പൊ​ന്ത​നാ​ക്കു​ഴി നി​വാ​സി​ക​ളെ മാ​റ്റി പാ​ര്‍​പ്പി​ക്ക​ണം
Sunday, May 16, 2021 10:07 PM IST
കോ​ന്നി: ദു​ര​ന്ത സാ​ധ്യ​ത നി​ല​നി​ല്‍​ക്കു​ന്ന പൊ​ന്ത​നാ​ക്കു​ഴി പ്ര​ദേ​ശ​ത്തേ ജ​ന​ങ്ങ​ള്‍​ക്ക് അ​നു​യോ​ജ്യ​മാ​യ താ​മ​സ സൗ​ക​ര്യം ഒ​രു​ക്കി പൊ​ന്ത​നാ​ക്കു​ഴി​യി​ലെ ഭൂ​മി സ​ര്‍​ക്കാ​ര്‍ സം​ര​ക്ഷി​ത പ്ര​ദേ​ശ​മാ​യി നി​ല​നി​ര്‍​ത്ത​ണ​മെ​ന്ന് ഗ്രീ​ന്‍ ന​ഗ​ര്‍ റ​സി​ഡ​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.
സ​ര്‍​ക്കാ​ര്‍ മു​ന്‍​കൈ​യെ​ടു​ത്താ​ല്‍ കോ​ന്നി​യി​ല്‍ ത​ന്നെ ഇ​വ​ര്‍​ക്ക് 5 സെ​ന്റ് വ​സ്തു​വും വീ​ടും ഒ​രു​ക്കി ന​ല്‍​കാ​ന്‍ ക​ഴി​യും. ത​ല്‍​പ​ര​രാ​യ സ്വ​കാ​ര്യ ഭൂ ​ഉ​ട​മ​ക​ളി​ല്‍ നി​ന്നും വ​സ്തു ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത​യും പ​രി​ശോ​ധി​ക്ക​ണം. നി​ല​വി​ല്‍ പൊ​ന്ത​നാ​ക്കു​ഴി കോ​ള​നി​യു​ടെ അ​ടി​ത്ത​ട്ടി​ലും നി​ര​വ​ധി കു​ടും​ബ​ങ്ങ​ള്‍ താ​മ​സി​ക്കു​ന്നു​ണ്ട്. റോ​ഡി​ന്റെ വ​ശ​ത്തും മു​ക​ള്‍ തി​ട്ട​യു​ടെ അ​ടി​ഭാ​ഗ​ത്തും വീ​തി കൂ​ടി​യ കോ​ണ്‍​ക്രീ​റ്റ് ഭി​ത്തി നി​ര്‍​മി​ക്ക​ണ​മെ​ന്നും മ​ണ്ണി​ടി​ച്ചി​ല്‍ ത​ട​യു​ന്ന വൃ​ക്ഷ​ങ്ങ​ള്‍ ന​ട്ടു​പി​ടി​പ്പി​ക്ക​ണ​മെ​ന്നും അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ളാ​യ ഡി. ​മ​നോ​ഹ​ര​ന്‍, രാ​ജീ​സ് കൊ​ട്ടാ​രം എ​ന്നി​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.