പു​തി​യ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ
Friday, May 7, 2021 10:32 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ കൂ​ടു​ത​ൽ പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി. പ
്ര​മാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് അ​ഞ്ച് (മ​ണ​ക്കു​ഴി മു​രു​പ്പ്, മ​ണ​ക്കു​ഴി ജം​ഗ്ഷ​ൻ, പാ​ല ജം​ഗ്ഷ​ൻ ഭാ​ഗം), മെ​ഴു​വേ​ലി വാ​ർ​ഡ് 11 (ആ​ണ​ർ​കോ​ട് - പൂ​കൈ​ത കോ​ള​നി റോ​ഡി​ന്‍റെ ഇ​രു​വ​ശ​വും, പൂ​കൈ​ത കോ​ള​നി ഭാ​ഗം മു​ഴു​വ​നാ​യും) കൊ​ടു​മ​ണ്‍ വാ​ർ​ഡ് 17, കോ​ഴ​ഞ്ചേ​രി വാ​ർ​ഡ് ആ​റ്, പ​ന്ത​ളം മു​നി​സി​പ്പാ​ലി​റ്റി വാ​ർ​ഡ് ഒ​ന്പ​ത് (എ​ൻ​എ​സ്എ​സ് കോ​ള​ജി​ന് പു​റ​ക് വ​ശം മു​ത​ൽ ഇ​ള​മ​യി​ൽ ഭാ​ഗം വ​രെ), വാ​ർ​ഡ് 26 (ചി​റ​ക്ക​രോ​ട്ട് തോ​ന്ന​ല്ലൂ​ർ ഭാ​ഗം) എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി ജി്ല്ലാ ​ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി.

കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ന്‍റെ ഓ​ണ്‍​ലൈ​ൻ പ​രി​ശീ​ല​നം 11 മു​ത​ൽ

പ​ത്ത​നം​തി​ട്ട: ജി​ല്ലാ കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണ്‍​ലൈ​ൻ പ​രി​ശീ​ല​ന​ങ്ങ​ൾ 11 മു​ത​ൽ ആ​രം​ഭി​ക്കും. 11 ന് ​ശാ​സ്ത്രീ​യ കു​രു​മു​ള​ക് കൃ​ഷി, 12 ന് ​മ​ഴ​മ​റ​യി​ലെ പ​ച്ച​ക്ക​റി കൃ​ഷി, 14 ന് ​തെ​ങ്ങി​ന്‍റെ രോ​ഗ കീ​ട നി​യ​ന്ത്ര​ണം,
15ന് ​പോ​ഷ​ക​ത്തോ​ട്ട​ത്തി​ലൂ​ടെ സ​മീ​കൃ​ത ആ​ഹാ​രം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലാ​ണ് പ​രി​ശീ​ല​നം. പ​ങ്കെ​ടു​ക്കു​വാ​ൻ താ​ല്പ​ര്യ​പ്പെ​ടു​ന്ന​വ​ർ അ​താ​തു​ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 11 ന് meet.geogle.com/dpqykorapd ​എ​ന്ന ഗൂ​ഗി​ൾ മീ​റ്റ് ലി​ങ്കി​ലൂ​ടെ പ​രി​ശീ​ല​ന​ത്തി​ൽ പ്ര​വേ​ശി​ക്കാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍ - 8078572094.