ഏ​ഴ് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍, 123 പേ​രെ മാ​റ്റി​പാ​ര്‍​പ്പി​ച്ചു‌
Sunday, May 16, 2021 10:04 PM IST
22 വീ​ടു​ക​ള്‍ ത​ക​ര്‍​ന്നു‌

പ​ത്ത​നം​തി​ട്ട: ക​ന​ത്ത​മ​ഴ​യെ തു​ട​ര്‍​ന്ന് ജി​ല്ല​യി​ലെ നാ​ലു താ​ലൂ​ക്കു​ക​ളി​ലാ​യി തു​റ​ന്ന ഏ​ഴു ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ല്‍ 123 പേ​ര്‍. വെ​ള്ളം ക​യ​റി​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​രെ​യും വീ​ടു​ക​ള്‍ ത​ക​ര്‍​ന്ന​വ​രെ​യു​മാ​ണ് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലെ​ത്തി​ച്ച​ത്. കോ​വി​ഡ് രോ​ഗി​ക​ളെ​യും നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രെ​യും പ്ര​ത്യേ​ക ക്യാ​മ്പു​ക​ളി​ലേ​ക്കു മാ​റ്റി​യി​ട്ടു​ണ്ട്.‌
കോ​ന്നി, കോ​ഴ​ഞ്ചേ​രി, തി​രു​വ​ല്ല, മ​ല്ല​പ്പ​ള്ളി താ​ലൂ​ക്കു​ക​ളി​ലാ​ണ് ഏ​ഴു ക്യാ​മ്പു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. 56 പു​രു​ഷ​ന്മാ​രും 43 സ്ത്രീ​ക​ളും 13 ആ​ണ്‍​കു​ട്ടി​ക​ളും, 11 പെ​ണ്‍​കു​ട്ടി​ക​ളു​മാ​ണു ക്യാ​മ്പി​ലു​ള്ള​ത്.കോ​ഴ​ഞ്ചേ​രി താ​ലൂ​ക്കി​ലെ ഒ​രു ക്യാ​മ്പി​ല്‍ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ചു​പേ​രാ​ണു​ള്ള​ത്. കോ​ന്നി താ​ലൂ​ക്കി​ലെ ഒ​രു ക്യാ​മ്പി​ല്‍ മൂ​ന്നു കു​ടും​ബ​ത്തി​ലെ 12 പേ​രാ​ണ് ക​ഴി​യു​ന്ന​ത്. തി​രു​വ​ല്ല താ​ലൂ​ക്കി​ല്‍ നാ​ലു ക്യാ​മ്പു​ക​ളി​ലാ​യി 23 കു​ടും​ബ​ങ്ങ​ളി​ലെ 101 പേ​രും മ​ല്ല​പ്പ​ള്ളി താ​ലൂ​ക്കി​ലെ ഒ​രു ക്യാ​മ്പി​ല്‍ ര​ണ്ടു കു​ടും​ബ​ത്തി​ലെ അ​ഞ്ചു പേ​രു​മാ​ണ് ക​ഴി​യു​ന്ന​ത്. കോ​ഴ​ഞ്ചേ​രി​യി​ല്‍ ക്യാ​മ്പി​ല്‍ ക​ഴി​യു​ന്ന​വ​രി​ല്‍ ര​ണ്ടും തി​രു​വ​ല്ല​യി​ല്‍ ക്യാ​മ്പി​ല്‍ ക​ഴി​യു​ന്ന 15 ഉം ​പേ​ര്‍ 60 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​രാ​ണ്.‌
കോ​വി​ഡ് രോ​ഗ ല​ക്ഷ​ണ​മു​ള്ള​വ​രാ​യ നാ​ലു പേ​രാ​ണ് മ​ല്ല​പ്പ​ള്ളി​യി​ലെ ക്യാ​മ്പി​ല്‍ ക​ഴി​യു​ന്ന​ത്. ഇ​തു​വ​രെ കോ​ഴ​ഞ്ചേ​രി, തി​രു​വ​ല്ല, കോ​ന്നി എ​ന്നീ താ​ലൂ​ക്കു​ക​ളി​ലാ​യി 22 പേ​രു​ടെ വീ​ടു​ക​ളാ​ണ് ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്ന​ത്. കോ​ഴ​ഞ്ചേ​രി, തി​രു​വ​ല്ല എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നാ​ലു വീ​ത​വും കോ​ന്നി​യി​ല്‍ 14 വീ​ടു​ക​ളു​മാ​ണ് ഇ​തു​വ​രെ ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്ന​ത്.‌