​ന്നീ​ട് ലോ​ട്ട​റി വി​ല്പ​ന​ക്കാ​ര​നാ​ക്കി മാ​റ്റു​ക​യും അ​വ​ന്‍റെ സ​ന്പാ​ദ്യ​വും തി​രു​മേ​നി​യു​ടെ ക​രു​ത​ലും കൂ​ട്ടി​ച്ചേ​ർ​ത്ത് അ​വ​നു​ണ്ടാ​ക്കി​യ വീ​ടി​ന്‍റെ പാ​ലു​കാ​ച്ചി​നു മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത​തു​മെ​ല്ലാം ആ ​മ​ന​സി​ന്‍റെ വി​ശാ​ല​ത വി​ളി​ച്ചോ​തു​ന്നു. തോ​ട്ട​പ്പു​ഴ​ശേ​രി​യി​ലെ ഓ​ട്ടോ​റി​ക്ഷ​ക്കാ​ർ​ക്ക് ബാ​ങ്കു​വാ​യ്പ നി​ഷേ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​വ​ർ​ക്കു​വേ​ണ്ടി ഒ​രു​ല​ക്ഷം രൂ​പ​യു​ടെ ഒ​രു നി​ക്ഷേ​പം ബാ​ങ്കി​ൽ ന​ട​ത്തി ആ​വ​ശ്യ​ക്കാ​ർ​ക്കു വാ​യ്പ ന​ൽ​കാ​ൻ ജാ​മ്യം നി​ൽ​ക്കാ​നു​ള്ള ധൈ​ര്യം മാ​ർ ക്രി​സോ​സ്റ്റ​മി​നു മാ​ത്ര​മേ ഉ​ള്ളൂ.

ത​ന്നെ സ​മീ​പി​ച്ച മു​സ്്ലിം പെ​ണ്‍​കു​ട്ടി​ക്ക് വി​ദ്യാ​ഭ്യാ​സ​ത്തി​നാ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ചെ​യ്തു കൊ​ടു​ത്ത് ആ ​കു​ട്ടി​യെ ജീ​വി​ത​ത്തി​ലേ​ക്കു കൈ​പി​ടി​ച്ച മാ​ർ ക്രി​സോ​സ്റ്റ​ത്തി​ന്‍റെ ഹൃ​ദ​യ വി​ശാ​ല​ത മ​ത​ങ്ങ​ൾ​ക്ക​പ്പു​റ​മാ​യി​രു​ന്നു. ത​നി​ക്ക് ത​പാ​ലു​മാ​യി എ​ത്തു​ന്ന യു​വ​തി കി​ലോ​മീ​റ്റ​റു​ക​ൾ ദി​വ​സ​വും കാ​ൽ​ന​ട​യാ​യി സ​ഞ്ച​രി​ക്കു​ന്നു​വെ​ന്ന് മ​ന​സി​ലാ​ക്കി​യ​പ്പോ​ൾ അ​വ​ർ​ക്ക് ഒ​രു ഇ​രു​ച​ക്ര​വാ​ഹ​നം വാ​ങ്ങി​ന​ൽ​കാ​ൻ ത​ന്‍റെ പേ​ഴ്സി​ന്‍റെ ക​നം കു​റ​യു​മെ​ന്ന ചി​ന്ത അ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​യി​ല്ല.
നൂ​റു വ​യ​സു​ള്ള​പ്പോ​ഴും ക​പ്പ​യെ​യും കാ​ച്ചി​ലി​നെ​യും വാ​ഴ​യെ​യും പ​രി​പാ​ലി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​നാ​യി. ത​ന്‍റെ താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം കൃ​ഷി​യി​ടം വി​ക​സി​പ്പി​ച്ചെ​ടു​ത്തു.​കോ​ഴി​യും താ​റാ​വും ആ​ടു​മെ​ല്ലാം മ​ഹാ​പ്ര​ള​യം വ​രെ തി​രു​മേ​നി​യോ​ടൊ​പ്പം വ​ള​ർ​ന്നു. ഒ​പ്പം ക​ർ​ഷ​ക​ർ​ക്കു കൈ​ത്താ​ങ്ങാ​യി. മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ത​രി​ശു​നി​ല​ങ്ങ​ൾ കൃ​ഷി​ക്കാ​യി ന​ല്കി മാ​തൃ​ക കാ​ട്ടി. വി​ശ​ക്കു​ന്ന​വ​ർ​ക്ക് അ​ദ്ദേ​ഹം കൈ​ത്താ​ങ്ങാ​യി. എ​വി​ടെ​യാ​യാ​ലും ഭ​ക്ഷ​ണം ക​ഴി​ക്കാ​തെ ആ​രും ഉ​ണ്ടാ​ക​രു​തെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ഗ്ര​ഹം.

വി​ശ​ക്കു​ന്ന​വ​ർ​ക്ക് ആ​ഹാ​രം ന​ല്കു​ക​യെ​ന്ന​തി​നാ​യി​രി​ക്ക​ണം പ്ര​ഥ​മ പ​രി​ഗ​ണ​ന​യെ​ന്നു സ​ഭാ​വേ​ദി​ക​ളി​ൽ തി​രു​മേ​നി ഉ​ദ്ബോ​ധി​പ്പി​ച്ചു. വി​ശ​ക്കു​ന്ന​വ​നു സു​വി​ശേ​ഷം വി​ള​ന്പി​യി​ട്ടു കാ​ര്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം ക​ണ്ടെ​ത്തി.

