പ്ര​തി​രോ​ധി​ക്കാം മ​ഹാ​മാ​രി​യെ, ഒ​പ്പ​മു​ണ്ട് നാ​ട് .... ! റാ​ന്നി​യി​ല്‍ പ​ഞ്ചാ​യ​ത്ത്ത​ല​ത്തി​ല്‍ വോ​ള​ണ്ടി​യ​ര്‍​മാ​രെ സ​ജ്ജ​മാ​ക്കും
Saturday, May 8, 2021 10:34 PM IST
റാ​ന്നി: നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും കോ​വി​ഡി​നോ​ട് അ​നു​ബ​ന്ധി​ച്ച് വാ​ര്‍ റൂ​മു​ക​ള്‍, ഹെ​ല്‍​പ് ഡെ​സ്‌​ക്കു​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി ആ​രം​ഭി​ക്കാ​ന്‍ തീ​രു​മാ​ന​മാ​യ​താ​യി നി​യു​ക്ത എം​എ​ല്‍​എ പ്ര​മോ​ദ് നാ​രാ​യ​ണ്‍ പ​റ​ഞ്ഞു. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​വ​ലോ​ക​നം ചെ​യ്യാ​ന്‍ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ വി​ളി​ച്ചു ചേ​ര്‍​ത്ത യോ​ഗ​ത്തി​ലാ​ണു തീ​രു​മാ​ന​മാ​യ​ത്.

ചി​കി​ത്സ ആ​വ​ശ്യ​ങ്ങ​ള്‍​ക്കും മ​റ്റ് അ​ത്യാ​വ​ശ്യ​ങ്ങ​ള്‍​ക്കും അ​ടി​യ​ന്ത​ര സേ​വ​നം ജ​ന​ങ്ങ​ള്‍​ക്ക് ഹെ​ല്‍​പ് ഡെ​സ്‌​ക് മു​ഖേ​ന എ​ത്തി​ച്ചു ന​ല്‍​കു​ക എ​ന്ന​താ​ണ് മ​റ്റൊ​രു ഉ​ദ്ദേ​ശ്യം. വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഉ​ണ്ടാ​കു​ന്ന തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ന്‍ ജ​ന​പ്ര​തി​നി​ധി​ക​ളും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും പോ​ലീ​സും പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. വാ​ക്സി​നേ​ഷ​നു ന​ല്‍​കു​ന്ന സ​മ​യ​ത്തി​നു മു​മ്പാ​യി ആ​രും കേ​ന്ദ്ര​ത്തി​ല്‍ എ​ത്താ​തി​രി​ക്കു​ന്ന​തി​നു പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം.

അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​യി കൂ​ടു​ത​ല്‍ പ​ള്‍​സ് ഓ​ക്സി​ല​റേ​റ്റ​റു​ക​ര്‍ ക​രു​തു​ന്ന​തി​നും നി​ര്‍​ദേ​ശം ന​ല്‍​കി. കോ​വി​ഡ് രോ​ഗി​ക​ള്‍​ക്കു ചി​കി​ത്സാ സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തു​ന്ന കാ​ര്യ​വും ആം​ബു​ല​ന്‍​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന കാ​ര്യ​വും അ​ദ്ദേ​ഹം പ്ര​ത്യേ​കം ഓ​ര്‍​മി​പ്പി​ച്ചു.

പ​ഞ്ചാ​യ​ത്തു​ക​ള്‍ തോ​റും കോ​വി​ഡ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​ക്കാ​ന്‍ വോ​ള​ണ്ടി​യ​ര്‍​മാ​രെ സ​ജ്ജ​മാ​ക്ക​ണം. ഇ​തി​ന് വി​വി​ധ യു​വ​ജ​ന സം​ഘ​ട​ന​ക​ളു​ടെ യോ​ഗം അ​ടി​യ​ന്ത​ര​മാ​യി വി​ളി​ച്ചു ചേ​ര്‍​ക്കു​മെ​ന്നും പ്ര​മോ​ദ് നാ​രാ​യ​ണ്‍ പ​റ​ഞ്ഞു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി.​എ​സ് മോ​ഹ​ന​ന്‍, മ​നോ​ജ് ച​ര​ളേ​ല്‍, അ​നി​താ കു​റു​പ്പ്, ബി​നു വ​ര്‍​ഗീ​സ്, ല​താ മോ​ഹ​ന്‍, ശോ​ഭാ ചാ​ര്‍​ളി, ശോ​ഭ മാ​ത്യു, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ര്‍, പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്മാ​ര്‍, സെ​ക്ര​ട്ട​റി​മാ​ര്‍, ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.