മീ​ൽ​സ് ഓ​ണ്‍ വീ​ൽ​സ് എ​ന്ന പേ​രി​ൽ കോ​ഴ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കു​ടും​ബ​ശ്രീ​യു​മാ​യി ചേ​ർ​ന്ന് മാ​ർ ക്രി​സോ​സ്റ്റം രൂ​പം കൊ​ടു​ത്ത പ​ദ്ധ​തി മാ​തൃ​കാ​പ​ര​മാ​യി​രു​ന്നു. ഉ​ച്ച​ഭ​ക്ഷ​ണം ഇ​ല്ലാ​ത്ത​വ​രെ കെ​ണ്ട​ത്തി അ​വ​ർ​ക്കു ഭ​ക്ഷ​ണം എ​ത്തി​ക്കു​ന്ന​തി​നാ​യി അ​ദ്ദേ​ഹം ഒ​രു വാ​ഹ​നം വാ​ങ്ങി കു​ടും​ബ​ശ്രീ​ക്കാ​രെ ഏ​ല്പി​ച്ചു. അ​വ​ർ പാ​ച​കം ചെ​യ്യു​ന്ന ഭ​ക്ഷ​ണം കു​റ​ഞ്ഞ നി​ര​ക്കി​ൽ കോ​ഴ​ഞ്ചേ​രി​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും മ​റ്റു​മെ​ത്തു​ന്ന സാ​ധാ​ര​ണ​ക്കാ​ർ​ക്കു ഉ​പ​കാ​ര​പ്പെ​ടു​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു ക്ര​മീ​ക​ര​ണം. നി​ർ​ധ​ന​ർ​ക്കു ഭ​ക്ഷ​ണം എ​ത്തി​ച്ചു ന​ല്കാ​നും ഈ ​പ​ദ്ധ​തി​യി​ലൂ​ടെ സാ​ധി​ച്ചി​രു​ന്നു.

മാ​രാ​മ​ണ്‍ ക​ണ്‍​വ​ൻ​ഷ​നി​ലെ​ത്തു​ന്ന​വ​ർ​ക്ക് പ​ത്തു​രൂ​പ​യ്ക്ക് ഉ​ച്ച​ഭ​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്ന​ത് മാ​ർ ക്രി​സോ​സ്റ്റ​മി​ന്‍റെ നി​ർ​ബ​ന്ധ ബു​ദ്ധി​യാ​യി​രു​ന്നു. എ​ല്ലാം സൗ​ജ​ന്യ​മാ​ക​ണ​മെ​ന്ന​ല്ല, ആ​വ​ശ്യ​ക്കാ​ര​ന്‍റെ വി​ഹി​തം എ​ല്ലാ​യി​ട​ത്തും ഉ​ണ്ടാ​ക​ണ​മെ​ന്ന് തി​രു​മേ​നി പ​ഠി​പ്പി​ച്ചു.

വീ​ടി​ല്ലാ​ത്ത​വ​രാ​യി ആ​രു​മു​ണ്ടാ​ക​രു​തെ​ന്ന സ്വ​പ്നം പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​ൻ മാ​ർ ക്രി​സോ​സ്റ്റം തു​നി​ഞ്ഞി​റ​ങ്ങി​യ ഒ​ട്ടേ​റെ സ​ന്ദ​ർ​ഭ​ങ്ങ​ളു​ണ്ട്. മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത എ​ന്ന നി​ല​യി​ൽ അ​ദ്ദേ​ഹം ഇ​തി​നാ​യി വ​ലി​യൊ​രു പ്രോ​ജ​ക്ട് സ​ഭ​യെ​ക്കൊ​ണ്ട് ഏ​റ്റെ​ടു​പ്പി​ച്ചു. ത​ന്‍റെ ന​വ​തി സ്മാ​ര​ക​മാ​യി 1500 വീ​ടു​ക​ളാ​ണ് സ​ഭ പ​ണി​തു നി​ർ​ധ​ന ജ​ന​വി​ഭാ​ഗ​ത്തി​നു ന​ല്കി​യ​ത്.

ഒൗ​ദ്യോ​ഗി​ക ചു​മ​ത​ല​യി​ൽ നി​ന്നു വി​ര​മി​ച്ച മെ​ത്രാ​പ്പോ​ലീ​ത്ത കോ​ഴ​ഞ്ചേ​രി​യെ​യും സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളെ​യും ഭ​വ​ന​ര​ഹി​ത​ർ​ക്കാ​യു​ള്ള പ​ദ്ധ​തി​ക​ൾ ഏ​റ്റെ​ടു​ക്കാ​ൻ പ്രോ​ത്സാ​ഹി​പ്പി​ച്ചു. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യു​ള്ള പ​ദ്ധ​തി​ക​ൾ​ക്കു തി​രു​മേ​നി കൈ​ത്താ​ങ്ങു ന​ല്കി. വി​ദേ​ശ​മ​ല​യാ​ളി​ക​ളെ​യും ബ​ന്ധ​പ്പെ​ടു​ത്തി ഭ​വ​ന​നി​ർ​മാ​ണ പ​ദ്ധ​തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ മ​ന്ത്രി​മാ​ർ അ​ട​ക്ക​മു​ള്ള​വ​രു​ടെ സ​ഹാ​യം മെ​ത്രാ​പ്പോ​ലീ​ത്ത അ​ഭ്യ​ർ​ഥി​ച്ചു. സ​ഭാ​ധ്യ​ക്ഷ സ്ഥാ​ന​ത്തു​നി​ന്ന് വി​ര​മി​ച്ച മെ​ത്രാ​പ്പോ​ലീ​ത്ത സ​മൂ​ഹ​ത്തി​ന്‍റെ കാ​വ​ൽ​ക്കാ​ര​നാ​യി മാ​റു​ക​യാ​യി​രു​ന്നു. അ​ദ്ദേ​ഹം പി​ന്നീ​ടു ന​ട​ത്തി​യ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഇ​ട​പെ​ട​ലു​ക​ളും ഏ​റെ​യാ​ണ്.